Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

  Advertisements
 • Love Alone

 • Visitors Status

  • 3,445,248 Visitors. Thank You for Your Visits... Visit Again Please...!
 • Enter your email address to subscribe to this blog and receive notifications of new posts by email.

  Join 12,268 other followers

 • Sign in

 • Advertisements

തോമസ് പോൾ കർത്താവിന്റെ എൻജിനീയറായ കഥ

Posted by Nelson MCBS on October 31, 2016

🌹 *തോമസ് പോൾ കർത്താവിന്റെ എൻജിനീയറായ കഥ*      ✅സൺഡേ ശാലോം✳

bro-thomas-paul

യന്ത്രം പ്രവർത്തിപ്പിക്കേണ്ട കൈകൾ കൊണ്ട് വിശുദ്ധ ബൈബിൾ ഉയർത്തി വചനം പ്രഘോഷിക്കുക, നവ മാധ്യമങ്ങൾ ഉപയോഗിച്ച് ലോകം മുഴുവൻ ദൈവത്തിലേക്ക് പ്രയാണം ചെയ്യാൻ പ്രേരിപ്പിക്കുക, ഭാഷകളുടെയും, സംസ്കാരങ്ങളുടെയും, രാജ്യങ്ങളുടെയും അതിർവരമ്പുകൾ താണ്ടി ആത്മീയ ശുശ്രുഷ ചെയ്യാൻ നിയോഗിക്കപ്പെടുക, ഒരു ജന്മം സഫലമാകാൻ ഇതിൽപരം എന്താണ് ഒരുവന് ആവശ്യം?

🎙📡📁📌തോമസ് പോൾ എന്ന എഞ്ചിനിയർ ഇന്ന് ഓസ്ട്രിയയിലും, യൂറോപ്പിലും ലോകം മുഴുവനും തന്നെ ഏൽപ്പിച്ച ലോകസുവിശേഷീകരണ മെന്ന മഹത്തായ ദൗത്യം നിർവ്വഹിക്കുമ്പോൾ ദൈവജനം അവർണ്ണനീയമായ പുതിയൊരു ഉണർവ്വിലേക്ക് കുതി്ക്കുകയാണ്. എൻജിനീയറിങ്ങ് എന്ന തൊഴിലും സ്വന്തം കമ്പനിയും വലിച്ചെറിഞ്ഞ്, വലിയ മുക്കുവന്റെ വഴിയേ സഞ്ചരിക്കാൻ തോമസ് പോളിനെ സഹായിച്ചത് അദ്ദേഹത്തിന് ദൈവം ഹൃദയത്തിൽ വർഷിച്ച ശാശ്വത കൃപയും അചഞ്ചലമായ വിശ്വാസവും മാത്രമായിരുന്നു.

1991 ഓഗസ്റ്റ് 15ന് മുംബൈയിൽ നിന്നും ജബൽപൂരിലേക്കുള്ള ട്രെയിൻ🚃 യാത്രയിൽ ഒരു വെളിപാട് പോലെ ദൈവം അദ്ദേഹത്തെ സ്പർശിച്ചു, ആഴമായി ദൈവാനുഭവം നല്കി. രാജ്യം സ്വാതന്ത്ര്യം നേടിയ ദിനം ആചരിച്ച ആ ദിവസം അദ്ദേഹവും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ട്രെയിൻ യാത്രയിൽ, ഹൃദയം മുഴുവൻ നിറഞ്ഞ് അവാച്യമായ അനുഭൂതികളോടെ സ്വച്ഛന്ദമായി അനുഭവിച്ച ആനന്ദം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു.

🚌🚎🚑🚕അന്നത്തെ യാത്രയിൽ ഉറങ്ങുന്നതിനു മുമ്പായി നടത്തിയ പ്രാർത്ഥനയിൽ ലഭിച്ച അനുഭൂതിയിൽ തോമസ് പോൾ അല്പം ഉറക്കെ ദൈവത്തെ സ്തുതിച്ചു. അതുകേട്ട സഹയാത്രികർ അദ്ദേഹത്തോട് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു, ‘എനിക്ക് ഒരു കുഴപ്പവുമില്ല, ഞാൻ ദൈവാനുഭവ നിറവിലായിരുന്നു’. അപ്പോൾ മറ്റൊരു യാത്രക്കാരൻ പറഞ്ഞു, അദ്ദേഹത്തെ വിട്ടേക്ക്, അത് ക്രിസ്ത്യാനികളുടെ കാര്യമാണ്. പെട്ടെന്ന് തോമസ് പോൾ പറഞ്ഞു, ”അല്ല, ‘യേശു, ക്രിസ്ത്യാനികളുടെ മാത്രം സ്വകാര്യ സ്വത്തല്ല. എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം”. കൂടെ യാത്ര ചെയ്യുന്ന മൂന്ന് പേർക്ക് ദൈവവചനം പങ്കുവയ്ക്കാൻ അന്തരാത്മാവ് അദ്ദേഹത്തെ പ്രചോദിപ്പിച്ചു.
🚃🚃🚃🚃🚃🚃ഒരു തീവണ്ടിയാത്രക്കിടയിൽ ലഭിച്ചത്

ഒരു ട്രെയിൻ യാത്രയിൽ അദ്ദേഹം തെളിച്ചു തുടങ്ങിയ വചനദീപം, പകലൊളിപോലെ അനേകർക്ക് പ്രകാശമായി ഇന്നും കെടാതെ ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം വ്യക്തിപരമായി തുടങ്ങിയ സുവിശേഷ ദൗത്യം ഇന്ന് കിങ്ങ്ഡം മിനിസ്ടി എന്ന പേരിൽ ഒരു വലിയ ടീമിനൊപ്പമാണ് തുടരുന്നത്. സാധാരണ നടക്കുന്ന ധ്യാനങ്ങളും ആരാധനകളും, ജാഗരണ പ്രാർഥനകളും, തിരുസഭയും വിവിധ ഗ്രൂപ്പുകളുമായി സഹകരിച്ചു നടത്തുന്ന ശുശ്രുഷകളും, പല രാജ്യങ്ങളിൽ സഞ്ചരിച്ച് സംഘടിപ്പിക്കുന്ന വചന പ്രഘോഷണവും കൂടാതെ ഓൺലൈൻ മാധ്യമങ്ങളുടെ അഭൂതപൂർവ്വമായ സ്വീകാര്യതയും, ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളും മുന്നിൽകണ്ട് തുടക്കമിട്ടിരിക്കുന്ന ബഹുവിധ പരിപാടികളും അദ്ദേഹത്തിന്റെ പരിചരണത്തിൽ പ്രശോഭിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.

⭐⭐⭐⭐ഏറ്റവും മികച്ച ടീച്ചറായി കേരളം ആദരിച്ച ഒരു അധ്യാപകന്റെയും അധ്യാപികയുടെയും പത്തു മക്കളിൽ ഒരാളായാണ് തോമസ് പോൾ ജനിച്ചത്. തികഞ്ഞ ദൈവ ഭക്തിയിലും, വചനമൂല്യത്തിലും ഊന്നിയുള്ള ജീവിത പാരമ്പര്യത്തിൽ വളർന്ന് വികസിച്ചതാണ് അദ്ദേഹത്തിന്റെ ബാല്യവും യൗവനവും. തുടർന്ന് എൻജിനീയറിങ്ങ് ബിരുദം കഴിഞ്ഞ് ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിൽ ജോലി ചെയ്തു. വിശ്രമ ഘട്ടങ്ങളിലും വിഷമ വേളകളിലും സ്വന്തമായി പ്രാർത്ഥിക്കാനും, ബൈബിൾ വായിക്കാനും, ഫാ. റൂഫസ് പെരേര, ഫാ. മാത്യു നായ്ക്കംപറമ്പിൽ തുടങ്ങിയ വൈദികരുടെ പ്രഭാഷണങ്ങളുടെ ടേപ്പ് കേൾക്കുന്നതും ശീലമാക്കി.

ഇതിനിടയിൽ വലിയ പ്രൊജക്റ്റുകളിൽ ജോലി ചെയ്തതിന് ശേഷം അദ്ദേഹം സ്വന്തമായി ഒരു കമ്പനി രൂപീകരിച്ചു. കമ്പനി ആവശ്യങ്ങൾക്കായി തുടരെത്തുടരെയുള്ള യാത്രകൾ വേണ്ടി വന്നു. ഈ യാത്രാസമയങ്ങളാണ് അദ്ദേഹത്തിന് കൂടുതൽ പ്രാർത്ഥിക്കാനും വചനധ്യാനത്തിനും അവസരമൊരുക്കിയതും.

🔥🔥🔥🔥🔥ജോലി സംബന്ധമായ കാര്യങ്ങളുമായി എത്തിയ സ്ഥലങ്ങളിൽ കത്തോലിക്കാ ദേവാലയങ്ങൾ ഉണ്ടെങ്കിൽ അവിടെ പോകുകയും അവിടെ ചെറു ഗ്രൂപ്പുകളിൽ പ്രാർത്ഥിക്കുകയും ചെയ്തുപോന്നു. മധ്യപ്രദേശിലെ കട്നി എന്ന സ്ഥലത്ത് പോയപ്പോൾ ട്രെയിൻ യാത്രയിൽ ആദ്യമായി ഉണ്ടായ അനുഭവത്തെക്കുറിച്ച് അവിടത്തെ ഇടവക വികാരിയുമായി പങ്കുവച്ചു. വിശുദ്ധ കുർബാനയക്ക് ശേഷം വികാരിയച്ചൻ തോമസ് പോളിന് അദ്ദേഹത്തിന്റെ ആ അനുഭവം ഇടവക ജനങ്ങളോട് ഒരിക്കൽ കൂടി പങ്കുവയ്കാൻ അനുവാദം നല്കി. 1991 സെപ്തംബർ എട്ടിനായിരുന്നു അത്. തിരുസഭ ദൈവമാതാവിന്റെ ജനനതിരുനാൾ ആഘോഷിക്കുന്ന ദിവസം തന്റെ ഔദ്യോഗിക വചനപ്രഘോഷണം അദ്ദേഹം ആരംഭിച്ചു.

ആദ്യത്തെ വചനപ്രഘോഷണം

വളരെകുറച്ചു ഭാഷ പരിജ്ഞാനം മാത്രം ഉണ്ടായിരുന്നിട്ടുകൂടി ആദ്യത്തെ വചനപ്രഘോഷണം ഹിന്ദിയിൽ നടത്തി. മാതാവിന്റെ ദിനമായതിനാൽ ആയിരിക്കണം ഭാഷയുടെ കാര്യത്തിൽ ദൈവം അത്ഭുതം നടത്തി.

🍀🍀🍀🍀ഏതാനും വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ അദ്ദേഹം ഒരേ സമയം ഹിന്ദിയിലും, ഇംഗ്ലീഷിലും, മലയാളത്തിലും ആയിരക്കണക്കിന് ജനത്തിന്റെ മുമ്പിൽ വചനം പ്രഘോഷിച്ചു. മൂന്ന് ഭാഷകളിൽ ഒരേ സമയം പ്രസംഗിക്കാൻ കഴിയുന്ന അദ്ദേഹം രൂപതാ പിതാക്കന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് പാത്രമായി. 1992 ൽ ബാങ്കിൽ നിന്നുവരെ പണം കടമെടുത്ത്, ഒരു ധ്യാനത്തിനു വേണ്ട എല്ലാ ചിലവുകളും സ്വയം വഹിച്ച്, ഒരു ഗ്രാമത്തിൽ ആദ്യമായി അദ്ദേഹം ബൈബിൾ കൺവൻഷൻ നടത്തി. പരിശുദ്ധാത്മാവിന്റെ അഭിഷേകത്താലും അടയാളങ്ങളാലും ആ കൺവൻഷൻ വലിയ സാക്ഷ്യമായി മാറി. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ക്ഷണം ലഭിച്ചു. സ്വന്തം കമ്പനിക്ക് വേണ്ടി ജോലി ചെയ്യാൻ സമയമില്ലതെയായി. സ്വന്തമായി വാങ്ങിയ വിലയുള്ള യന്ത്രങ്ങൾ വഴിയിലുപേക്ഷിച്ചു. ഒടുവിൽ ദൈവത്തിൽ ശരണം വച്ച്, എൻജിനീയറിങ്ങിൽ നിന്ന് പടിയിറങ്ങി.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ സമയത്തെല്ലാം ദൈവത്തിൽ ശരണം പ്രാപിച്ചപ്പോൾ ദൈവം അത്ഭുതം പ്രവർത്തിച്ചു. കൂടുതൽ ടീം അംഗങ്ങൾ ഒപ്പം ചേർന്നു.

🌷🌷🌷🌷🌷ഇന്ത്യയിൽ ആദ്യമായി ‘ആന്തരിക വിശുദ്ധീകരണ ധ്യാനം’ എന്ന ധ്യാനരീതി അദ്ദേഹം അവതരിപ്പിച്ചു. അത്തരത്തിൽ സംഘടിപ്പിച്ച ധ്യാനങ്ങൾ ജനം നെഞ്ചിലേറ്റി. വടക്കേ ഇന്ത്യയിൽ സ്വന്തമായി വലിയ ധ്യാനങ്ങൾ സംഘടിപ്പിക്കുന്ന ആദ്യ മലയാളിയുമായി. ബിഷപ്പുമാരും വൈദികരും പുതിയ ധ്യാനസംസ്കാരവുമായി സഹകരിക്കുകയും അവർക്ക് വേണ്ടി മാത്രം ധ്യാനം നടത്തുവാൻ അദ്ദേഹത്തിന് ക്ഷണം ലഭിക്കുകയും ചെയ്തു. അങ്ങനെ തോമസ് പോൾ സർവ്വപ്രിയനായി.

മീററ്റിലെ കണ്ണീർ പ്രാർത്ഥന

മീററ്റിൽ മാതാവിന്റെ തീർഥാടനകേന്ദ്രത്തിൽ വൈദികർക്കും സന്യസ്തർക്കും വേണ്ടി നടത്തിയ ധ്യാനത്തിനിടയിലാണ് അവിടെവെച്ച് മുമ്പ് കൊലചെയ്യപ്പെട്ട യൂറോപ്യൻ വൈദികനായ ഫാ. അദേവ് ദാതൂസിന്റെ മൃതകുടീരം തോമസ് പോൾ കാണുന്നത്. വിദേശത്ത് നിന്നും ഇന്ത്യയിൽ വന്നു സുവിശേഷം പ്രസംഗിച്ച ആ പുണ്യ വൈദികന്റെ ദാരുണാന്ത്യം കേട്ടറിഞ്ഞ തോമസ് പോൾ മനം നീറി പ്രാർത്ഥിച്ചു. പ്രതിനന്ദി അറിയിക്കാൻ യൂറോപ്പിൽ എത്തണമെന്ന ദൈവിക ഉൾവിളിയും അദ്ദേഹത്തിനപ്പോഴുണ്ടായി. ആ കപ്പുച്ചിൻ വൈദികന്റെ പാവന സ്മരണയ്ക്ക് മുന്നിൽ നിന്ന് അദ്ദേഹവും സംഘവും യുറോപ്പിനുവേണ്ടി പ്രാർത്ഥിക്കാൻ ആരംഭിച്ചു.

💥💥💥💥💥 പ്രാർത്ഥനയുടെ ഏഴാം നാൾ മാർഗരീത്ത വളപ്പില എന്ന സിസ്റ്റർ അവിചാരിതമായി അദ്ദേഹത്തെ ജർമനിയിലേയ്ക്ക് ധ്യാനം നടത്താൻ ക്ഷണിക്കുകയും യൂറോപ്പിലെ ആദ്യ ധ്യാനം അവിടെ നടത്തുകയും ചെയ്തു. ഇപ്പോൾ യുറോപ്പിലെ വിവിധ രാജ്യങ്ങളിൽ അത് നിർബാധം തുടരുന്നു. യുറോപ്പിലെ ഏകദേശം 15 രാജ്യങ്ങളിൽ അദ്ദേഹം ധ്യാനം നടത്തി. 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധനയും പ്രാർഥനയും നടത്തുന്ന നിരവധി യുണിറ്റുകൾ വിവിധ രാജ്യങ്ങളിലും ഇതിനോടകം ആരംഭിച്ചു. പ്രസ്ഥാനങ്ങളുടെ മുഴുവൻ ഊർജ്ജവും വിഭവങ്ങളും പ്രദാനം ചെയ്യുന്നത് ഈ യൂണിറ്റുകളാണ്.

