Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,390,448 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,082 other followers

  • Sign in

  • Advertisements

Mother Mary Litty LSDP

Posted by Nelson MCBS on November 5, 2016

Mother Litty Mary LSDP

Mother Mary Litty, Foundress of LSDP

LSDP Convent

News: 5th November 2016

R. I. P. ദൈവപരിപാലന സമൂഹത്തിന്റെ സ്ഥാപക മദർ ഡോ. മേരി ലിറ്റി L. S. D. P. ഇന്ന് വെളുപ്പിന് ന 5.30-ന് നിത്യതയിലേക്ക് ചേർക്കപ്പെട്ടു…. കേരളത്തിലെ മദർ തെരേസ്സാ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മദർ രോഗബാധിതയായി കുറച്ചു കാലം കിടപ്പിൽ ആയിരുന്നു….

                  മലയാളത്തിന്റെ മദർ തെരേസ എന്നറിയപ്പടുന്ന അംഗവിഹീനരുടെ അമ്മ മദർ സി. ഡോ. മേരി ലിറ്റി (81) ഓ‌ർമ്മയായി. ഇന്നലെ രാവിലെ കുന്നന്താനം ദൈവപരിപാലന ഭവനിലാണ് അന്ത്യം സംഭവിച്ചത്. ലിറ്റിൽ സേർവെന്റ്സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് (എൽ.എസ്.ഡി.പി) സമൂഹത്തിന്റെ സ്ഥാപകയും കുന്നന്താനം ഉൾപ്പെടെ വിവിധ ആതുരാലയങ്ങളുടെ മുഖ്യപ്രവ‌ർത്തകയുമായിരുന്നു. അ‌ർബുദബാധയെ തുടർന്ന് വിശ്രമത്തിലായിരുന്ന മദർ ലിറ്റി ഇന്നലെ പുലർച്ചെ 5.30നാണ് നിര്യാതയായത്. കോതമംഗലം ഒലിയപ്പുറം കുടുംബാഗമായി 1935 ഓഗസ്റ്റ് 2ന് ജനിച്ച മദർ സെന്റ് അഗസ്റ്റീൻ ഗേൾസ് ഹൈസ്ക്കൂളിലും ചങ്ങനാശേരി അസംപ്ഷൻ കോളജിനും വിദ്യാഭ്യാസം പൂർത്തിയാക്കി. 1955-ൽ കോതമംഗലത്തുള്ള മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്സ് എന്ന സന്യാസിനി സമൂഹത്തിൽ അംഗമായി. പിന്നീട് റോമിൽ മെഡിസിനിൽ എം.ഡിയും ഇംഗ്ലണ്ടിനിന്ന് ട്രോപ്പിക്കൽ മെഡിസിനിൽ ഡിപ്ലോമയും കരസ്ഥമാക്കി. 1978-ൽ നാട്ടിൽ തിരിച്ചെത്തി കുന്നന്താനം മുക്കൂർ സെന്റ് ജോസഫ്സ് കോൺവെന്റിൽ അംഗമായി കുറെക്കാലം പ്രവർത്തിച്ചു. വിദേശവാസത്തിനിടെ ഇറ്റലിയിൽ വിശുദ്ധ ജോസഫ് കൊത്തലംഗോ ടുറിനിൽ സ്ഥാപിച്ച അതുരപ്രവർത്തനങ്ങളിൽ ഏറെ ആകൃഷ്ടയായിരുന്ന മദർ കുന്നന്താനത്ത് ജനിതികവൈകൃതം ബാധിച്ചവർക്കിടയിൽ പ്രവർത്തനം ആരംഭിച്ചു. ഇവിടെ ഓലമേഞ്ഞ കെട്ടിടത്തിൽ ഭിന്നശേഷിയുള്ളവർക്കായി തുടങ്ങിയ സ്ഥാപനത്തിൽ വിവിധ ജീവിതാവസ്ഥയിൽ ജനിച്ച വൈകല്യം വന്ന മുന്നൂറോളം കുരുന്നകളെ പരിപാലിച്ചുപോരുന്നു. 174 സന്യാസിനികളും 24 മറ്റ് അംഗങ്ങളും ഉൾപ്പെടെയുള്ള എൽ.എസ്.ഡി.പി സന്യാസി സമൂഹം ഇന്ന് ബൃഹത് പ്രസ്ഥാനമായി ഇന്ത്യയിലൊട്ടാകെ 16 കേന്ദ്രങ്ങളിലായി 1000-ൽപരം വികലാംഗത്വമുള്ളവരെയും ഭിന്നശേഷിക്കാരെയും പരിപാലിച്ചുകൊണ്ടിരിക്കയാണ്. ജന്മവൈകല്യവും ദൈവദാനമാണെന്നും ഉറ്റവരും ഉടയവരും ഉപേക്ഷിച്ചാലും തങ്ങൾ കൈവിടില്ലെന്ന നിശ്ചയ ദാർഢ്യത്തോടുകൂടി പ്രവർത്തിക്കുന്ന സന്യാസിനി സമൂഹം ഇന്ന് കത്തോലിക്കാ സഭയുടെ ആതുരസേവന വിഭാഗത്തിന്റെ ഭാഗമാണ്. കാരുണ്യത്തിന്റെ വഴിയെ സഞ്ചരിച്ച മദറിന് കേന്ദ്ര സർക്കാരിന്റെ രാജീവ്ഗാന്ധി മാനവസേവാ പുരസ്ക്കാരം, വിജിൽ ഇന്ത്യാ മുവ്മെന്റ് ദേശീയ മനുഷ്യാവകാശ അവാർഡ്, അലൻമാത്യു ഫൗണ്ടേഷൻ സാമൂഹ്യ സേവന അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടിരിക്കയാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ സൂക്ഷിക്കുന്ന മൃതദേഹം പിന്നീട് കുന്നന്താനത്ത് എത്തിക്കും. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9.30ന് കുന്നന്താനം ദൈവപരിപാലന മഠത്തിൽ നടക്കും.

മദർ ഡോ മേരി ലിറ്റി LSDP യുടെ ഭൗതിക ദേഹം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്  കുന്നന്താനം പ്രോ വിഡൻസ് ഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കുന്നതും ബുധനാഴ്ച 9 മണിക്ക് മൃതസംസ്കാര ശി ശ്രുഷകൾ കുന്നന്താനം മഠത്തിൽ ആരംഭിക്കുന്നതുമാണ്.

LSDP Convent

LSDP Convent

Sr Mary Litty LSDP

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: