Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,398,405 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,081 other followers

  • Sign in

  • Advertisements

കുമ്പസാരം

Posted by Nelson MCBS on April 25, 2016

നമ്മുടെ ഇത്രയും നാളത്തെ കുമ്പസാരം ആത്മാര്‍ത്ഥമായിരുന്നോ?…നമുക്ക് ഒന്ന് വിചിന്തനം ചെയ്യാം

Confession

1 ഒരു കടലാസില്‍ ആരും കാണതെ മുറിയിൽ ഇരുന്ന് പാപങ്ങൾ എഴുതി തുടങ്ങുക.. സ്വയം എഴുതിയ പാപങ്ങൾ
ഒന്നും വിലയിരുത്തുക

2. ചെയ്ത പാപങ്ങളെ ന്യായികരിക്കുവാൻ ദൈവത്തിെന്‍റ അടുത്ത് ചെല്ലരുത്.
ഉദാഹരണമായി നിങ്ങൾ ഒരാളെ തല്ലി, അവന്‍ എന്നെ തല്ലിയതുകൊണ്ടാണ് ഞാൻ തല്ലിയത്
എന്ന മുൻകുട്ടിയുളള ചിന്താഗതി പാടില്ല.

3. ചെയ്ത പാപങ്ങളെക്കുറിച്ച് മേലില്‍ പാപം ചെയ്യുകയില്ലന്നുളള ദൃഢനിശ്ചയത്തോടെ
പശ്ചാത്താപിച്ച് ഒരുങ്ങി വിശുദ്ധ കുമ്പസാരത്തിന്
പോവുക

4. പാപം പറഞ്ഞ് കഴിഞ്ഞ് ദൈവദികന്‍ തരുന്ന പ്രായശ്ചിത്തം ശ്രദ്ധിക്കുക. അത് എന്താണെങ്കിലും ഏകാഗ്രതമായ മനസ്സോടെ ചെയ്തു തീര്‍ക്കുക. നിയമം അനുശാസിക്കുന്നത് കൊണ്ട് പ്രായശിച്തം നിറവേറ്റുന്നു എന്ന ചിന്ത വരാന്‍ പാടില്ല. എന്റെ ഈശോയ്ക്ക് വേണ്ടി ഞാന്‍ പ്രായശ്ചിതം നിറവേറ്റുന്നു എന്ന മനസ്സാണ് വേണ്ടത്.

5. കുമ്പസാരം കഴിഞ്ഞിട്ടും പാപത്തെ കുറിച്ചു കുറ്റബോധം ഉണ്ടങ്കിൽ വൈദികനെ കണ്ട് പ്രത്യേകം ഉപദേശം വാങ്ങണം

6. കുമ്പസാരിച്ച് കഴിഞ്ഞ് ചെയ്യേണ്ട ചില കടമകൾ ഉണ്ട് ഉദാഹരണം നിങ്ങൾ ആരെയെങ്കിലും
അടിച്ചിട്ടുണ്ടങ്കിൽ മാപ്പ് പറയുക പൈസ വഞ്ചിച്ചിട്ടുണ്ടങ്കിൽ പലിശ അടക്കം
തിരിച്ച് കൊടുക്കുക. ഇത് അനുഷ്ട്ടിക്കാന്‍ മറക്കരുത്, എങ്കില്‍ മാത്രമേ നിങ്ങളുടെ കുംബസാരം പൂര്‍ത്തിയാകുകയുള്ളൂ. ..

7 ഒരു സാധാരണ വ്യക്തി കുമ്പസാരം കഴിഞ്ഞ് വരുമ്പോൾ ജഡികപാപങ്ങള്‍ അവനില്‍ നിന്ന് ഇല്ലാതെയാകുന്നു .

8. അതുകൊണ്ട് അഴ്ചയിൽ ഒന്ന് കുമ്പസാരിക്കുന്ന വൃക്തിയായി മാറുക.

9. ചിലർക്ക് ചില പാപങ്ങൾ മാറ്റിനിര്‍ത്താന്‍ സാധിക്കാതെ വരുന്നു , അത് പ്രതേൃകം നോക്കി
വെക്കുക, എല്ലാവർക്കും വ്യത്യസ്തമായിരിക്കും
ഉദാഹരണം- പുരുഷന്- മദ്യം
സ്ത്രിക്ക്- അമിതസംഭാഷണം.

ഇത് നാം ഒഴിവാക്കിയാല്‍ മാത്രമേ നമ്മുടെ കുംബസരം പൂര്‍ണ്ണമാകുകയുള്ളൂ.

10. എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പ് ചെയ്ത പോയ പാപങ്ങൾ ഒന്ന് ഓർക്കുക,ദൈവത്തോട് മാപ്പ് ചോദിക്കുക

12. കുർബാനയിൽ പങ്കെടുക്കുകയും ചെയ്തുപോയ പാപങ്ങള്‍ ഏറ്റ് പറയുകയും ചെയ്യുക

13. കഴിയുന്ന ദിവസളില്‍ ഉപവസിക്കു ന്നത് നമ്മളില്‍ ഏളിമ വര്‍ദ്ധിക്കകയും.പാപചിന്തകളില്‍ നിന്ന് പോലും മാറിനില്‍ക്കാം

14. പരിശുദ്ധ അമ്മയോടും വിശുദ്ധരോടും പ്രാർത്ഥിക്കുന്നത് നല്ലതാണ്

15 വ്യക്തിപരമായി ഒരു വിശുദ്ധനെയോ വിശുദ്ധയോ
തിരഞ്ഞെടുക്കുക. ആ വിശുദ്ധന്റെ ജീവിതത്തെ പറ്റി ധ്യാനിക്കുക

16 ഒരു അത്മീയ പിതാവ് നല്ലതാണ്. (എല്ലാം ഷെയര്‍ ചെയ്യാന്‍ കഴിയുന്ന വൈദികനെങ്കില്‍ നല്ലത്….പ്രായമായ വൈദികരെ തീരെഞ്ഞെടുക്കുന്നത് കൂടുതല്‍ ഉചിതം. അവര്‍ക്ക് ജീവിതാനുഭവങ്ങള്‍ കൂടുതലായി ഉണ്ടാകും.)

17 മനസ്തപിക്കുന്ന ഹ്യദയം വളരെ ആവശ്യമാണ്.

18.ഇത് എല്ലാം കഴിഞ്ഞ് പടി പടിയായി അഭിഷേകത്തിലേക്ക് ദൈവം കൂട്ടി കൊണ്ടുപോകും

19. ആത്മാര്‍ദ്ധമായ കുംബസാരം നടത്തിയാല്‍ ദൈവത്തിന്റെ അരൂപിയുടെ
വരം നിങ്ങൾക്ക് ലഭിക്കും. രോഗശാന്തിയായിരിക്കാം, പ്രവചനവരമായിരിക്കാം, ദർശനമായിക്കാം
കര്‍ത്താവില്‍ നിന്ന് ലഭിക്കുന്നത്. (ദൈവ സന്നിധിയില്‍ ശക്തമായി പ്രാര്‍ഥിക്കുക)

20. നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക ചില തഴക്ക ദോഷങ്ങൾ കുമ്പസാരത്തിന് ശേഷവും നിങ്ങളെ ഉടന്‍ തളർത്താം.
ചില ലൈംഗിക പാപങ്ങൾ, (സ്വയംഭോഗം, സ്വവര്‍ഗ്ഗഭോഗം, അശ്ലീല സിനിമകളോടുള്ള ആസക്തി), ദേഷ്യം, ധനാസക്തി തുടങ്ങിയവ ഇതിൽ നിങ്ങളെ സാത്താൻ കുടുക്കാൻ ശ്രമിക്കും. ഇത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക.

ഒന്നു ഓര്‍ക്കുക്ക….നമ്മുടെ ഈ ഭൂമിയിലെ ജീവിതം വളരെ കുറച്ചേയുള്ളൂ…ഇന്നോ നാളെയോ അത് അവസാനിക്കാം…ശുദ്ധീകരണ സ്ഥലത്തിലെ സഹനങ്ങള്‍ എത്ര ഭീകരമായിരിക്കുമെന്ന് ചിന്തിക്കുക…

————–

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: