Uncategorized

കുമ്പസാരിക്കാനെന്തുണ്ട്

*കുമ്പസാരിക്കാനെന്തുണ്ട്?*

Confession

കുമ്പസാരിക്കുന്നവര്‍ പലതരത്തിലുള്ളവരാണ്. എല്ലാവരും കുമ്പസാരിക്കുന്നത് കാണുമ്പോള്‍ ‘എന്നാല്‍ ഞാനുമൊന്നു കുമ്പസാരിച്ചേക്കാം’ എന്നു വിചാരിച്ചുകൊണ്ടു കുമ്പസാരിക്കുന്നവരുണ്ട്. പുതിയൊരു വൈദികനെ കാണുമ്പോള്‍ കുമ്പസായിക്കാനുള്ള ആഗ്രഹം തോന്നുന്നവരും ഏറെയാണ്. സഭയുടെ നിയമമായതുകൊണ്ടും നാട്ടുനടപ്പായത് കൊണ്ടും ആണ്ടിലൊരിക്കല്‍ കുമ്പസാരിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത ഒരേയൊരു പാപംതന്നെ വീണ്ടും വീണ്ടും കാണുന്ന വൈദികരോടെല്ലാം ഏറ്റുപറയുന്നവരും കുറവല്ല. ഇവര്‍ക്കെല്ലാം കുമ്പസാരം വളരെ എളുപ്പമാണ്. എന്നാല്‍ നിരന്തരം വിശുദ്ധിയില്‍ വളരാന്‍ ആഗ്രഹിക്കുകയും സ്നേഹവാനായ ദൈവവുമായി അനുരഞ്ജനപ്പെടാന്‍ കൊതിക്കുകയും ചെയ്യുന്നവര്‍ക്ക് കുമ്പസാരം അത്ര നിസ്സാരമല്ല.

യഥാര്‍ത്ഥമായ കുമ്പസാരം നടത്തിയിട്ടുള്ളവര്‍ക്കെല്ലാം എന്താണ് കുമ്പസാരം എന്നറിയാം. അതിലൂടെ സന്തോഷവും സമാധാനവും സ്വാതന്ത്ര്യവും അവര്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. തന്മൂലം കുമ്പസാരത്തിനെതിരായ വാദഗതികള്‍ അവരുടെ മുമ്പില്‍ വിലപ്പോകില്ല. എങ്ങനെ ഒരു നല്ല കുമ്പസാരം നടത്താന്‍ കഴിയും? അതിനു പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേ തീരൂ. അവിടുന്നാണ് ശരിയായ പാപബോധം നല്കുന്നത്. പാപബോധമില്ലാതെ പശ്ചാത്താപമോ ഏറ്റുപറച്ചിലോ പാപവിമോചനമോ ലഭിക്കുക സാധ്യമല്ലല്ലോ! അതിനാല്‍ സ്വന്തം മനഃസാക്ഷിയെ പരിശോധിച്ചറിയാനും കുമ്പസാരത്തിലൂടെ ലഭ്യമാകുന്ന വരപ്രസാദം സ്വന്തമാക്കാനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് ഈ കുറിപ്പുകള്‍ സഹായകരമാകും.

കുമ്പസാരക്കൂട്ടിലേക്ക് ചെല്ലുമ്പോള്‍ പാപങ്ങള്‍ മറന്നു പോകുന്നു എന്നത് പലരുടേയും പ്രശ്നമാണ്. മുട്ടുകുത്തിക്കഴിയുമ്പോള്‍ ഒന്നും പറയാനില്ലാത്ത അവസ്ഥ. ഇതിന്റെ പിന്നില്‍ പലകാരണങ്ങളും ഉണ്ടാകാം. ഒന്നാമത്തെ കാരണം ശരിയായ പാപബോധവും പശ്ചാത്താപവും ഇല്ല എന്നതാണ്. അതിനാല്‍ കുമ്പസാരത്തിനു വേണ്ടി കുറേക്കൂടി പ്രാര്‍ത്ഥിച്ചൊരുങ്ങുകയും പാപബോധം തരാന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യണം. രണ്ടാമത്തെ കാരണം ഭയവും ലജ്ജയുമാണ്. നമ്മെത്തന്നെ തുറന്നു വയ്ക്കാനുള്ള മടി, വൈദികന്‍ നമ്മെക്കുറിച്ച് എന്തുവിചാരിക്കും എന്ന ചിന്ത, ഇവ ശരിയായി പാപങ്ങള്‍ ഏറ്റുപറയുന്നതിന് തടസ്സമായി തീരാം. അഹകാരം മൂലമാണ് പലപ്പോഴും ഏറ്റുപറച്ചില്‍ ബുദ്ധിമുട്ടായി തീരുന്നത്. അതിനാല്‍ പാപങ്ങള്‍ ഏറ്റുപറയാന്‍ എളിമ തരണേയെന്ന് നാം പ്രാര്‍ത്ഥിക്കണം.

നമ്മുടെ പാപങ്ങള്‍ പൊറുക്കാനും നമുക്ക് പുതിയൊരു ജീവിതം തരാനും തയ്യാറായിരിക്കുന്ന കാരുണ്യവാനായ ദൈവത്തിന്റെ പ്രതിനിധിയാണ് വൈദികന്‍. ദൈവം നമ്മുടെ പാപങ്ങള്‍ ഓര്‍ത്തിരിക്കാറില്ല. പഴയ പാപങ്ങളുടെ കണ്ണു കൊണ്ട് നമ്മെ കാണുകയുമില്ല. അതുപോലെ ത്തന്നെയാണ് അവിടുത്തെ പ്രതിനിധിയായ വൈദികനും. ഇത് മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും അതീതമായ ഒരു രഹസ്യമാണ്. മാനസിക രോഗികളായി തീര്‍ന്ന വൈദികരുണ്ട്, മദ്യപാനത്തിന് അടിമകളായവരുണ്ട്. സന്യാസജീവിതം ഉപേക്ഷിച്ച വൈദികരുമുണ്ട്. എന്നാല്‍ ഏതെങ്കിലും വൈദികന്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തിയതായി ഒരിയ്ക്കലും കേട്ടിട്ടില്ല. നിങ്ങളുടെ പാപങ്ങള്‍ അറിഞ്ഞത് കൊണ്ട് ഒരു വൈദികനും നിങ്ങളെ അവജ്ഞയോടെ വീക്ഷിക്കുകയില്ല. നിങ്ങളോടുള്ള സ്നേഹത്തിനും ബഹുമാനത്തിനും കുറവ് വരികയുമില്ല. ഇത് വൈദികരുടെ വ്യക്തിപരമായ വിശുദ്ധിയോ കഴിവോ മൂലമല്ല. മറിച്ച് സഭയിലൂടെ പ്രവര്‍ത്തിക്കുന്ന ദൈവാരൂപിയുടെ ശക്തികൊണ്ടാണ്.

നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഉപദേശവും സംശയ്ങ്ങള്‍ക്ക് മറുപടിയും നല്കാന്‍ വൈദികന്‍ തയ്യാറായിരിക്കും. സ്വാതന്ത്ര്യത്തോട് കൂടി നിങ്ങള്‍ക്കവ ചോദിക്കാം. അതിനാല്‍ തന്റെ വിശ്വസ്തനായ സുഹൃത്തിന്റെ, വാത്സല്യനിധിയായ പിതാവിന്റെ, ജ്ഞാനസമ്പൂര്‍ണ്ണനായ യേശുവിന്റെ, കാരുണ്യവാനായ ദൈവത്തിന്റെ മുമ്പിലാണ് നാം മുട്ടുകുത്തിയിരിക്കുന്നതെന്ന ബോധ്യത്തോടെ നമുക്ക് കുമ്പസാരത്തിനായി ഒരുങ്ങാം.

കടപ്പാട്:

സണ്‍ഡേ ശാലോം സ്പെഷ്യല്‍ പതിപ്പ് – ഈസ്റ്റര്‍ 2014

Advertisements

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s