യൂറോപ്പിലും ധ്യാനങ്ങൾ തത്സമയം റെക്കോർഡ് ചെയ്യാനും കാസറ്റും സിഡികളും ധ്യാനം അവസാനിക്കുന്ന അവസരത്തിൽ തന്നെ നല്കാനും തുടങ്ങി. അങ്ങനെയാണ് മീഡിയ ഉപയോഗിച്ചുള്ള വചന പ്രഘോഷണം വിപുലികരിക്കണമെന്ന വിളി അദ്ദേഹത്തിനുണ്ടായത്.

✍✍✍✍ജർമൻ കൃത്യമായി അറിയാതിരുന്നിട്ടുകൂടി ജർമൻ ഭാഷയിൽ ഒരു ഇന്റർനെറ്റ് ടെലിവിഷൻ ലൈവ് ചാനൽ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന കേന്ദ്രീകരിച്ച് 3ഘഠഢ എന്ന പേരിൽ ആരംഭിച്ചു. പ്രവർത്തനം വളരെ ശക്തമായി തീർന്നിട്ടില്ലെങ്കിലും, സാധ്യത ദൈവഹിതത്തിനായി രൂപപ്പെട്ടു വരുന്നു.

കുട്ടികൾക്കായി കാർട്ടൂൺ

കുട്ടികൾക്ക് വേണ്ടി ഒരു കാർട്ടൂൺ ബൈബിൾ ആനിമേഷൻ യൂ ട്യൂബിൽ ആരംഭിച്ചു. എല്ലാ പ്രമുഖ കൈസ്തവ ചാനലുകളിലും ഇത് സംപ്രേഷണം ചെയ്യുന്നു. സാധിക്കുന്ന എല്ലാ ഭാഷകളിലേക്കും ഈ ബൈബിൾ കാർട്ടൂൺ ഉപയോഗപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

🙏🏼🙏🏼🙏🏼🙏🏼🙏🏼ആഗോള കത്തോലിക്ക സഭയിലും ലോകത്തിൽ തന്നെയും ഇങ്ങനെ ആരംഭിക്കുന്ന ആദ്യ കാർട്ടൂൺ നെറ്റ്വർക്ക് കൂടിയാണ് ഇത്.

പ്രാധാനപ്പെട്ട വിശുദ്ധന്മാരുടെ ജീവചരിത്രവും കാർട്ടൂൺ രൂപത്തിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പ് നടന്നു വരുന്നു. എല്ലാ സ്പിരിച്ച്വൽ കാർട്ടൂണിന്റെയും രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നതും തോമസ് പോൾ തന്നെയാണ്. സോഷ്യൽ മീഡിയയുടെ സഹായവും അദ്ദേഹം ഇതിനായി തേടിയിട്ടുണ്ട്.

സ്വന്തം ജീവിതത്തിലെ ക്ലേശങ്ങളും മറ്റുള്ളവരുടെ ജീവിതത്തിലെ ദുഃഖങ്ങളും ദൈവവചന ശക്തിയാൽ ലഘൂകരിക്കാനും, തീക്ഷണ ധ്യാനത്തിലൂടെയും, പ്രാർത്ഥനയിലൂടെയും, അഗാധമായ ആത്മവിശുദ്ധീകരണത്തിനായി ദൈവജനത്തിനെ ഒരുക്കാൻ ലഭിക്കുന്ന അവസരമായിട്ടാണ് എല്ലാ പ്രവർത്തനങ്ങളെയും അദ്ദേഹം കാണുന്നത്. തിരുസഭയുടെ കൂടെ നിന്ന് ദൈവജനത്തെ വിശുദ്ധീകരിക്കാൻ ഉപകരണമായി തീരുന്നതിൽ ദൈവത്തെ സ്തുതിക്കുകയാണ് തോമസ് പോൾ.

ജോബി ആന്റണി, വിയന്ന

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: