Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,392,346 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,081 other followers

  • Sign in

  • Advertisements

Transfer of Priests: an article by Sherin Chacko

Posted by Nelson MCBS on February 11, 2015

പോകുന്നു ഞാനും………..

ഒരിക്കല്ഞാന്സംസാരിച്ചു;                  

ഇനി ഞാന്ഉത്തരം പറയുകയില്ല.                  

രണ്ടുതവണ ഞാന്മറുപടി പറഞ്ഞു;                  

ഇനി ഞാന്മിണ്ടുകയില്ല ”.  (ജോബ്40:5)


Transfer of a Priest എന്‍റെ സുഹ്യത്ത് വൈദികന്‍ തന്‍റെ ഇടവകയിലെ അവസാന ബലിയര്‍പ്പണ വേളയില്‍ പങ്കുവെച്ചത് വിണ്ടും ഈ ഫെബ്രുവരിയില്‍ ഓര്‍മവന്നു എന്നുമാത്രം.

ഇതില്‍ കുടുതല്‍ തന്‍റെ ഇടവകയിലെ അവസാന ബലിയര്‍പ്പണ വേളയില്‍ എന്തുപറയാനാണ് അല്ലെ?

ഒരു പ്രദേശത്തെ രാഷ്ട്രിയ നേതാക്കള്‍, സ്കൂള്‍ അധ്യാപകര്‍ എന്നു തുടങ്ങി പലരും കാലാവധി കഴിയുമ്പോള്‍ സ്ഥാനം ഒഴിയാറുണ്ട്. എന്നാല്‍ , ഇതുമൂലം പലരും ദുഖിക്കാറുണ്ടെങ്കിലും അത്ര കാര്യമായി ബാധിക്കാറില്ല. പലരും അറിയുന്നു പോലുമില്ല എന്നതാണ് വാസ്തവം.
എന്നാല്‍, ഒരു ഒരു പ്രദേശത്തെ വൈദികന്‍ സ്ഥലം മാറി പോകുമ്പോഴോ?
ജാതിമതഭേദമന്യേ വികാര സ്വാന്തനമായ മുഹൂര്‍ത്തം.
അദ്ധ്യാത്മിക, ഭവ്തിക, സമൂഹിക, സാമ്പത്തിക , വിദ്യാഭ്യാസ തുടങ്ങിയ നിരവധി മേഖലകളില്‍ വൈദികന്‍ സാക്ഷ്യം വഹിക്കുന്നതിന്‍റെ തെളിവാണിത്.

ഇത്തരo ആഴത്തിലുള്ള വളരെ വികാര സ്വാന്തനമായ മുഹൂര്‍ത്തത്തിന് പലരും ഇരയായികൊണ്ടിരിക്കുന്ന ദിനങ്ങളാണ് ഈ ഫെബ്രുവരി മാസം.

വളര്‍ച്ചയുടെ പുതിയ മാനങ്ങള്‍ത്തേടി……….
കൂടുവിട്ട് പുതിയ കൂട് തിരയുന്ന ദിവസങ്ങള്‍…….
ആയിരുന്നിടത്തുനിന്ന് ലഭിച്ച വലിയ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍…
പതറിപ്പോയ നിമിഷങ്ങളെ വിലയിരുത്തി തിരിച്ചുവരാന്‍……
പുതിയ സാരഥികള്‍ക്ക് ഇരിപ്പിടം ഒഴിഞ്ഞു നല്‍കാന്‍ ……
ഈ ദിവസങ്ങള്‍ ആവശ്യപ്പെടുന്നു.

ആത്മീയതയുടെ നൂതന മേഖലകള്‍ തിരിച്ചറിയുവാന്‍…അങ്ങനെ മാറ്റം ചില സാധ്യതകള്‍ക്ക് വഴിയൊരുക്കുന്നു.
ഹെരാക്ലിത്തൂസ് എന്ന തത്ത്വചിന്തകന്‍റെ വീക്ഷണത്തില്‍ ഈ ലോകത്തിലുള്ള എല്ലാം മാറ്റത്തിന് വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവികളും വസ്തുക്കളും എല്ലാം മാറ്റത്തിന് വിധേയം. പ്രപഞ്ചത്തെ നയിച്ച് കൊണ്ടിരിക്കുന്നതും ഈ പ്രതിഭാസമാണത്രേ. നമ്മുടെ ജീവിതത്തിലും ഇത് സുവ്യക്തമാണ്. ഇന്നലെയുണ്ടായ ദുഃഖം ഇന്നത്തെ സന്തോഷത്തില്‍ മാഞ്ഞുപോകുന്നു. സുഖദു:ഖ സമ്മിശ്രമാണ് ജീവിതം.
പുതിയ ഇടവകകളിലെയ്ക്ക് സ്ഥലം മാറിപോകുന്ന പ്രിയ വൈദിക സുഹ്യത്തുകളെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ നിന്നും നിര്‍ഗ്ഗളിക്കുക ഇവയാണ്. പ്രാര്‍ത്ഥനയില്‍ പരസ്പരം ഓര്‍ക്കാം…

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: