Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,392,346 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,081 other followers

  • Sign in

  • Advertisements

എട്ടു നോമ്പ്, ധ്യാന ചിന്തകൾ, ഷെറിന്‍ ചാക്കോ

Posted by Nelson MCBS on September 5, 2014

Ettunombu Reflections

by

Sherin Chakko

 Sherin Chacko, Ramakkalmettu

എട്ടു നോമ്പ് എട്ടാം ദിവസം

ഒത്തിരിയൊത്തിരി സ്നേഹത്തോടെ, പരിശുദ്ധ അമ്മയുടെ ജനന തിരുനാളിന്‍റെ മംഗളങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നേരട്ടെ.

ഞാന്‍ അമലോത്ഭവയാണെന്ന് പരിശുദ്ധ മറിയം പറഞ്ഞു.ഉത്ഭവ പാവം ഇല്ലാത്തവള്‍.ഈശോയ്ക്ക് ജന്മം കൊടുക്കാന്‍ ദൈവം ഒരുക്കിയവള്‍ അമലോത്ഭവയായിരിക്കണമെന്ന് ദൈവം തീരുമാനിച്ചു.ദൈവത്തിന്‍റെ സൃഷ്ടികളില്‍ ഏറ്റവും മഹോന്നതയാണ് പരിശുദ്ധ മറിയം.നമ്മുടെ അമ്മ ഒരിക്കല്‍ മരണത്തിന്‍റെ മറവില്‍ മറഞ്ഞുപോകും .എന്നാല്‍ ഒരിക്കലും മരിക്കാത്തവളാണ് നമ്മുടെ പരിശുദ്ധ അമ്മ.
പരിശുദ്ധന്‍മാരുടെ ജനനതിരുനാള്‍ സഭയില്‍ ആഘോഷിക്കാറില്ല.ജനനസമയത്ത് അവര്‍ വിശുദ്ധരായിരുന്നില്ല എന്നതാണ് അതിന്‍റെ കാരണം. എന്നാല്‍ കര്‍ത്താവിന്‍റെ വഴി ഒരുക്കുവാന്‍ വന്ന വി.യോഹന്നാന്‍റെയും കര്‍ത്താവിന്‍റെ അമ്മയാകാന്‍ തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ അമ്മയുടെയും ജനനതിരുനാള്‍ സഭ ആഘോഷിക്കുന്നു.
ഇന്ന് നമ്മുടെ പരിശുദ്ധ അമ്മയുടെ ജന്മദിനമാണ്.അമ്മയുടെ ജനനതിരുനാള്‍ മംഗളങ്ങള്‍ സ്നേഹത്തോടെ, പ്രാര്‍ത്ഥനയോടെ ഏവര്‍ക്കും ആശംസിക്കുന്നു.

– ഷെറിന്‍ ചാക്കോ

എട്ടു നോമ്പ് ഏഴാം ദിവസം

പരിശുദ്ധ അമ്മയോടുള്ള നമ്മുടെ പ്രാര്‍ത്ഥനയാണ് ജപമാലയര്‍പ്പണം.അവിടുത്തെ രക്ഷകരകര്‍മത്തിന്‍റെ യോഗ്യത പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം വഴി ജപമാലയര്‍പ്പണം വഴി നാം സ്വീകരിക്കുന്നു.ഇത് സുവിശേഷ സന്ദേശത്തിന്‍റെ സാരസംഗ്രഹമാണ്.

“പരിശുദ്ധ കന്യകാമറിയത്തിന സമര്‍പ്പിക്കാവുന്നതില്‍ വച്ച് ഏറ്റം ഉയര്‍ന്ന സ്നേഹോപകാരം ആണ് ജപമാല.ആര് ജപിക്കുന്നുവോ അവരെയും,ആര്‍ക്കുവേണ്ടി ജപിക്കുന്നുവോ അവരെയും ശുദ്ധികരിക്കുന്ന അതിവിശിഷ്ടമായ പ്രാര്‍ത്ഥനയാണത്.നമ്മുടെ ജപമാല അര്‍പ്പണത്തില്‍ യഥാര്‍ത്ഥത്തില്‍ പ്രസാദിക്കുന്നത് ഈശോതന്നെയാണ്.”

– വി.ജോണ്‍ മരിയ വിയാനി

സെമിനാരിയില്‍ നിന്ന് രോഗകാരണത്താല്‍ വീട്ടിലേക്കു തിരിച്ചയക്കപ്പെട്ട വ്യക്തിയായിരുന്നു ഒന്‍പതാം പീയൂസ് പാപ്പാ. ഈ പദവിയിലേക്ക് ഉയര്‍ത്തിയത്ജപമാല പ്രാര്‍ത്ഥനയായിരുന്നു. വൈദികപട്ടം പോലും നിഷേധിക്കപ്പെട്ട ഒരാളെ പോപ്പായി ഉയര്‍ത്തുക! നമ്മുടെ ഈ ലോക ജീവിതത്തില്‍ ഒരിക്കലും ഉത്തരം ലഭിക്കുകയില്ല തീര്‍ത്തും ഉറച്ചിരിക്കുന്ന നമ്മുടെ മേഖലകളില്‍ നമുക്ക് വിസ്മയം നല്‍കത്തക്കവിധം ഉത്തരം നല്കാന്‍ പരിശുദ്ധ ജപമാലയ്ക്ക് സാധിക്കുന്നു..പരിശുദ്ധ ജപമാല വഴി നമ്മുടെ ആന്തരിക മുറിവുകള്‍ ഉണക്കി ദൈവക്യപകളാക്കി തിരുമുറിവുകളാക്കി രൂപാന്തരപ്പെടുത്താനുള്ള കഴിവുണ്ട്.

ഒരുവന്‍ ക്രിസ്തുവില്‍ ആയാല്‍ എങ്ങനെ ക്രിസ്തുവിന്‍റെ മാതാവില്‍ നിന്ന് അകന്നുപോകാന്‍ സാധിക്കും….? സാധിക്കില്ല…..

– ഷെറിന്‍ ചാക്കോ

എട്ടു നോമ്പ് ആറാം ദിവസം

“കാനായിലെ കല്യാണവിരുന്നിലെ അദ്‌ഭുതം കണ്ട് അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.” (യോഹ:2:11)
എന്നാല്‍ പരിശുദ്ധ മറിയത്തിനു ഈശോയില്‍
വിശ്വാസമുണ്ടായിരുന്നു .അതുകൊണ്ടാണ് അവന്‍ പറയുന്നതു നിങ്ങള്‍ ചെയ്യുവിന്‍ എന്ന് അവിടുത്തെ പരിചാരകരോട് പരിശുദ്ധ മറിയo പറഞ്ഞത്……….
പരിശുദ്ധ മാതാവിന്‍റെ ഈ ലോക ജീവിത യാത്ര വേദന നിറഞ്ഞതായിരുന്നു……..എങ്കിലും “ഇതാ കര്‍ത്താവിന്‍റെ ദാസി, അവിടുത്തെ ഇഷ്ടം എന്നില്‍ നിറവേറട്ടെ” എന്ന് അവള്‍ വിശ്വാസിച്ചിരുന്നു…നമ്മുടെ മാതാവ് നമ്മുടെ ഒപ്പം സന്നിഹിതയാണ്.നമ്മുടെ വേദനകളില്‍ അവള്‍ നമ്മോടൊപ്പം ഉണ്ട്…… കര്‍ത്താവിന്‍റെ ക്രൂശിന്‍റെ മുമ്പില്‍ നമുക്ക് സമര്‍പ്പിക്കാം……

– ഷെറിന്‍ ചാക്കോ

എട്ടു നോമ്പ് അഞ്ചാം ദിവസം

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നവരെ അമ്മ ഒരിക്കലും ഉപേക്ഷിക്കില്ല…എന്നോട് എന്‍റെ ഒരു സുഹൃത്ത് അച്ചന്‍ പറഞ്ഞ ഒരു അനുഭവകഥ ഞാന്‍ നിങ്ങളോട് പങ്കുവയ്ക്കാം…..

ഒരു കന്യാസ്ത്രീയുടെ ചേച്ചിയുടെ അടക്കിനു എന്‍റെ സുഹൃത്തായ ജോര്‍ജ് കൊച്ചുപറമ്പില്‍ അച്ചനും ഒപ്പം കാഞ്ഞിരപ്പള്ളി രൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ്‌ ജോര്‍ജ്കുട്ടി ചേട്ടനും (ജോര്‍ജ്കുട്ടി ആഗസ്തി)…..അച്ചന്‍റെ കയ്യില്‍ 26000 രൂപ ഉണ്ടായിരുന്നു….വഴിയില്‍ വച്ച് കാറിനു പെട്രോള്‍അടിക്കാന്‍ കാഷ് എടുത്തിരുന്നു…….അങ്ങനെ അവര്‍ അടക്കില്‍ പങ്കെടുത്ത ശേഷം തിരികെ വരും വഴി കാഷ് നോക്കിയപ്പോള്‍ കാണുന്നില്ല……..ഏതായാലും പോക്കറ്റടിക്കാന്‍ വഴിയില്ല എന്ന് അച്ചന്‍ പറഞ്ഞു…പെട്ടന്ന് അച്ചന്‍ ഓര്‍ത്തത് ഒരു ജയില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ പോക്കറ്റടിക്കാരന്‍ പറഞ്ഞതാണ്..”ആരുടെവേണേലും പോക്കറ്റടിക്കാം…..പക്ഷേ..ഒരു അച്ചന്‍റെ പോക്കറ്റടിക്കാന്‍ വളരെ പ്രയാസമാണ്….ളോഹയുടെ പോക്കറ്റിന്‍റെ സവിശേഷത………..അങ്ങനെ ആരും പോക്കറ്റടിച്ചതല്ലെന്നു സമാധാനിച്ചു……..അവിടെയും ഇവിടെയും എല്ലാം തിരഞ്ഞു ഒരു ഫലവും ഉണ്ടായില്ല………അപ്പോള്‍ കൂടത്തില്‍ ഉണ്ടായിരുന്ന ചേട്ടന്‍ പറഞ്ഞു..”അച്ചാ..അച്ചന്‍ വി.അന്തോനീസിനോടു പ്രാര്‍ത്ഥിക്ക്‌……….അച്ചന്‍റെ മറുപടി ഇപ്രകാരമായിരുന്നു..”ജോര്‍ജ്കുട്ടി ചേട്ടാ എനിക്ക് വലിയ പരിചയം ഇല്ലാത്ത ആളാണ് വി.അന്തോനീസ്.”പരിചയക്കുറവു വേറൊന്നും കൊണ്ടല്ല……ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അച്ചന്‍ പ്രാര്‍ത്ഥിക്കാറുള്ളത് പരിശുദ്ധ അമ്മയോടാണ്……..ഇതുവരെ വി.അന്തോനീസിന്‍റെ നാമത്തില്‍ ഉള്ള പള്ളിയില്‍ വികാരിയായി ഇരുന്നിട്ടുമില്ല……എന്തൊക്കെയായാലും അച്ചന്‍ 3 നന്മ നിറഞ്ഞ മറിയമേ, സ്വസ്തി’ എന്ന് ചൊല്ലി മാതാവിനോട് അപേക്ഷിച്ചു…പോയ വഴികളില്‍ എല്ലാം തിരഞ്ഞു..കിട്ടിയില്ല………..അടക്കിനു പോയ വീട്ടില്‍ തിരക്കി……അവിടെ അതു കിട്ടിയിരുന്നു വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെ നിന്നും ആണ് ആ വീട്ടുക്കാര്‍ക്ക് അതു ലഭിച്ചത്…………… പിന്നീട് അച്ചന്‍ അവിടെയുള്ള ഒരു പള്ളിയില്‍ കയറി 1 ‘നന്മ നിറഞ്ഞ മറിയമേ, സ്വസ്തി ‘ ചൊല്ലി നന്ദി പറഞ്ഞു….. പരിശുദ്ധ അമ്മയോട് യാചിക്കുന്നവരെ അമ്മ ഒരിക്കലും ഉപേക്ഷിക്കില്ല……….

 – ഷെറിന്‍ ചാക്കോ

 എട്ടു നോമ്പ് നാലാം ദിവസം

ആദ്യത്തെ സക്രാരി = പരിശുദ്ധ മറിയം
ആദ്യത്തെ ദിവ്യകാരുണ്യ പ്രദക്ഷിണം = പരിശുദ്ധ മറിയം എലിസബത്തിന്‍റെ വീട്ടില്‍ പോയത്
(വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ)

ഏതെങ്കിലും ഗര്‍ഭസ്ഥ ശിശു ഡാന്‍സ്കളിക്കുന്നു എന്ന് കേട്ടിട്ടുണ്ടോ ഇല്ല അല്ലേ..? എന്നാല്‍ പരിശുദ്ധ മാതാവിന്‍റെ അഭിവാദന സ്വരം കേട്ടപ്പോള്‍ ശിശു സന്തോഷത്താല്‍ കുതിച്ചുചാടി………….

– ഷെറിന്‍ ചാക്കോ

എട്ടു നോമ്പ് മൂന്നാം ദിവസം

നമ്മുടെ അമ്മ ഒരിക്കല്‍ മരണത്തിന്‍റെ മറവില്‍ മറഞ്ഞുപോകും…………..ഈശോ നമുക്ക് ഒരു അമ്മയെ തന്നു…കുരിശിന്‍റെ ചുവട്ടില്‍ വച്ച് ‘ഇതാ നിന്‍റെ അമ്മ.. എന്ന് പറഞ്ഞ്….ഒരിക്കലും മരിക്കാത്തവള്‍……….പരിശുദ്ധ അമ്മ…….

– ഷെറിന്‍ ചാക്കോ

എട്ടു നോമ്പ് രണ്ടാം ദിവസം

നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ്
അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ്
അനുഗ്രഹിക്കപ്പെട്ടവളാകുന്നു.
അങ്ങയുടെ ഉദരത്തിെന്‍റ ഫലമായ
ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാെന്‍റ അമ്മേ!
പാപികളായ ഞങ്ങള്ക്കുവേണ്ടി, ഇപ്പോഴും,
ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട്
അപേക്ഷിയ്ക്കേണമേ. ആമ്മേന്‍

ഈ പ്രാര്‍ത്ഥന മാലാഖയും എലിസബത്തും ചേര്‍ന്ന് ആലപിച്ചതാണ്.
ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥനയേക്കളും ത്രിത്വസ്തുതിയെക്കാളും കൂടുതല്‍ നമ്മള്‍ ചെല്ലുന്നത്’ നന്മ നിറഞ്ഞ മറിയമേ, സ്വസ്തി’ എന്ന പ്രാര്‍ത്ഥനയാണ്..
ജപമാലയില്‍ 6 തവണ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ..; എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ 53 തവണ ‘നന്മ നിറഞ്ഞ മറിയമേ, സ്വസ്തി’ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നു….

– ഷെറിന്‍ ചാക്കോ

എട്ടു നോമ്പ് ഒന്നാം ദിവസം

” മറിയമാകട്ടെ എല്ലാം ഹ്യദയത്തില്‍ സംഗ്രഹിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.” (ലൂക്കാ:2:19)

നമ്മുടെ ശരീരത്തില്‍ കൂടി ഒഴുകുന്ന രക്തം നമ്മുടെ അമ്മയുടേതാണ്.എന്നാല്‍ ഈശോയുടെ ശരീരത്തില്‍കൂടി 33 വര്‍ഷം ഒഴുകിയത് പരി.അമ്മയുടെ രക്തമാണ്….

– ഷെറിന്‍ ചാക്കോ

 

 കൃപനിറഞ്ഞവള്‍

“കര്‍ത്താവേ നീയും നിന്‍റെ മാതാവും ഏറ്റവും സുന്ദരമാണ്. കാരണം നിന്നില്‍ യാതൊരു കറയുമില്ല . നിന്‍റെ മാതാവില്‍ യാതൊരു കളങ്കവുമില്ല.”(മാര്‍ അപ്രേം) “പാപപങ്കിലമായ മനുഷ്യ പ്രകൃതിയുടെ ഏക പ്രശംസ.”

യോവാക്കീമിന്‍റെയും അന്നയുടെയും എത്രയും പവിത്രയായ പുത്രീ, നീ ദൈവത്തിന്‍റെ പുത്രിയും അമ്മയും ആകാന്‍വേണ്ടി ദുഷ്ടന്‍റെ അഗ്നിശൂലത്തില്‍നിന്നും മറയ്ക്കപ്പെട്ട് പരിശുദ്ധാത്മാവിന്‍റെ മണവറയില്‍ വസിക്കുകയും മാലിന്യത്തില്‍നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്തു.
മറിയം എപ്പോഴും കൃപനിറഞ്ഞവള്‍ ആയിരുന്നു……..

ഒരു സ്ത്രീ ഒരേ സമയം കന്യകയും മാതാവും ആയിരിക്കുന്ന അവസ്ഥ മനുഷ്യനു അഗ്രാഹ്യമാണ്‌. അതുകൊണ്ടാണ് മാര്‍ അപ്രേം വിസ്മയത്തോടെ പറയുന്നത്: “കര്‍ത്താവേ, നിന്‍റെ അമ്മ ഒരത്ഭുതം തന്നെ. നിന്‍റെ മാതാവിന്‍റെ ഉദരം എല്ലാ ക്രമങ്ങളെയും മാറ്റി”.

യെശുക്രിസ്തുവിനോടുള്ള ബന്ധത്തിലല്ലാതെ മറിയത്തെ മനസിലാക്കുവാന്‍ നമുക്ക് സാധിക്കുകയില്ല.
ദൈവപുത്രന്‍റെ മാതാവാകാന്‍ തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് മാത്രമാണ് മറിയം ഒരേ സമയം കന്യകയും മാതാവുമായിതീര്‍ന്നത്.നിത്യനായ പിതാവില്‍നിന്നു മാതാവില്ലാതെ ജനിച്ച ദൈവവചനം ലോകപ്രകാരം പിതാവില്ലാതെ കന്യകയായ മാതാവില്‍നിന്നു പരിശുദ്ധാത്മാവിനാല്‍ ജനിച്ചു.
ഒരു മാതാവിന്‍റെ സാധാരണ ജീവിതത്തിലൂടെ മാനുഷിക ബന്ധങ്ങള്‍ക്കും ജീവിതശൈലിക്കും പരിശുദ്ധി പകരുവാന്‍ കന്യകമറിയാമിന് സാധിച്ചു .പരിശുദ്ധി ദൈവത്തിന്‍റെതാണ്. ദൈവത്തിന്‍റെ പദ്ധതിയോടു സഹകരിക്കുമ്പോള്‍ നാം അതില്‍ പങ്കുകൊള്ളുന്നു….

 

Advertisements

3 Responses to “എട്ടു നോമ്പ്, ധ്യാന ചിന്തകൾ, ഷെറിന്‍ ചാക്കോ”

  1. Reblogged this on .

    Like

  2. fr. Jenson La Salette said

    Sherinte ezhuthukal palayidangalilum srathichttundu. Ellathilum oru daivika sparsham undu, Daivam makale dharalamayi anugrahikkate. I used to follo Sherin’s writings, each has got a divine touch. May God bless you. Take care. May you become what you write.
    Fr. Jenson La Salette.

    Like

  3. Fr Jayaprasad Joseph said

    Good…………Thank you…………thank God……….

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: