Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,392,346 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,081 other followers

  • Sign in

  • Advertisements

Ash Monday Message by Sherin Chacko

Posted by Nelson MCBS on February 15, 2015

   മനുഷ്യാ നീ മണ്ണാകുന്നു

വിഭൂതി

“മനുഷ്യാ നീ മണ്ണാകുന്നു

മണ്ണിലക്കു മടങ്ങും നൂനം

അനുതാപക്കണ്ണുനീർ വീഴ്ത്തി –

പാപ- പരിഹാരം ചെയ്തുകൊള്‍ക നീ.”

 Ash-Monday

എന്നുച്ചരിച്ചു വിഭൂതി നാളില്‍ വൈദികന്‍ എല്ലാ വിശ്വാസികളുടെയും നെറ്റിയില്‍ കുരിശുവരച്ചു ആന്തരികോത്സവമായ നൊന്പിനു തിരിതെളിക്കുന്ന പുണ്യദിനം.

നൊന്പിന്റെ പ്രാരംഭ ദിനമായ തിങ്കളാഴ്ചയാണ് സീറോ മലബാര്‍ സഭയില്‍        വിഭൂതി ആഘോഷിക്കുന്നത്.  ലത്തിന്‍ സഭയില്‍ ബുധനാഴ്ച്ചയും.  പരിശുദ്ധമായി ആചരിക്കെണ്ടതും , കുര്‍ബാനയില്‍ പങ്കെടുക്കാനും നിര്‍ബന്ധമായി ഒരു ക്രിസ്ത്യാനിക്ക് കടമയുള്ള ദിവസം.

ഈ ദിനത്തില്‍ നാം അനുതാപത്തിന്‍റെ  പുതിയൊരു യാത്ര തുടങ്ങുകയാണ്. അമ്പതു  ദിവസം നീളുന്ന മരണത്തിനുമേല്‍ ജീവന്‍റെ വിജയത്തിലേക്കുള്ള യാത്ര.

തലേവര്‍ഷത്തെ  ഓശാന ഞായറാഴ്‌ച ആശീര്‍വദിച്ച  കുരുത്തോലയില്‍ നിന്നുള്ള ചാരം  നെറ്റിയില്‍ പൂശിക്കൊണ്ട്  സഭയും നോമ്പിലേക്ക്‌ പ്രവേശിക്കുന്നു.

ഇസ്രയേല്‍ജനം പല കാരണങ്ങളാല്‍ നോന്പും ഉപവാസവും നടത്തിയിരുന്നു. ചാരം പൂശിയും ചാക്കു ധരിച്ചും ഉപവാസം അനുഷ്ഠിക്കുകയായിരുന്നു പഴയ നിയമകാലത്തെ പ്രധാനപ്രായശ്ചിത്തം. ദൈവ ശിക്ഷയില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ മാനസാന്തരപ്പെടണമെന്ന് യോനാ പ്രാവചകന്‍ നിനവേ ജനങ്ങളോട് ആഹ്വാനം ചെയ്തപ്പോള്‍ രാജാവു മുതല്‍ പ്രജവരെ, കൊട്ടാരം മുതല്‍ കുടില്‍ വരെ തങ്ങളുടെ പാപങ്ങളോര്‍ത്ത് പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. (യോനാ 3/110) പാപപരിഹാരാര്‍ത്ഥം ഉപവസിക്കുവാനും കണ്ണീരോടും വിലാപത്തോടും ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിക്കാനുംജോയേല്‍  പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നു

 നിങ്ങളുടെ വസ്ത്രമല്ല ഹൃദയാണ് കീറേണ്ടത്.” (ജോയേല്‍ 2/1216)

 നെറ്റിയില്‍ വരയ്ക്കുന്ന ആ കുരിശു ഹൃദയത്തിലും ആത്മാവിലും കൂടി വരയ്ക്കാന്‍ എല്ലാ ക്രിസ്ത്യാനികളും ശ്രദ്ധിക്കണം .

  ഇടയ്ക്കുവച്ചെവിടെയോ ഇടറിപ്പോയ ചുവടുകളെ പരിഹാരചിന്തകളോടെ,
തപിക്കുന്ന മനസ്സോടെ അതിലേറെ സ്നേഹ സാമീപ്യത്തിലൂടെ ശുദ്ധീകരിക്കുന്നതിനുള്ള നല്ല ഒരു തുടക്കം ആകട്ടെ
നമുക്കായി ദൈവം ഒരുക്കിയിരിക്കുന്ന ഈ ഉപവാസകാലം

പരസ്പരം “ചാരം വാരി എറിയുന്നവരാകാതെ”,
അനുതാപത്തോടെ, അതിലേറെ സോദരസ്നേഹത്തോടെ വിശുദ്ധിയുടെ വിഭൂതിചാര്‍ത്തുന്നവരാകാം.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chakko

Advertisements

One Response to “Ash Monday Message by Sherin Chacko”

  1. santhosh Joseph said

    Good massege

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: