Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,392,304 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,081 other followers

  • Sign in

  • Advertisements

Nombukaalam – Second Day Reflections

Posted by Nelson MCBS on February 18, 2015

                    നോമ്പുകാലം രണ്ടാം ദിവസം.

 മനുഷ്യന് ചെയ്യാന്‍ സാധിക്കുന്ന നിസാരകാര്യങ്ങള്‍ മാത്രമേ ഈശോ പറഞ്ഞിട്ടുള്ളൂ..

ഒരു മൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടുമൈല്‍ ദൂരം പോകുക.”  മത്തായി(5:41)

ചോദിക്കുന്നവനു കൊടുക്കുക. വായ്പ വാങ്ങാന്‍ ഇച്ചിക്കുന്നവനില്‍ നിന്നും ഒഴിഞ്ഞുമാറരുത്”. മത്തായി(5:42)

 Nombukala Pnyam

 വലിയ കാര്യങ്ങള്‍ ചെയ്തല്ല ആരും വിശുദ്ധരാകുക. നിസ്സാരമെന്നു നാം ഗണിക്കുന്ന കാര്യങ്ങള്‍ ഒരു പക്ഷെ, മികച്ച പ്രതിഫലത്തിലേക്ക്‌ നമ്മെ നയിച്ചേക്കാം. അഥവാ ഒരു കാര്യവും നിസ്സാരമല്ല.

ചെറിയ ജീവിതം, കുറഞ്ഞ സമയം. സെക്കന്റുകളും നിമിഷങ്ങളും. നന്മകള്‍ ചെയ്യാന്‍ ധാരാളം അവസരങ്ങള്‍ . തിന്മകള്‍ ചെയ്യാനും കുറെ അവസരങ്ങള്‍ . എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്ന് നമുക്ക് തീരുമാനിക്കാം.!  ചെയ്യുന്നവയില്‍ ആത്മാര്‍ത്ഥതയുണ്ടാവുക.  ഇത്രയുമായാല്‍ ജീവിതം വിജയകരമെന്ന് തീര്‍ച്ചപ്പെടുത്താം.

പ്രതികാരചിന്തയോടെ തന്‍റെ നിയമങ്ങൾ മനുഷ്യർ പാലിക്കണമെന്ന് ദൈവം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തന്‍റെ നിയമങ്ങളെ ഒരു മാർഗ്ഗരേഖയായെടുത്ത്, മനുഷ്യർ കരുണാർദ്രമായ വിധി പ്രസ്താവിക്കണം എന്നതായിരുന്നു അവിടുത്തെ ആഗ്രഹം. മോശയുടെ നിയമത്തെ കരുണയുടെ കണ്ണിലൂടെ എങ്ങിനെ കാണണം എന്ന് ഇന്നത്തെ വചന ഭാഗങ്ങളിലൂടെ വെളിവാക്കുന്നു.

 Give u will get

 ഈ വചന ഭാഗങ്ങളിലൂടെ പഴയനിയമത്തിനു ഒരു വ്യക്തത നല്കുന്നു.

നിന്‍റെ ജനത്തോട്‌ പകയോ പ്രതികാരമോ പാടില്ല” (ലേവ്യർ 19:18).”

എന്നോട് പ്രവർത്തിച്ചതുപോലെ ഞാൻ അവനോടും പ്രവർത്തിക്കും, അവൻ ചെയ്തതിനു ഞാൻ പകരംചെയ്യും എന്ന് നീ പറയരുത്” (സുഭാഷിതങ്ങൾ 24:29).

ശത്രുവിന് വിശക്കുന്പോൾ ആഹാരവും ദാഹത്തിന് ജലവും കൊടുക്കുക” (സുഭാഷിതങ്ങൾ 25:21).

എന്നിങ്ങനെ ഒട്ടേറെ വചനഭാഗങ്ങളിലൂടെ ദൈവം, തന്‍റെ  ജനം കരുണ നിറഞ്ഞവരായിരിക്കണം എന്ന് വെളിപ്പെടുത്തുന്നുണ്ട്.

അപമാനങ്ങള്‍ കേള്‍ക്കേണ്ടിവരുമ്പോള്‍ കരുണയോടെ അതിനു പ്രേത്യുത്തരം നല്കാന്‍ സാധിക്കുന്നുണ്ടോ?

അപരന്‍റെ തെറ്റുകളിലും കുറ്റങ്ങളിലും പ്രതികാര ചിന്തകളില്ലാതെ കരുണാർദ്രമായ ഹൃദയത്തോടെ അവരെ വിധിക്കുവാനുമുള്ള കൃപക്കായി പ്രാർഥിക്കാം………..

എന്‍റെ ഈ ചെറിയ ചിന്ത പങ്കുവയ്ക്കുമ്പോള്‍  ഞാനോര്‍ക്കുന്നു; ഞാന്‍ അറിയാത്ത, എന്നെ അറിയാത്ത പല ദിക്കുകളിലുള്ള എത്രയോ പേര്‍ ഇത് വായിക്കും. അവര്‍ക്കെല്ലാം ചെറിയ ഒരു പ്രേരണയെങ്കിലും ഈ കുറിപ്പില്‍ നിന്നും കിട്ടിയേക്കാം. ചെറിയ ചെറിയ നന്മകളാല്‍ നോന്പിന്റെ രണ്ടാം ദിവസം ധന്യമാക്കാം.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: