Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,394,495 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,081 other followers

  • Sign in

  • Advertisements

Nombukalam – Fifth Wednesday Reflections

Posted by Nelson MCBS on March 20, 2015

നോമ്പുകാലം അഞ്ചാം ബുധന്‍

 21 Executed, ISS Terrorism

കർത്താവ് എന്‍റെ  പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?” (സങ്കീർത്തനം 118:6)

നമ്മുടെ സുരക്ഷക്കൊ അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരുടെയും പ്രിയപ്പെട്ടവയുടെയും സുരക്ഷയ്ക്ക് ഉണ്ടായേക്കാവുന്ന ഭീഷണികളെപ്പറ്റി നമ്മള്‍ ആകുലരാണ്. എന്നാൽ, ഇത്തരത്തിലുള്ള ഭയത്തിൽ യാതൊരു പ്രസക്തിയും ഇല്ലെന്നു ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

ക്രിസ്തുമക്കളെ നിഷ്കരുണം തുണ്ടം തുണ്ടമായി ഇല്ലാതാക്കുന്ന ചില രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് നിലനില്ക്കണമെങ്കില്‍ മൂന്നു സാധ്യതകളാണുള്ളത്.

  1. ഒന്നുകില്‍ മുസ്ലിം ആകുക.

  1. അല്ലാത്തപക്ഷം രണ്ടാംതര പൌരത്വo

  1. അതുമല്ലെങ്കില്‍ പലായനം ചെയ്യുക.

ബന്ധികളാക്കപ്പെട്ട 21 കോപ്റ്റിക് (COPTIC) ഓർത്തോഡോക്സ് യുവാക്കളെ കഴുത്തറത്തു കൊന്നു.

ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട.”                                                                                                                                                                   മത്തായി:10:23-28

ഈ ഉറച്ച ബോധ്യം അവര്‍ക്കുണ്ടായിരുന്നു.

അവര്‍ ദൈവകരങ്ങളിലേയ്ക്ക് പറന്നുയര്‍ന്നു. രക്തസാക്ഷികളായി. അതെ, രക്തസാക്ഷികള്‍ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ എത്തുന്നവര്‍.

ക്രൈസ്തവ മക്കളെ ഇങ്ങനെ മ്യഗീയമായി ഇല്ലാതാക്കുന്നതിന്‍റെ ലക്ഷ്യം എന്തായിരിക്കും?

ക്രിസ്തുവിനെ ഇനി കൊല്ലാന്‍ സാധിക്കില്ല എന്ന തിരിച്ചറിവായിരിക്കാം. ക്രിസ്ത്യാനികള്‍ക്ക് മരണമില്ല എന്ന വലിയ അറിവ് എന്തുകൊണ്ട് അവര്‍ തിരിച്ചറിയുന്നില്ല.

ക്രിസ്തുവിന്‍റെ മക്കളെ ഈ ഭൂമിയില്‍ നിന്നുo ഇല്ലാതാക്കിയാലും ഏകരക്ഷകനായ ക്രിസ്തുവിനെ എങ്ങനെ ഇല്ലാതാക്കും…?

ഒരു ബഹുമതികളും ഈ മക്കള്‍ക്ക് ലഭിച്ചില്ലെങ്കിലും പിതാവിന്‍റെ സന്നിധിയില്‍ ഇവരുടെ പ്രതിഫലo വലുതായിരിക്കും.

മരണത്തിനുപോലും പരാജയപ്പെടുത്താന്‍ സാധിക്കാത്ത രക്ഷകന്‍റെ മനസ്സിലാണ് ക്രിസ്ത്യാനികള്‍ ജീവിക്കുന്നത്.

നിങ്ങള്‍ നിഷ്കരുണം കൊലപ്പെടുത്തിയ ഓരോ ക്രൈസ്തവ മക്കളും നിങ്ങള്‍ക്കുവേണ്ടി, നിങ്ങളുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുക്കൊണ്ടിരിക്കുകയാണ്.

ക്രിസ്തുവിനു വേണ്ടി ജീവന്‍ ത്യജിച്ച ഈ ധീരരക്തസാക്ഷികളുടെ വിശ്വാസ ധീരതയും ശക്തിയും നമുക്കും പ്രചോദനമാകട്ടെ.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: