Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

  Advertisements
 • Love Alone

 • Visitors Status

  • 3,390,448 Visitors. Thank You for Your Visits... Visit Again Please...!
 • Enter your email address to subscribe to this blog and receive notifications of new posts by email.

  Join 11,082 other followers

 • Sign in

 • Advertisements

An Article for the Youth, Sherin Chacko

Posted by Nelson MCBS on May 23, 2015

യുവാക്കന്മാരെ ഞാന്‍നിങ്ങള്‍ക്ക് എഴുതുന്നു

Principles of Life vs the Culture of the New Generation : An Article for the Youth 

A young girl praying

യുവാക്കന്മാരെ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. നിങ്ങള്‍ ശക്തരാണ്. ദൈവത്തിന്‍റെ വചനം നിങ്ങളില്‍ വസിക്കുന്നു. നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു.” 1 യോഹന്നാന്‍:2:14

യുവത്വം മാറി. യുവതിയും യുവാക്കളും മാറി. ഇന്ന് ന്യൂജെനറേഷന്‍ സംസ്കാരത്തിന്‍റെ നടുവേ ഓടിക്കൊണ്ടിരിക്കുകയാണ്. ഇതു അനിവാര്യം തന്നെ. എന്നാല്‍, നമ്മുടെ ഭൂരിഭാഗം യുവാക്കളുടെയും മാറ്റം അത്ര നല്ല മാറ്റമാണെന്ന് കരുതരുത്. രക്ഷകര്‍ത്താക്കള്‍ക്ക് ഭയമോ ബഹുമാനമോ നല്‍കാത്ത ഇന്നത്തെ യുവത്വത്തിന്‍റെ പോക്ക് എങ്ങോട്ടാണ്?.

ജ്വലിക്കുന്ന ചിന്തകളും ശക്തമായ നിശ്ചയദാര്‍ട്യവും സമന്വയിക്കുന്ന ജീവിതഘട്ടമാണ് യുവത്വം. സാങ്കേതിക വികസങ്ങളുടെയും നൂതന കണ്ടുപിടിത്തങ്ങളുടെയും പിന്നില്‍ സാഹസികത തുളുന്പുന്ന യുവകരങ്ങള്‍ ദര്‍ശിക്കാന്‍ കഴിയും. ദൈവത്തിന്‍റെ എല്ലാ സൃഷ്ടികളിലും യുവത്വം കുടികൊള്ളുന്നു. ഏതൊരു പച്ചിലയും പഴുക്കാത്ത ഇലയായി പരിണമിക്കുന്നില്ല. ജീവിതത്തിന്‍റെ ഏറ്റവും പച്ചപ്പ്‌ നിറഞ്ഞ സമയം.

Praying in Groups

ആത്മാവിന്‍റെ കുതിപ്പും അഭിലാഷങ്ങളുടെ വേലിയേറ്റവും യുവജനതയെ തിന്മകളിലേയ്ക്ക് വഴുതിവീഴാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. യുവത്വത്തിന്‍റെ കരുത്ത് ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതില്‍ സമൂഹിക സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് അനര്‍ഥങ്ങളുണ്ടാകുമെന്നതിനു ചരിത്രവും ആനുകാലികവും സാക്ഷിയാണ്. വ്യക്തിത്വ നന്മയുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള യുവതിയുവാക്കളും നമുക്കുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം. എന്നാല്‍, കുറ്റക്യത്യങ്ങളുടെ ഗ്രാഫ് ഉയരുന്നതില്‍ ചെറുപ്പക്കാരുടെ സംഭാവന ചെറുതല്ല. മോക്ഷണം, കൊല, സ്ത്രീ പീഡനം, ക്വട്ടേഷന്‍ സംഘങ്ങള്‍, ആത്മഹത്യ, കുടുംബ വഴക്കുകള്‍, മാതാപിതാക്കള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ എവിടെയും യുവാക്കളാണ് പ്രതിപ്പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്നത്.

“ചോരകുടിക്കും ചെറുകൈകളെ

പേറുക വന്നീ പന്തങ്ങള്‍

ഏറിയ തലമുറയേന്തിയ പാരില്‍

വരോളി മംഗള കുന്തങ്ങള്‍.”

