Uncategorized

ദൈവത്തിന്റെ കത്ത്

*ദൈവത്തിന്റെ കത്ത്*

Feather Writing

രാത്രി മുഴുവൻ നിനക്ക് ഞാൻ കാവലിരുന്നു.

നീ ഉണർന്നപ്പോൾ ഞാൻ നിന്റെ അരുകിൽ ഉണ്ടായിരുന്നു.

എന്നാൽ നീ എന്നെ കണ്ടില്ല. എന്നെ ഓർമ്മിച്ചുമില്ല.

നീ ഉണർന്നാലുടനെ എന്നോട് സംസാരിക്കുമെന്നും, നീ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് എന്നോട് ആലോചന ചോദിക്കുമെന്നുമാണ് ഞാൻ കരുതിയത്.

പുതിയൊരു ദിവസത്തിലേക്ക് കാലു കുത്തുവാൻ സാധിച്ചതിൽ നീ നന്ദി പറയുമെന്നും ഞാൻ കരുതി.

എന്നാൽ, അങ്ങിനെയൊന്നും സംഭവിച്ചില്ല.

പ്രഭാതകർമ്മങ്ങൾ കഴിഞ്ഞയുടനെ നീ പത്രമെടുക്കാൻ പോയി.

പത്രവും വായിച്ചു കൊണ്ട് പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ നിന്റെ ചിന്തയിൽ ഞാൻ വരുമെന്ന് വിചാരിച്ചു. ആ ചിന്ത വെറുതെയായി.

രാവിലെ നീ ഓഫീസിലേക്ക് യാത്രയാവുന്നതിനു മുമ്പ് നിനക്ക് കുറെ സമയം ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല.

അപ്പോഴെങ്കിലും നീ എന്നെക്കുറിച്ച് ചിന്തിക്കുമെന്നാണ് ഞാൻ കരുതിയത്.

എന്നാൽ, അതിനുപകരം നീ വെറുതെ ഒരു സോഫയിൽ ചാരിയിരുന്ന് നേരം കളയുകയാണ് ചെയ്തത്.

ഓഫീസിലേക്ക് പോകാൻ നീ വളരെ ശ്രദ്ധാപൂർവ്വമാണ് ഒരുങ്ങിയത്.

നിന്റെ വേഷവിധാനം ഏറ്റവും മെച്ചമാണെന്ന് നീ ഉറപ്പു വരുത്തി.

പോളിഷ് ചെയ്ത് മിനുസപ്പെടുത്തിയ ഷൂവാണ് നീ ധരിച്ചത്.

മുടി നീ മനോഹരമായി ചീകിവെച്ചു.

പോക്കറ്റിൽ പേനയും കുത്തി കയ്യിൽ ബ്രീഫ് കെയ്സുമെടുത്ത് നീ കാറിലേക്ക് കയറിയപ്പോഴെങ്കിലും എന്നെ ഓർമ്മിക്കുമെന്ന് ഞാൻ കരുതി.

പക്ഷേ, അതുണ്ടായില്ല.

നീ ഡ്രൈവ് ചെയ്ത് അപകടമൊന്നും കൂടാതെ ജോലി സ്ഥലത്തെത്തി.

അപ്പോഴെങ്കിലും നിന്റെ മനസ്സിൽ നന്ദിയുടെ ഒരു ചിന്ത ഉടലെടുക്കുമെന്ന് ഞാൻ കരുതി.

അതും സംഭവിച്ചില്ല.

ഓഫീസിലെത്തിയ ഉടനെ നീ എല്ലാവരോടും ക്ഷേമാന്വേഷണം നടത്തി.

ജോലിയിലേക്ക് പ്രവേശിച്ചു. എന്നെ അനുസ്മരിച്ചിട്ട് നിന്റെ ജോലി നീ തുടങ്ങിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചത് വെറുതെയായി.

ഉച്ചഭക്ഷണത്തിന് നീ പോയത് ഒരു റസ്റ്റോറന്റിലേക്കാണ്.

വാഹനങ്ങൾ നിറഞ്ഞൊഴുകുന്ന റോഡ് നീ ക്രോസ് ചെയ്തപ്പോഴെങ്കിലും നിന്റെ ചിന്തയിൽ ഞാൻ വരുമെന്ന് പ്രതീക്ഷിച്ചു.

നിനക്ക് അപകടം ഉണ്ടാവില്ല എന്ന ഉറപ്പായിരിക്കണം എന്നെ നീ സ്മരിക്കാതിരിക്കാൻ കാരണം.

ഭക്ഷണത്തിനിരിക്കുമ്പോൾ നീ ചുറ്റിലും നോക്കി.

അപ്പോൾ ചിലർ തല കുനിച്ച് എനിക്ക് നന്ദി പറഞ്ഞു.

ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത് നീ കണ്ടു.

പക്ഷേ, അപ്പോഴും എന്നെ ഓർമ്മിക്കുവാനോ എന്നോട് സംസാരിക്കുവാനോ നീ ശ്രമിച്ചില്ല.

ജോലി കഴിഞ്ഞു നീ വീട്ടിലെത്തുമ്പോൾ നിന്റെ കുടുംബാംഗങ്ങൾ നിനക്ക് ഭക്ഷണം തയ്യാറാക്കി കാത്തിരിപ്പുണ്ടായിരുന്നു.

ആ ഭക്ഷണം കഴിച്ചിട്ട് ചില സുഹൃത്തുക്കളെ കാണാൻ നീ പോയി.

നീ മടങ്ങി വന്നപ്പോൾ നേരം ഏറെ വൈകിയിരുന്നു.

എങ്കിലും ടെലിവിഷൻ കാണുവാൻ നീ കുറെ സമയം കണ്ടെത്തി.

അതിനിടയിൽ ചില സുഹൃത്തുക്കളെ വിളിച്ച് നീ സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു.

ഇതെല്ലാം കഴിഞ്ഞപ്പോൾ നിന്റെ കണ്ണുകൾ നിദ്രാഭാരമുളളവയായി മാറി.

കിടക്കയിലേക്ക് ചെരിയുന്നതിനു മുമ്പ് ഒരു നിമിഷനേരത്തേക്കെങ്കിലും നീ മുട്ടുകുത്തി എന്നോട് സംസാരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.

പക്ഷേ, അതും സംഭവിച്ചില്ല.

ഞാൻ ഇപ്പോഴും ക്ഷമാപൂർവ്വം നിനക്ക് കാവലിരിക്കുകയാണ്.

നീ ക്ഷീണം തീർത്ത് ഉറക്കമുണരുമ്പോഴെങ്കിലും എന്നെ ഓർമ്മിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

തെറ്റിദ്ധരിക്കണ്ട.

എനിക്ക് നിന്നോട് പകയില്ല.

എന്നാൽ, എനിക്ക് ദു:ഖമുണ്ട്.

നീ എന്നെ ഇടക്കെങ്കിലും ഓർമ്മിച്ചിരുന്നുവെങ്കിൽ നിന്റെ ദിവസത്തിന്റെ മേന്മ എത്രയോ വർദ്ധിക്കുമായിരുന്നു.

നിനക്കുണ്ടായ ഈ നഷ്ടത്തെക്കുറിച്ചാണ് എന്റെ ദു:ഖം.

ഞാൻ ഇപ്പോഴും ക്ഷമാപൂർവ്വം കാത്തിരിക്കുകയാണ്.

രാവിലെ നീ ഉറക്കമുണരുമ്പോൾ എന്റെ സ്നേഹവുമായി ഞാൻ കാത്തു നിൽക്കും.

അപ്പോൾ നീ എന്നെ ഓർമ്മിച്ചാൽ എന്റെ സ്നേഹവും അനുഗ്രഹങ്ങളും നിന്നിലേക്കൊഴുകും.

നീ എന്നെ സ്മരിച്ചില്ലെങ്കിലോ അപ്പോൾ എന്റെ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നിന്നിൽ സ്ഥാനമില്ലാതെ പോകും.

അങ്ങിനെ സംഭവിക്കാരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.

ഉറക്കമുണരുന്ന നിമിഷമെങ്കിലും നീ എന്നെ സ്മരിക്കുമെന്ന പ്രതീക്ഷയോടെ നിനക്കായി ഞാൻ കാത്തിരിക്കുന്നു.

എന്ന്
നിന്റെ ഏറ്റവും വലിയ സുഹൃത്ത്
ദൈവം.

ഇത് ഞാൻ എഴുതിത് അല്ല എന്നാലും എന്നെ സ്പർശിച്ചു ഒരുപാട്

Advertisements

Categories: Uncategorized

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s