കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ അൻപതാം ജൂബിലിയോടനുബന്ധിച്ച് INFO CATHOLIC MEDIA അവതരിപ്പിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് INFO CATHOLIC ക്രൈസ്തവ മൂല്യമുള്ള ആത്മീയമായി നമ്മെ വളർത്തുന്ന, ഹൃദയത്തെ ഉദീപവിപ്പിക്കുന്നതുമായ നിരവധി കഥകൾ, ലേഖനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്ന INFO CATHOLIC എന്ന ഈ ആപ്ലിക്കേഷനിൽ MAGAZINE HUB എന്ന പേരിൽ വിവിധങ്ങളായ കത്തോലിക്കാ മാഗസിനുകളും വായിക്കാൻ സാധിക്കുന്നതാണ് . വർഷങ്ങളായി കേരളത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന താലന്ത്, കുടുംബജ്യോതിസ്, അസീസി തുടങ്ങിയ കത്തോലിക്കാ മാഗസിനുകൾ നിലവിൽ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്
ബഹുമാനപ്പെട്ട റെമീജിയസ് ഇഞ്ചനാനിയിൽ പിതാവ് ഉദ്ഘാടനം ചെയ്ത് കേരളത്തിലെ എല്ലാ ധ്യാനകേന്ദ്രങ്ങളെയും, ധ്യാനശുശ്രുഷകളെയും 2016 മെയ് മുതൽ ഒരു കുടകീഴിൽ അണിനിരത്തിയ R͟͟E͟͟T͟͟R͟͟E͟͟A͟͟T͟͟ F͟͟I͟͟N͟͟D͟͟E͟͟R͟͟ എന്ന സർവീസും ഈ ആപ്ലിക്കേഷന്റെ പ്രേത്യേകതയാണ്. വിദേശരാജ്യങ്ങളിലെ ഇന്ത്യൻ ഭാഷകളിലുള്ള കുർബനസമയങ്ങൾ , നിത്യാരാധനചാപ്പലുകൾ എന്നിവയും ഈ ആപ്ലിക്കേഷനിൽ കാണാവുന്നതാണ്. കത്തോലിക്കാസഭയിലെ ആദ്യ സംരംഭമായ ഈ മൊബൈൽ ആപ്ലിക്കേഷന്റെ പിന്നണിപ്രവർത്തനങ്ങളിൽ ഇന്ഫോകാതോലിക് മീഡിയയോടൊപ്പം സജീവമായിരുന്നത് പരേതനായ സെറാഫിൻ പബ്ലിക്കേഷൻ സ്ഥാപകൻ ശ്രീ ജോമി ജോർജ് കിഴക്കേത്തലയാണ്.
കേരളത്തിൽ നിന്നും യുഎഇയിൽ നിന്നും അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഈ ആപ്ലിക്കേഷന് മൂന്ന് ഫുൾ ടൈം ശുശ്രൂഷകരും ഇന്ത്യ, യുഎഇ, ഒമാൻ, ഖത്തർ, അമേരിക്ക, സൗദി, ബ്രിട്ടൺ, അയർലണ്ട്, ഓസ്ട്രേലിയ, കെനിയ, ബഹറിൻ, കാനഡ എന്നിവിടങ്ങളിലായി വോളന്റിയർമാരും പ്രവർത്തിക്കുന്നു. സീറോ മലബാർ സഭയുടെ ഒഫീഷ്യൽ വെബ്സൈറ്റിലെ റിട്രീറ് ഡാറ്റാ അപ്ഡേറ്റ് ചെയ്യുന്നതും INFOCATHOLIC MEDIA ആണ്. ആഗോള സുവിശേഷവത്കരണത്തിനായി സഭയോട് ചേർന്ന് പുറത്തിറക്കുന്ന ഈ മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും എല്ലാവരും ഡൌൺലോഡ് ചെയ്യുകയും,വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുകയും ചെയ്യുമല്ലോ . ആപ്ലികേഷൻ ഡൌൺലോഡ് ചെയ്യാനായി തുടർന്ന് വരുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.info.catholicmedia.serafinapp&hl=en
Advertisements
Categories: Information, Uncategorized