വൈലോപ്പിള്ളി ശ്രിധരമേനോന്‍ യുവത്വത്തെ മഹത്വപ്പെടുത്തി കോറിയിട്ട വരികള്‍ ഇന്നു നമ്മുടെ ചെറുപ്പക്കാര്‍ക്ക് എങ്ങനെ അനുയോജ്യമാകും അല്ലെ?

ഇന്നു ഒട്ടനവധി യുവാക്കളുടെ സിരകളിലും മനസിലും തുടിക്കുന്നത് എന്താണ്?

ചോരയും വിവ്ലവും അല്ല എന്നുള്ളതിനു ബിവറേജസിനു മുന്‍പില്‍

ക്ഷമാപൂര്‍വ്വം മണിക്കൂറുകള്‍ പൊരിവെയിലത്ത് കാത്തുനില്‍ക്കുന്ന

യുവതലമുറ തെളിവാണ്.

 Praying together

യുവത്വകാലഘട്ടത്തില്‍ നാം ഏറ്റവും കൂടുതല്‍ സന്പാദിക്കുന്നു. ‘എന്താണ് സന്പാദിക്കേണ്ടത്’ ഇവിടെയാണ് നമ്മുടെ യുവത്വത്തിന്‍റെ പരാജയം. ഒരു യുവാവിനെ അല്ലെങ്കില്‍ യുവതിയെ സംബദ്ധിച്ചിടത്തോളം ആരു വിളിച്ചാലും നില്‍ക്കാത്ത, ആരു പറഞ്ഞാലും കേള്‍ക്കാത്ത, ആരുടെ പിടിയിലും നില്‍ക്കാതെ പ്രയാണം നടത്തുന്ന അപത്തസഞ്ചാര മേഖല. ദൈവിക നിയമങ്ങളുടെ പരിധിക്കുള്ളില്‍ യുവത്വത്തെ കെട്ടിയുയര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ നമ്മള്‍ പരാജയപ്പെടുന്നത് നമ്മുടെ ജീവിതത്തോടുതന്നെയായിരിക്കും. യവ്നത്തിലെ പവിത്രമായ ജീവിതം ആജീവനാന്തം വരെ യുവത്വം നിലനിര്‍ത്താനും അതിന്‍റെ മധുരഫലങ്ങള്‍ ആസ്വദിക്കാനും സാധിക്കും.

പണ്ടത്തെക്കാള്‍ കൂടുതല്‍ നന്മ കേട്ടുനടക്കുന്ന കാലം. ഏതൊക്കെ യുവാക്കളുടെ മൊബൈല്‍ പരിശോധിച്ചാലും, മെമ്മറികാര്‍ഡുകള്‍ പരിശോധിച്ചാലും 2 GB- യും 3 GB-യും 8 GB-യും അങ്ങനെയുള്ള GB- കളില്‍ നന്മയുടെ അംശങ്ങള്‍ കാണാം. എന്നാല്‍, അതിനോടൊപ്പം അവര്‍ മറ്റ് ഫോള്‍ഡറുകളും കൈയ്യടക്കിയിരിക്കുന്നു എന്ന വസ്തുത മറക്കരുത്. അല്പ്പ സമയം ലഭിച്ചാല്‍ എങ്ങോട്ടാണ് യുവജനതയുടെ പോക്ക്, ടച്ച്‌ സ്ക്രീന്‍ സംവിധാനമുള്ള മൊബൈലില്‍ ‘F’ എന്ന സിമ്പലിലേയ്ക്ക് അവരുടെ കരങ്ങള്‍ ചലിക്കുന്നു. ഫേസ്‌ബുക്കില്‍ അക്കൗണ്ട്‌ ഉള്ളവര്‍ എല്ലാവരും നരകത്തിലാണന്ന് എനിക്കഭിപ്രായമില്ല. ഇതിലൂടെയുള്ള അതിരുവിട്ട പ്രവര്‍ത്തങ്ങള്‍ നരകം ലഭിക്കുന്ന രൂപത്തിലാണ്. നാം കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ന മ്മുടെ ജീവിതത്തിലേയ്ക്ക് സേവ് ചെയ്യപ്പെടുന്നു എന്ന് നാം ഓര്‍ക്കണം.

ആധുനിക വിവരസാങ്കേതികവിദ്യകളെല്ലാം അനിവാര്യമാണ്. മൊബൈലിലൂടെയും ഇന്റര്‍നെറ്റിലൂടെയെല്ലാം അനവധി അപകടങ്ങള്‍ പതിയിരിക്കുന്നു. ഇത്തരം കെണികളില്‍പ്പെട്ട് എത്രയോ ജീവിതങ്ങള്‍ വിടരും മുന്‍പേ കൊഴിയുന്നു. മക്കളോടൊപ്പം കാണാന്‍ കഴിയാതെ വരുന്ന ടെലിവിഷന്‍ പരിപാടികളും പുറകിലല്ല. ദൈവം നമുക്ക് വെറുതെ തന്നതല്ല ഈ ആരോഗ്യം, ചുറുചുറുപ്പ്, തന്‍റെടം, ചോരതിളപ്പൊക്കെ. വെറുതെ തന്നതല്ല എന്ന് വളരെ തിവ്രമായി ചിന്തിക്കണം. നന്മയില്‍ ജീവിക്കാന്‍ ഓരോ യുവാവും യുവതിയും ശ്രദ്ധിക്കണം.

രഹസ്യമാക്കേണ്ട ശ\രിര ഭാഗങ്ങള്‍ പരസ്യമാക്കലാണ് വസ്ത്രധാരണത്തിലെ മാന്യത എന്ന് വിചാരിക്കുന്ന ന്യൂജെനറേഷന്‍ സംസകാരത്തിലൂന്നിയ യുവത്വം ധരിക്കുന്ന വസ്ത്രങ്ങള്‍ നാണം മറക്കാനുള്ളതിന്‍റെ പട്ടികയില്‍ പെടുത്താനാകുമോ?

ബന്ധങ്ങളുടെ പുതിയ ആകാശമാണ് പുതുതലമുറ തുറന്നിടുന്നത്. ഇവിടെ വിലക്കുകളില്ല, നിയന്ത്രണങ്ങളില്ല. സുഹ്യത്ത്ബന്ധങ്ങള്‍ക്ക് സ്ഥിരതയില്ലാതാകുമ്പോള്‍ പുതിയ പുതിയ ബന്ധങ്ങള്‍ കടന്നുവരുന്നു. കുടുവിട്ടു കുടുമാറുന്ന ഇത്തരം അവസ്ഥ ഒരേസമയം ഒന്നിലേറെ ബന്ധങ്ങള്‍ക്ക് വഴിതെളിക്കുന്നു. ന്യൂജെനറേഷന്‍ തരംഗത്തിന്‍റെ നല്ല വശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അപകടകരമാകുന്ന വര്‍ധിച്ചുവരുന്ന എയിഡ്സ് പോലെയുള്ള രോഗങ്ങളുടെ വ്യാപനത്തെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനാവില്ല. ന്യൂജെനറേഷന്‍ സവ്ഹ്യദങ്ങളുടെ ഊഷമളതയില്‍ വരും വരായ്മകള്‍ വിസ്മരിക്കപ്പെടുന്നു.

ഇന്ന് പല രോഗാവസ്ഥയുടെയും കാരണം അണുക്കളാണെന്നു ശാസത്രം പറയുന്നു. നമ്മുടെ മാതാപിതാക്കളുടെ വാര്‍ധ്യ കാലത്തെ അരക്ഷിതാവസ്ഥയ്ക്കും കാരണം അണുതന്നെയല്ലേ? ഭാര്യയും ഭര്ത്താ വും മക്കളും അടങ്ങുന്ന അണുകുടുംബo. പണ്ടത്തെ കുരുമുളകും , കാപ്പിയും ഒക്കെ പോലെയല്ലേ നമ്മുടെ യുവതിയുവാക്കള്‍. ഇവരൊക്കെ ഇന്ന് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുകയാണ്. മാതാപിതാക്കള്‍ക്ക് ഇവരില്‍ നിന്ന് ധനസഹായം ലഭിക്കുന്നു. വയസ്സായി കഴിയുമ്പോള്‍ അവരുടെ അവസ്ഥയോ? ന്യൂജെനറേഷന്‍ ജീവിതം സിസേറിയനിലും ഡേ കെയറിലും തുടങ്ങി വ്യദ്ധ സദനത്തിലും ഫ്രീസറിലും അവസാനിക്കുന്ന രംഗങ്ങള്‍ എത്രയോ അപമാനകരമാണ്.

നമ്മുടെ സാമുഹിക ചുറ്റുപാടുകളിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാല്‍………..

അതിക്രമം കാണിച്ചതിന്‍റെ പേരില്‍ ജയിലിലടക്കപ്പെട്ട യുവത്വം…

മദ്യശാലകളില്‍ കുടിച്ചുകുത്താടുന്ന യുവജനത….

ഗുരുതരമായ രോഗങ്ങളാലും , ബുദ്ധിമാന്ദ്യം ബാധിച്ചും ആശുപത്രികിടക്കകളിലും മറ്റും നരകയാതന അനുഭവിക്കുന്ന യുവത്വം…

young_boy_praying_before_bed

സുന്ദരമായ യുവത്വത്തില്‍ തന്നെ ജീവിതത്തോടു വിടപറയേണ്ടിവന്ന യുവതിയുവാക്കള്‍..

ഇങ്ങനെപോകുന്നു നീണ്ടനിരകള്‍…

അവരനുഭവിക്കുന്ന വേദനയുടെ രോധനം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും കേള്‍ക്കാം….

യുവജനതയെല്ലാം മോശക്കാരാണെന്നല്ല പറയുന്നത്, നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിയില്‍, മനുഷ്യന്‍റെ ഉന്നമനത്തില്‍, നൂതന കണ്ടുപിടിത്തങ്ങളില്‍ യുവജനതയുടെ പങ്ക് നിസാരമല്ല. എന്നാല്‍, നന്മ നിറഞ്ഞടത്തു തിന്മ പടരുമ്പോള്‍ അത്, വലിയ തിന്മയായി മാറും. അതിനാല്‍, ഇവയൊന്നും കണ്ടില്ലെന്നു നടിക്കാനാവില്ല.

ഓരോ കാലഘട്ടത്തിലും ജീവിതശൈലി മാറി വരും. പലപ്പോഴും ഇത് പാശ്ചാത്യരിതിയുടെ അനുകരണമായിരിക്കും. കണ്ണടച്ചുള്ള ഇത്തരം അനുകരണമാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. രണ്ടും രണ്ട് സംസ്കാരമാണെന്ന തിരിച്ചറിവ് ഉണ്ടാവണം. കരുത്തുകൊണ്ടും മസില്‍ പവര്‍ കൊണ്ടും പിശാച് തിന്മയിലേയ്ക്ക് ക്ഷണിക്കുമ്പോള്‍ , തിന്മയുടെ മുന്‍പില്‍ പകച്ചുനില്‍ക്കാതെ നന്മയ്ക്കുവേണ്ടി പ്രയാണം നടത്താന്‍ സാധിക്കണം.

നൈമിഷികവും താല്‍ക്കാലികവുമായ ആനന്തത്തിനുവേണ്ടി യുവത്വം നീക്കിവച്ചാല്‍ അനശ്വരമായ ജീവിതത്തില്‍കഠിനമായ ദൈവശിഷയ്ക്ക് വിധയരാകുമെന്നത് തിര്‍ച്ച. ദൈവിക കാഴ്ചപ്പാടില്‍ ജീവിതം കെട്ടിപ്പെടുത്തുന്നവരുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും സന്തോഷം നിറഞ്ഞതാകുന്നു. ദൈവിക വിശ്വാസത്തിന്‍റെ പൂത്തിരികള്‍ അവന്‍റെ മനസിനും ആത്മാവിനും എന്നും വെളിച്ചവും ഊര്‍ജ്ജവും നല്‍കും. പ്രിയ യുവസുഹ്യത്തുക്കള്‍ ജാഗ്രതയോടെ ജീവിക്കണം. മുന്നിലെ അപകടം കണ്ടില്ലെന്നു നടിക്കരുത്.

ജീവിത മുല്യങ്ങള്‍ ന്യൂജെനറേഷന്‍ സംസ്കാരത്തിനുവേണ്ടി ബലികഴിക്കരുത്.

Sherin Chacko, Ramakkalmettu, Kerala, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Advertisements

2 Responses to “An Article for the Youth, Sherin Chacko”

 1. Reblogged this on Fr Antony Madathikandathil MCBS.

  Like

 2. sojimcbs said

  Reblogged this on Fr Soji Chackalackal MCBS.

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: