Spirituality

Japamala / ജപമാലയുരുളുമ്പോള്‍

*ആ തല്ല് എനിക്കു സഹിക്കാന്‍ സാധിച്ചില്ല… “ഒന്നര വയസ്സുള്ള ആ കുഞ്ഞിനെ ഒരു
കൊന്ത പൊട്ടിച്ചുവെന്നു പറഞ്ഞു ഇങ്ങനെ തല്ലണോ? പഴകി ദ്രവിച്ച ആ കൊന്ത
പൊട്ടിയില്ലെങ്കിലെ അത്ഭുതമുള്ളൂ”, ഞാന്‍ അമ്മയെ തറപ്പിച്ചു നോക്കി; അമ്മ
തിരിച്ചും. കൊച്ചുകുഞ്ഞുങ്ങളെ ഇപ്രകാരം തല്ലിയാല്‍ ഭാവിയില്‍ ഉണ്ടാകാവുന്ന
മാനസിക വൈകാരിക പ്രശ്നങ്ങളെ അറിവിന്‍റെ മുകളിലിരുന്നു ഞാന്‍ അമ്മക്ക്
മുമ്പില്‍ വിളമ്പി.” ഇനി നിന്‍റെ psychology എന്‍റെ മുമ്പില്‍ നിരത്തിയാല്‍
നീയും തല്ല് കൊള്ളും”- അമ്മ വലിയ ദ്വേഷ്യത്തില്‍ത്തന്നെ..
“നീയോര്‍ക്കുന്നുണ്ടോ ഈ കൊന്ത” പൊട്ടിയ കൊന്ത അമ്മ എന്‍റെ നേര്‍ക്ക്‌ നീട്ടി.
തേഞ്ഞുമാഞ്ഞുപോയ ആ കൊന്ത ഞാന്‍ തിരിച്ചും മറിച്ചും നോക്കി. ഒരു പഴഞ്ചന്‍ കൊന്ത
എന്‍പതു മോഡല്‍ ആണെന്ന് തോന്നുന്നു. കുരിശൊക്കെ ദ്രവിച്ചു പോയിരിക്കുന്നു.
ഒന്നും പിടികിട്ടിയില്ലെന്ന മട്ടില്‍ ഞാന്‍ ആ മാതൃമുഖത്തേക്ക് മിഴി തിരിച്ചു..
“നീ ആദ്യവ്രതം ചെയ്തു വീട്ടിലെത്തിയ അന്ന് നീയെനിക്ക് സമ്മാനിച്ച കൊന്തയാ.
അന്നുമുതല്‍ ഇന്നു വരെ ഞാന്‍ ഈ കൊന്ത മുടക്കിയിട്ടില്ല.. അതാ ഈ
തേയ്മാനങ്ങള്‍…”,… ചങ്കൊന്നു കാളി… 1997 മുതല്‍ 2012 വരെ … നീണ്ട
പതിനഞ്ചു വര്‍ഷങ്ങള്‍… .,…. സന്തോഷവും പ്രകാശവും ദുഖവും മഹിമയുമായി
അമ്മയുടെ കരങ്ങളിലും അകതാരിലും ഉരുണ്ടു കൊണ്ടിരുന്ന ഈ കൊന്ത അല്ല ഈ
തിരുശേഷിപ്പ്ഞ്ഞി തേഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.. ആനന്ദ ത്തോടും നിറഞ്ഞ
കണ്ണുകളോടും കൂടി അമ്മയെ തഴുകിയപ്പോള്‍ കുഞ്ഞിനെ തല്ലിയതിന്‍റെ ദ്വേഷ്യമെല്ലാം
എങ്ങോ പൊയ്മറഞ്ഞിരുന്നു. വിളിച്ചവനോടൊപ്പം എന്നും ചേര്‍ന്നിരിക്കാന്‍,
ദൈവജനത്തിനു മോനൊരു അനുഗ്രഹമാകാന്‍, പരിശുദ്ധ അമ്മയെ കൂട്ടുപിടിച്ച എന്‍റെ
അമ്മ.. കുരുക്കളുരുട്ടിയപ്പോഴൊക്കെ ഈ മോന്‍ ഒരു കുരുക്കിലും ചെന്നു
ചാടരുതെയെന്നു അമ്മ മനമുരുകി പ്രാര്‍ഥിച്ചിട്ടുണ്ടാകും… അതെ പിന്നിട്ട
വഴികളിലെയെല്ലാം ശക്തി അമ്മയുടെ ഈ കൈകളിലുരുണ്ട ജപമണികളായിരുന്നു-
കൂട്ടത്തിലെന്‍റെ കൈകളിലേയും..*

*
*
*ജപമാല എന്നും ശക്തിയാണ് – ബലമാണ്‌…, അതുരുളുമ്പോള്‍ മനവും ഉരുളണമെന്നു
മാത്രം. നമ്മുടെ കുടുംബങ്ങള്‍ പുറംനാടുകളെക്കാള്‍ കെട്ടുറപ്പുള്ളതായിരിക്കാന്‍
കാരണവും ഇടമുറിയാതെ അന്തിനേരങ്ങളില്‍ കുടുംബം ചേര്‍ത്തുവച്ച ജപമാല
രഹസ്യങ്ങളായിരുന്നു.. ഇന്ന് ഈ കെട്ടുറപ്പ് ഇളകുന്നുണ്ടെങ്കില്‍ അതിനു കാരണം ഈ
ജപമാലയര്‍പ്പിത കുടുംബ കൂട്ടായ്മയില്‍ വരുന്ന പാളിച്ചകളല്ലെയെന്നു
സംശയിക്കേണ്ടിയിരിക്കുന്നു!? ഈ ജപമാല മാസം അനുഗ്രഹ മാസമാകണം. ഉരുളുന്ന
ജപമണികള്‍ക്കൊപ്പം ജീവിതത്തെയും പരിശുദ്ധ അമ്മയിലൂടെ നമ്മുക്ക്
ദൈവത്തിങ്കലെക്കുയര്‍ത്താം- അതാണ്‌ ജീവിത സാഷാത്കാരം.*
*
റോസ് പൂക്കളുടെ രാജ്ഞിയാണെങ്കില്‍ റോസറി എല്ലാ ഭക്തികളുടെയും റോസാ
പുഷ്പമാണെന്നാരോ പറഞ്ഞത് എത്രയോ വാസ്തവം. ‘റോസാ പുഷ്പങ്ങളുടെ കിരീടം’
അല്ലെങ്കില്‍ ‘റോസാപുഷ്പങ്ങളുടെ പൂന്തോട്ടം’ എന്നൊക്കെ റോസറിക്ക് അര്‍ഥം
കൈവന്നതില്‍ അത്ഭുതമില്ല! യേശു രഹസ്യങ്ങളെയും അനുഭവങ്ങളെയും ജീവിതത്തില്‍
ആഴത്തിലറിയുവാനും അറിഞ്ഞവയെ ജീവിതത്തില്‍ കൊണ്ടുവരാനും ക്രിസ്തുവെ
മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുവാനും ജപമാല നമ്മെ ശക്തിപ്പെടുത്തും.
“മറിയത്തിലൂടെ ക്രിസ്തുവിലേക്ക്” എന്ന് ശക്തിയുക്തം പ്രഘോഷിച്ച ലൂയീസ് ദെ
മോണ്ട്ഫോര്‍ട്ട്‌ പുണ്യവാളന്‍ ‘എന്നും ജപമാല ചൊല്ലുന്ന വ്യക്തികള്‍ ഒരിക്കലും
നാശത്തില്‍ പതിക്കുകയില്ല’ എന്ന സത്യം സ്വന്തം രക്തകൊണ്ടു പോലും
എഴുതിക്കാണിക്കാമെന്നു ലോകത്തിനു ഉറപ്പ് നല്‍കി. ജപമാലയില്‍ ദര്‍ശിച്ച
ശക്തി-അനുഭവ-ആത്മ വിശ്വാസം നല്‍കിയ ഉറപ്പാണത്‌., ചൊല്ലലില്‍ നിന്നും
അനുഭവത്തിലേക്കുയര്‍ന്നവര്‍ക്കെ

ല്ലാം ഇതു പ്രഘോഷിക്കാന്‍ സാധിക്കും- സാധിക്കണം.
*
*
കൊന്ത ചൊല്ലുന്ന ഒരു സൈന്യത്തെ തന്നാല്‍ ഞാന്‍ ഈ ലോകത്തെ പിടിച്ചടക്കാം’ എന്ന
വാഴ്ത്തപ്പെട്ട പയസ് ix -)മന്‍ പാപ്പയുടെ ശബ്ദം ഇന്നും
ലോകത്തിലലയടിക്കുന്നുണ്ട്. വാഴ്ത്തപ്പെട്ട അലെന്‍ ഡ ല റോച്ചെക്കു പ.അമ്മ
നല്‍കിയ വാഗ്ദാനം ‘ജപമാല ചൊല്ലികൊണ്ട്‌ എന്തു ചോദിച്ചാലും ഞാന്‍ നിനക്കു
സാധിച്ചു തരും’ എന്നായിരുന്നു. അതു കൊണ്ടാകും ‘ജപമാല അളവില്ലാത്ത
അനുഗ്രഹങ്ങളുടെ കമനീയ കലവറയാണെന്ന്’ ആ പുണ്യവാളന്‍ പിന്നീട് പറഞ്ഞു
വച്ചത്. പ.അമ്മ പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളിലെല്ലാം ‘കൊന്ത ചൊല്ലുക’
എന്നാണൂന്നിപ്പറയുക. ജപമാലക്ക് ലോകത്തെ കീഴ്മേല്‍ മറയ്ക്കാനാകും.. അന്ധകാരത്തെ
നീക്കാനാകും..കറകള്‍ കഴുകിക്കളയാനാകും… രക്തക്കണ്ണുനീര്‍ വാര്‍ത്തും പല
അടയാളങ്ങള്‍ കാണിച്ചും ഇന്നും ലോകത്തിന്‍റെ പല ഭാഗങ്ങളിലായി ഇതു തന്നെ അമ്മ
പ്രഘോഷിക്കുന്നു. മാതൃ വഴിയിലൂടെ പുത്രനിലേക്ക്… പുത്രനിലൂടെ പിതൃ
വഴിയിലേക്ക്… അതാകട്ടെ നമ്മുടെ ജപമാലകള്‍..*
*
വിട്ടുപോയ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാന്‍…,… കൂരിരുട്ടില്‍
തപ്പിതടയുന്നവര്‍ക്ക് തിരി തെളിക്കാന്‍…,… കുടമേന്തി വരുന്നവര്‍ക്ക്
കുടംപേറാതെ ദാഹജലം വഹിക്കാന്‍…,… പൊക്കമില്ലെന്നു പരിതപിച്ചു മരം
കയറുന്നവരെ വിളിച്ചിറക്കുവാന്‍…,… വിശക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗീയ അപ്പം
മുറിച്ചു നല്‍കാന്‍,… ഓങ്ങി നില്‍ക്കുന്ന കല്ലുകള്‍ക്ക് മുമ്പില്‍
സ്വാന്തനത്തിന്‍റെ സുവിശേഷം വരച്ചു കാണിക്കാന്‍…,… പരിത്യജിക്കലുകളുടെയും
കുരിശെടുക്കലുകളുടെയും അനുഭവങ്ങള്‍ സ്വായത്തമാക്കാന്‍…,…
തള്ളിപ്പറയുന്നവര്‍ക്ക് അനുതാപത്തിന്‍റെ കണ്ണീര്‍ പൊഴിക്കുവാന്‍,… ഈ
ജപമണികള്‍ കൂടിയേ തീരൂ…

*
*നാം ജപിക്കുന്ന ജപമാലകള്‍,
ക്രിസ്തുവിനെക്കുറിച്ചുള്ള അറിവില്‍ നമ്മെ വളര്‍ത്തും… നമ്മുടെ കറകള്‍ കഴുകി
നമ്മെ വിശുദ്ധീകരിക്കും.. വിശുദ്ധിയില്‍ നിലനിര്‍ത്തും… തിന്മകളുടെമേല്‍
ശക്തി തരും… പുണ്യങ്ങളില്‍ നമ്മെ വളര്‍ത്തും… പരിശുദ്ധാത്മ അഗ്നിയില്‍
നമ്മെ ജ്വലിപ്പിക്കും…
കൃപകളും വരങ്ങളും കൊണ്ടു നിറയ്ക്കും… സഹനങ്ങളില്‍ തുണ നല്‍കും…. അങ്ങനെ
ക്രിസ്താനി എന്നു അഭിമാനത്തോടെ പറയാന്‍, ജീവിച്ചു കാണിക്കാന്‍ ജപമാല നമ്മെ
സഹായിക്കും.. ഈ ജപമാല മാസം ജപമാല കരങ്ങളില്‍ ഉയര്‍ന്നിരിക്കട്ടെ.

 

 

 

Advertisements

Categories: Spirituality

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.