Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,390,722 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,082 other followers

  • Sign in

  • Advertisements

Nombukalam – Fourth Wednesday Reflections

Posted by Nelson MCBS on March 10, 2015

നോമ്പുകാലം നാലാം ബുധന്‍

 Holy Communion

എന്താണ് പരിശുദ്ധ കുര്‍ബാനയെന്ന് ഇന്നത്തെ വചനഭാഗങ്ങളിലൂടെ ഈശോ പഠിപ്പിക്കുന്നു.

കര്‍ത്താവ് തന്‍റെ ശരീര രക്തങ്ങളെക്കുറിച്ചും അവയുടെ സ്വീകരണം വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ യഹൂദര്‍ പിറുപിറുത്തു.

സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്. ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി തന്റെ ശരീരം നമ്മുക്ക് ഭക്ഷണമായി തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു”

 (യോഹ 6:51-52).

 ഇതിനു മറുപടിയായി “യേശു പറഞ്ഞു:

സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല” (യോഹ 6:53).

തുടര്‍ന്ന് തന്റെ ശരീരരക്തങ്ങള്‍ സ്വീകരിച്ചാല്‍ നിത്യജീവനും ഉയിര്‍പ്പും ക്രിസ്തുസഹവാസവും ഉണ്ടാകുമെന്ന് വിവരിച്ചു.

ഇതുകേട്ട് അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇത് ശ്രവിക്കാന്‍ ആര്‍ക്കു കഴിയും ?” (യോഹ 6:60)”

ഇതിനു ശേഷം അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി ;അവര്‍ പിന്നീടോരിക്കലും അവന്റെ കൂടെ നടന്നില്ല”. (യോഹ 6:66)

യേശു പന്ത്രണ്ടു പെരോടുമായി ചോദിച്ചു : നിങ്ങളും പോകാന്‍ അഗ്രഹിക്കുന്നുവോ :

ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു:

 “കര്‍ത്താവേ ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട് .നീയാണ് ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു. “

                                                                                                                       (യോഹ 6:67-69)

സാധാരണഗതിയില്‍, ഇതുപോലെ ഒരു സാഹചര്യം നമുക്ക് ഉണ്ടായാല്‍…….കൂടിയ അണികള്‍ പിരിഞ്ഞുപോയാല്‍…….എന്തെങ്കിലും ഉന്നയിച്ചു നാം തിരിച്ചുകൊണ്ടുവരും….

എന്നാല്‍ ഈശോയൊ?

പറഞ്ഞതൊന്നും തിരുത്തി ഈശോ പറയുന്നില്ല. അവിടുന്ന് ഉറച്ച ബോധ്യത്തോടെയാണ് പറഞ്ഞത്.

വാങ്ങി ഭക്ഷിക്കുവിന്‍ ; ഇത് എന്‍റെ ശരീരമാണ് .അനന്തരം പാനപാത്രമെടുത്ത് കൃതജതാസ്തോത്രം ചെയ്തു അവര്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇത് പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടബടിയുടെതുമായ എന്‍റെ രക്തമാണ്.”(മത്താ 26:26-28).

ഈശോ ആലങ്കാരികമായ ഭാഷയില്‍ ആണ് പറഞ്ഞിരിക്കുന്നത് എന്ന്  വിമര്‍ശനത്തോടെ പലരും പറയാറുണ്ട്. അവിടുന്ന് ആലങ്കാരികമായ ഭാഷയില്‍ അല്ല പറഞ്ഞിരിക്കുന്നത് എന്ന് പൂര്‍ണ്ണമായി നാം മനസിലാക്കണം.

മനുഷ്യനാല്‍ കടിച്ചു ചവച്ചരയ്ക്കപ്പെടാന്‍ പറ്റിയ ഒരു അപ്പക്കഷണത്തില്‍ സന്നിഹിതനാകുന്ന അവിടുത്തെ വലിമ നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നതിലും എത്രയോ മഹിമയുള്ളതുതന്നെ. അവിടുത്തെ എളിമയുടെ മുന്‍പില്‍ നമ്മുടെ പൊള്ളത്തരങ്ങള്‍ ഓര്‍ക്കുമ്പോള്‍ നാം സ്വയം എത്രയോ വിഡ്ഢികളാണെന്ന് ചിന്തിച്ചുപോകുന്നില്ലേ?. നിസ്സഹായനായ ഒരു മനുഷ്യകുഞ്ഞായി കാലിത്തൊഴുത്തിൽ ജനിക്കണമെങ്കില്‍ അവിടുന്ന് എത്രമാത്രം എളിമപ്പെട്ടിരിക്കണം.

ഇന്ന് നമ്മുടെ സമൂഹത്തില്‍, എന്‍റെ കുടുംബത്തിലെ കലഹങ്ങളളുടെ പിന്നിലുള്ള വാസ്തവം എന്താണ്.ഭാര്യയോ,ഭര്‍ത്താവോ, ആരെങ്കിലും ഒരാള്‍ ഒന്നു ചെറുതാകാന്‍ മനസുവച്ചാല്‍ ക്ഷമിക്കാന്‍ പറ്റുന്ന പ്രശ്നങ്ങളല്ലേ ഉള്ളൂ. രാഷ്ട്രിയ പ്രശ്നങ്ങളും, പള്ളിവഴക്കുകളും, കുടുംബ പ്രശ്നങ്ങളും എല്ലാത്തിനും പിന്നില്‍ വലുതാകാന്‍ ശ്രമിക്കുന്ന ചെറിയ മനുഷ്യരുടെ ബലഹീനതകളാണ്.

മനസ്താപത്തിന്‍റെ ചുടുകണ്ണുനീരാല്‍ സ്വയം വിശുദ്ധികരിച്ച് നമുക്ക് വിശുദ്ധ കുര്‍ബാനയെ അനുഭവിക്കാം. അവിടുത്തെ ബലിയോട് ചേര്‍ന്ന് നമ്മുടെ കണ്ണുനീര്‍ ആ കാസയില്‍ ചേര്‍ത്തു വയ്ക്കാം

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: