Saints

Prayer of St Alphonsa

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥന

“ഓ! ഈശോ നാഥാ അങ്ങേ ദിവ്യ ഹൃദയത്തിലെ മുറിവില്‍ എന്നെ മറക്കണമേ. സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനും ഉള്ള എന്‍റെ ആശയില്‍ നിന്നും എന്നെ വിമുക്തയാക്കണമേ. കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കുവാനുള്ള ദുഷിച്ച  ഉദ്യമത്തില്‍ നിന്നും എന്നെ വിമുക്തയാക്കണമേ. ഒരു പരമ അണുവും അങ്ങേ ദിവ്യ ഹൃദയത്തിലെ സ്നേഹാഗ്നി ജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമേ. സൃഷ്ടികളേയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്ക് തരണമേ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്‍റെ ഈശോയെ   ലൌകിക ആശ്വാസങ്ങളെല്ലാം എനിക്ക് കൈപ്പായി പകര്‍ത്തണമേ. നീതി സൂര്യനായ എന്‍റെ ഈശോയെ, നിന്‍റെ ദിവ്യ കതിരിനാല്‍ എന്‍റെ ബോധത്തെ   തെളിയിച്ച്, ബുദ്ധിയെ പ്രകാശിപ്പിച്ച്, ഹൃദയത്തെ ശുദ്ധീകരിച്ച് നിന്‍റെ  നേര്‍ക്കുള്ള  സ്നേഹത്താല്‍   എരിയിച്ച്   എന്നെ നിന്നോട് അടുപ്പിക്കണമേ. ആമ്മേന്‍”

St. Alphonsa

 

Advertisements

Categories: Saints

1 reply »

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.