Uncategorized

Homily, Nombukalam 3rd Sunday, Dr Jacob Naluparayil

Sunday Homily, Syro-Malabar

Nombukalam Third Sunday

Fr Jacob Naluparayil MCBS

ഇന്റർനെറ്റിലൂടെ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പ്. ഒരു ചെറുപ്പക്കാരൻ ജോലിക്കായി ഓഫീസിലേല്ക്ക്പോകുമ്പോഴും തിരികെ വരുമ്പോഴും ചെയ്യുന്ന കാര്യങ്ങളുടെ ചിത്രീകരണമാണ് വീഡിയോയിൽ. വീടിന്പുറത്തേക്കിറങ്ങുമ്പോൾ മുകളിൽ നിന്നും പൈപ്പിലൂടെ ഒഴുകി വീണ വെള്ളം അയാളുടെ തലയിലേക്കാണ്വീണത്. വെള്ളത്തെയും മറ്റുള്ളവരെയും ശപിക്കാതെ, അയാളുടനെ അടുത്തിരുന്ന വെള്ളം കിട്ടാതെ വാടിവരണ്ടചെടിച്ചട്ടിയെടുത്ത് വെള്ളത്തിന്റെ നേരെ താഴെ വയ്ക്കുന്നു. മുമ്പോട്ടു പോകുമ്പോൾ വഴിയരുകിൽ ഒമ്മയുംകൊച്ചമുകളും കൂടി ധർമം ചോദിച്ചിരിക്കുന്നു. അയാൾ പേഴ്‌സിൽ നിന്ന് സമാന്യം നല്ലൊരു തുക എടുത്തുകൊടുത്തു.

പിന്നെക്കണ്ടത് ഉന്തുവണ്ടിയും തള്ളി ക്ലേശിച്ച് തട്ടുകട കച്ചവടം നടത്തുന്ന അമ്മച്ചിയെയാണ്. അയാൾ അവരെയുംസഹായിക്കുന്നു. ഇതിനിടയിൽ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഒരു പട്ടി വിശപ്പോടെഅടുത്തുവന്നു. അയാളുടെ കാലേൽ തൊട്ടു. അലിവുതോന്നി അയാൾ കഴിക്കാനെടുത്ത നല്ലൊരു കോഴിക്കാൽഅവന് കൊടുത്തു. വൈകുന്നേരം തിരികെപ്പോരുമ്പോൾ അയാൾ ഒരു പടല വാഴപ്പഴം വാങ്ങി ഒരു വൃദ്ധയായസ്ത്രീയുടെ മുറിയുടെ മുകളിൽ തൂക്കിയിട്ടു. ഇതെല്ലാം ചെയ്യുമ്പോഴൊക്കെ കണ്ടുനിന്ന കാഴ്ചക്കാർ അവന്വട്ടാണെന്ന മട്ടിൽ മുഖം ചുളുപ്പിച്ചു. എന്നിട്ടും അയാൾ ഇതൊക്കെ ആവർത്തിച്ചുകൊണ്ട് അവയെയൊക്കെസന്തോഷത്തോടെ തന്റെ ദിനചര്യയുടെ ഭാഗമാക്കി.

കുറെനാൾ കഴിഞ്ഞപ്പോൾ ഉണ്ടായ മാറ്റമാണ് കൗതുകകരം. അയാൾ വെള്ളം കൊടുത്ത ചെടി, അതിന്റെക്ഷീണമൊക്കെ മാറി പുതിയ ഇലയും പൂക്കളുമായി സകലരെയും സന്തോഷിപ്പിക്കാൻ തുടങ്ങി, പട്ടി അയാളുടെകൂടെക്കൂടി അയാളുടെ കാവൽക്കാരനായി ഓഫീസിലേക്കും തിരിച്ചും അയാളെ അനുഗമിക്കാൻ തുടങ്ങി. ധർമത്തിനിരുന്നിരുന്ന മകൾ അമ്മയെ തനിച്ചാക്കി പുത്തനുടുപ്പുമിട്ട് പള്ളിക്കൂടത്തിൽ പോകാൻ തുടങ്ങി. തട്ടുകടകച്ചവടക്കാരിയുടെ കച്ചവടം വൻതോതിൽ മെച്ചപ്പെട്ടു. പഴം തൂക്കിയിടുന്ന വീട്ടിലെ വല്ല്യമ്മച്ചി, നോക്കിയിരുന്ന്അയാളെ കണ്ടുപിടിച്ച്, കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു.

കൊടുക്കുക എന്നത് ജീവിതശൈലിയാക്കിയവന്റെ കഥയാണിത്. കൊടുക്കുമ്പോൾ, കൊടുത്തുകൊണ്ടിരിക്കുമ്പോൾ എന്താണ് നിങ്ങളിലും നിങ്ങളുടെ ചുറ്റിലും സംഭവിക്കുന്നതെന്ന്തിരിച്ചറിയുന്നിടത്താണ് നിനക്ക് ക്രിസ്തുവിനെ മനസ്സിലാകുന്നത്.

ഈശോ തന്റെ പന്ത്രണ്ടുപ്രിയപ്പെട്ടവരോട് മാത്രമായി പറയുന്ന ജീവിതരഹസ്യമാണ് ഇന്നത്തെ സുവിശേഷഭാഗം(20:17). അതായത് തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള സവിശേഷമായ ജീവിതസന്ദേശമാണിതെന്നു സാരം. സന്ദേശത്തിന്റെ ചുരുക്കമിതാണ്- ഈശോയെ മതനേതാക്കൾ മരണത്തിനു വിധിക്കുമെന്നും, ഭരണാധിപന്മാർക്രൂശിക്കുമെന്നും, എന്നാൽ മൂന്നാം നാൾ തമ്പുരാൻ അവനെ ഉയിർപ്പിക്കുമെന്നും (20:18-19).

ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ് 20:28-ാമത്തെ വചനം: ”ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനുംഅനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനുമാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്.” അതായത്കൊടുക്കുകയെന്നുള്ളതാണ് ക്രിസ്തുവിന്റെ രീതി. കൊടുത്ത് കൊടുത്ത് അവസാനം ഒരുവന്റെ ഏറ്റവും വലിയസമ്പത്തായ സ്വന്തം ജീവൻ പോലും കൊടുക്കുന്നവനാണ് മനുഷ്യപുത്രൻ. അങ്ങനെ മറ്റുള്ളവരുടെ നന്മയ്ക്കുംസന്തോഷത്തിനുംവേണ്ടി (അതാണ് മോചനദ്രവ്യം) സ്വന്തം ജീവൻ വരെ കൊടുക്കുന്നവനെ ദൈവംനിത്യജീവനിലേക്ക് ഉയിർപ്പിക്കും (20:19). ഇതാണ് യഥാർത്ത മിശിഹാരഹസ്യം. ഇതാണ് ഈശോയുടെപീഡാസഹനവും മരണവും ഉത്ഥാനവും പറഞ്ഞുതരുന്ന രഹസ്യം. മറ്റുള്ളവർക്കായി കൊടുത്തുകൊണ്ട് ജീവിച്ചാൽ, അങ്ങനെ ജീവിച്ചുതീർന്ന് നീ മരിച്ചാൽ നീ ഒരിക്കലും മരിക്കില്ല, പകരം നിത്യമായി ജീവിക്കും. അഥവാ ഉയിർക്കും.

ഈ മിശിഹാരഹസ്യം സ്വാംശീകരിക്കാനാണ് ശിഷ്യന്മാരെ ഈശോ ആഹ്വാനം ചെയ്യുന്നത്. പക്ഷേ അവരുടെ ശ്രദ്ധഅപ്പോഴും കൊടുക്കുന്നതിലല്ല, മറിച്ച് നേടിയെടുക്കുന്നതിലാണ്. അതിനാലാണ് സെബദീപുത്രന്മാർ അമ്മയേയുംകൂട്ടിക്കൊണ്ടുവന്ന് സ്വർഗ്ഗരാജ്യത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ചോദിക്കുന്നത് (20:21). ഇത് ഒരുമനോഭാവമാണ്, എനിക്ക് എന്ത് കിട്ടും എന്തുകിട്ടുമെന്നുള്ള മനോഭാവം. തൂമ്പായുടെ മനോഭാവമെന്ന് നാംപറയാറില്ലേ. ഇങ്ങോട്ടുപോരട്ടേ, ഇങ്ങോട്ടു പോരട്ടെയെന്ന മനോഭാവം. ഇതിനെ മാറ്റി, എന്ത് കൊടുക്കാം എന്നമനോഭാവത്തിലേക്ക് ക്രിസ്തു ശിഷ്യൻ മാറണം. അതിനുവേണ്ടിയാണ് ഈശോ സെബദീപുത്രന്മാരോട് പാനപാത്രംകുടിക്കാമോന്ന് ചോദിക്കുന്നതും അവരതിന് സമ്മതിക്കുന്നതും (20:22-23). ആത്മദാനത്തിന്റെ കൊടുമുടിയായഈശോയുടെ പീഡാനുഭവത്തിന്റെ പ്രതീകമാണ് അവൻ കുടിക്കുന്ന പാനപാത്രം. ചുരുക്കത്തിൽ ഈശോശിഷ്യന്മാരുടെ മനോഭാവം മാറ്റാനാണ് ശ്രമിക്കുന്നത്. എന്തുകിട്ടും, എന്തുകിട്ടും എന്ന മനോഭാവത്തിൽ നിന്നും, മറ്റുള്ളവർക്ക് എന്ത് കൊടുക്കാം എന്ന മനോഭാവത്തിലേക്ക് മാറാൻ ഈശോ സ്വന്തം ശിഷ്യരോട് ആവശ്യപ്പെടുന്നു. അതിനു കാരണം അവർ അനുഗമിക്കുന്ന അവരുടെ ഗുരു സ്വന്തം ജീവൻപോലും മറ്റുള്ളവരുടെ മോചനദ്രവ്യമായികൊടുക്കുന്നവനാണ് (20:28).

ഇവിടെ മറ്റൊരു രഹസ്യംകൂടിയുണ്ട്. പാനപാത്രം കുടിച്ചാലും സ്വർഗ്ഗരാജ്യത്തിലെ ഒന്നും രണ്ടും സ്ഥാനത്തിന്ഉറപ്പില്ലെന്നാൽ ഈശോ ശിഷ്യരോട് പറയുന്നത് (20:23). അതായത് കൊടുക്കുന്നതിൽ തന്നെ ഒരു ആനന്ദംഒളിഞ്ഞിരിപ്പുണ്ട്. അത് തിരിച്ചറിയുന്നിടത്താണ് ഒരുവൻ ക്രിസ്തു ശിഷ്യനായി രൂപപ്പെടുന്നത് എന്നർത്ഥം.

ഫ്രാൻസിസ് പാപ്പായ്ക്ക് കത്തയച്ച നിക്കോയുടെ കഥ (ഓഡിയോ കേൾക്കുക).

കൊടുക്കാൻ ഒത്തിരി കാര്യങ്ങൾ നിനക്കുണ്ട്. നിന്റെ സമയം, കഴിവുകൾ, സമ്പത്ത് എന്തിനേറെ ചെറിയൊരുപുഞ്ചിരിപോലും ചിലവില്ലാതെ കൊടുക്കലാണ് – കൊടുക്കുക, കൊടുക്കുന്നതിലുള്ള സന്തോഷം തിരിച്ചറിഞ്ഞ്അനുഭവിക്കുക. അങ്ങനെ കൊടുത്ത് കൊടുത്തു ജീവിച്ചു മരിച്ചാൽ, നീ ഒരിക്കലും മരിക്കില്ല. മരണത്തിനപ്പുറത്തെജീവനിലേക്ക് നീ ഉയിർക്കും. ഇതാണ് ഈശോ ജീവിച്ചു കാണിച്ച മിശിഹാ രഹസ്യം.

Advertisements

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s