Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,394,464 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,081 other followers

  • Sign in

  • Advertisements

Nombukalam – First Friday Reflections

Posted by Nelson MCBS on February 20, 2015

നോമ്പുകാലം ഒന്നാം വെള്ളി.

 കണ്ണാടിയില്‍ നോക്കി പുഞ്ചിരിച്ചാല്‍ പ്രതിഫലമായി നമുക്കും ഒരു പുഞ്ചിരി ലഭിക്കും. ലോകത്തെ നോക്കി പുഞ്ചിരിച്ചാല്‍ അതു തന്നെ നമുക്കും പ്രതിഫലമായി ലഭിക്കാതിരിക്കയില്ല.

മറ്റുള്ളവര്‍ക്കുനേരെ നാം ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നമ്മുക്ക് നേരെ മൂന്നു വിരലുകളാണ് തിരിഞ്ഞിരിക്കുന്നതെന്ന സത്യത്തിനു നേരെ കണ്ണടക്കുന്നവരാണ് നമ്മള്‍. തെറ്റായ വിധിയെഴുത്തുകള്‍ക്ക് മറ്റുള്ളവരെ ഇരയാക്കിയിട്ടുള്ളവരുo തെറ്റായ വിധിയെഴുത്തുകള്‍ക്ക് ഇരയായിട്ടുള്ളവരുമാണ് നമ്മള്‍ ഓരോരുത്തരും.

വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്” (മത്തായി : 7:1)

എന്ന വളരെ സ്പഷ്ടമായ ഒരു കല്പനയാണ് നമുക്ക് നല്കുന്നത്.

ചിലര്‍ എല്ലാം കാര്യങ്ങളെയും പുഞ്ചിരിയോടെ സമീപിക്കുന്നവരാണ്. മറ്റുചിലരാകട്ടെ, വളരെ പൊട്ടിത്തെറിക്കുന്ന സ്വാഭാവക്കാരും. ഇതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ പ്രലോഭനങ്ങള്‍ അത്രയ്ക്ക് ശക്തമാണ്. ചുരുക്കത്തില്‍, പലരുടെയും സാഹചര്യം മനസിലാക്കിയാല്‍ അവര്‍ അത്ര നല്ലവരായിരിക്കുന്നതില്‍ നമ്മള്‍ അതിശയിക്കും. കഴിവില്ല എന്ന് നമ്മള്‍ വിധിയെഴുതിയവര്‍ ചില പ്രത്യക സാഹചര്യത്തില്‍ ഉണര്‍ന്നെഴുന്നെല്‍ക്കുന്നത് നമ്മുക്ക് കാണാന്‍ സാധിക്കും. നമ്മുടെ കടമ മറ്റുള്ളവരെ മോശക്കാരായി കഴിവില്ലാത്തവരായി വിധിക്കുകയല്ല. മറ്റുള്ളവരുടെ കഴിവിനെ അംഗീകരിച്ചു അത് ആസ്വദിക്കാന്‍ സാധിക്കണം.

ആരും മറ്റുള്ളവരെ വിധിക്കാന്‍ മാത്രം അത്ര നല്ലവരല്ലന്ന് എന്ന് ഈശോ പറയുന്നു. ചെറിയ ഒരു ഉദാഹരണത്തിലൂടെയാണ് അവിടുന്ന് അവതരിപ്പിച്ചത്. തടിയും കരടും. കുറ്റമില്ലാത്തവന് മാത്രമേ മറ്റുള്ളവരുടെ കുറ്റങ്ങള്‍ കാണാന്‍ അവകാശമുള്ളു. നാം ആരും പൂര്‍ണ്ണരല്ല . അതിനാല്‍ തന്നെ പൂര്‍ണ്ണമായി നമുക്ക് ആരെയും മനസിലാക്കന്‍ സാധിക്കില്ല.

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട പാപിനിയായ സ്ത്രിയെ നിയമജ്ഞരും ഫരിസേയരും കൂടെ ഈശോയുടെ പക്കല്‍ കൊണ്ടുവന്നു. ആ സ്ത്രിയെ കല്ലെറിയാന്‍ അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു.

നിങ്ങളില്‍ പാവം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.” (യോഹന്നാന്‍:8:7)

 കല്ലെറിയാന്‍ അര്‍ഹതയുള്ള ഒരുവനെ അവിടെ ഉണ്ടായിരുന്നുള്ളു. അത് പാവരഹിതനായ ഈശോയാണ്. എന്നാല്‍, ഈശോ പറഞ്ഞത് ഞാനും നിന്നെ വിധിക്കുന്നില്ല എന്നായിരുന്നു. അങ്ങനെയെങ്കില്‍ നാം എന്തു ധൈര്യത്തിലാണ് സഹോദരന്‍റെ കണ്ണിലെ കരടിനെകുറിച്ച് ധാര്‍മികരോഷം കൊള്ളുന്നത്‌?

നമ്മുടെ ജീവിതത്തിലെ പോരായ്മയെ നമ്മുക്ക് തിരുത്താം. മറ്റുള്ളവരുടെ കുറവുകള്‍ ദൈവത്തിനു സമര്‍പ്പിക്കാം. നമുക്ക്‌ നന്മ പറയുന്നവരും നന്മ കാണുന്നവരുമാകാം.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: