Uncategorized

ജയിലിലെ ആ ദിവസങ്ങളെക്കുറിച്ച് ഫാ. ജോസ് പൂതൃക്കയിൽ

Fr Jose Poothrukkayil

കോ​​ട്ട​​യം: അ​​പ​​മാ​​ന​​ങ്ങ​​ൾ അ​​ഭി​​മാ​​ന​​മാ​​ക്കി ദൈ​​വം മാ​​റ്റു​​ന്ന ഒ​​രു ദി​​നം വ​​രു​​മെ​​ന്ന് എ​​നി​​ക്കു തീ​​ർ​​ച്ച​​യു​​ണ്ടാ​​യി​​രു​​ന്നു. ദൈ​​വ​​ത്തി​​ന്‍റെ വി​​ര​​ൽ​​സ്പ​​ർ​​ശ​​മു​​ള്ള വി​​ധി​​യാ​​ണി​​ത്. ഞ​​ങ്ങ​​ളു​​ടെ നി​​ര​​പ​​രാ​​ധി​​ത്വ​​വും നി​​ഷ്ക​​ള​​ങ്ക​​തയും കോ​​ട​​തി​​യെ ഏ​​ക്കാ​​ല​​വും അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. നീ​​തി​​മാ​​നാ​​യ ദൈ​​വം നി​​ര​​പ​​രാ​​ധി​​ക​​ളെ കൈ​​വി​​ടി​​ല്ല. ഇ​​നി​​യൊ​​രു ജ​ന്മ​​മു​​ണ്ടാ​​യാ​​ലും വൈ​​ദി​​ക​​നാ​​യി ജീ​​വി​​ക്കാ​​നാ​​ണ് എ​​ന്‍റെ ആ​​ഗ്ര​​ഹം. പൗ​​രോ​​ഹി​​ത്യ​​ത്തെ അ​​ത്ര​​മാ​​ത്രം ഞാ​​ൻ സ്നേ​​ഹി​​ക്കു​​ന്നു. അ​​ഭ​​യാ കേ​​സി​​ൽ പ്ര​​തി​​പ്പ​​ട്ടി​​ക​​യി​​ൽ​​നി​ന്നു സി​​ബി​​ഐ കോ​​ട​​തി ഒ​​ഴി​​വാ​​ക്കി​​യ ഫാ. ​​ജോ​​സ് പൂ​​തൃ​​ക്ക​​യി​​ൽ കോ​​ട്ട​​യം നീ​​റി​​ക്കാ​​ട് ഒ​​എ​​സ്എ​​ച്ച് നൊ​​വി​​ഷ്യേ​​റ്റ് ഹൗ​​സി​​ൽ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.

സ​​ഭ​​യും കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യും നി​​ര​​പ​​രാ​​ധി​​ത്വം മ​​ന​​സി​​ലാ​​ക്കി​​യി​​രു​​ന്ന​​വ​​രും എ​​നി​​ക്കു ധൈ​​ര്യ​​വും പി​​ന്തു​​ണ​​യും ന​​ൽ​​കി​​യി​​രു​​ന്ന​​തി​​നാ​​ൽ ഒ​​രി​​ക്ക​​ൽ​​പ്പോ​​ലും ത​​ക​​ർ​​ച്ച​​യോ​​ ഇ​​ട​​ർ​​ച്ച​​യോ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. കേ​​സി​​ൽ പ്ര​​തി​​യാ​​ക്ക​​പ്പെ​​ട്ട ഞ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി നിര വധിപേർ സ​​ഹ​​ന​​പ്രാ​​ർ​​ഥ​​ന​​ക​​ൾ ന​​ട​​ത്തി.

കൂ​ടു​ത​ൽ സ​ത്യ​ങ്ങ​ൾ 

ഞാ​​ൻ ഒ​​എ​​സ്എ​​ച്ച് അ​​ഥ​​വാ തി​​രു​​ഹൃ​​ദ​​യ​​ദാ​​സ സ​​ന്യാ​​സ സ​​ഭ​​യി​​ലെ അം​​ഗ​​മാ​​ണ്. ഇ​​ക്കാ​​ല​​മ​​ത്ര​​യും എ​​ന്‍റെ സ​​മൂ​​ഹം സ​​ഹാ​​നു​​ഭൂ​​തി​​യും ഐ​​ക്യ​​ദാ​​ർ​​ഢ്യ​​വും പി​​ന്തു​​ണ​​യു​​മാ​​യി എ​​ന്നെ പി​​ന്താ​​ങ്ങി. വൈ​​കാ​​തെ കൂ​​ടു​​ത​​ൽ സ​​ത്യ​​ങ്ങ​​ൾ വെ​​ളി​​പ്പെ​​ടു​​മെ​​ന്ന് എ​​നി​​ക്ക് ഉ​​റ​​പ്പു​​ണ്ട്.

തെ​​റ്റി​​ദ്ധ​​രി​​ക്ക​​പ്പെ​​ടു​​ക​​യും അ​​റ​​സ്റ്റി​​ലാ​​കു​​ക​​യും ചെ​​യ്ത കാ​​ല​​ത്തു വേ​​ദ​​ന​​ക​​ളെ ഹൃ​​ദ​​യ​​ത്തോ​​ടു ചേ​​ർ​​ത്തു​​വ​​ച്ചു പ്രാ​​ർ​​ഥി​​ച്ചു. മു​​ള്ളു​​ക​​ൾ ഹൃ​​ദ​​യ​​ത്തി​​ൽ ചേ​​ർ​​ന്നി​​രി​​ക്കു​​ന്പോ​​ൾ അ​​തു പൂ​​വാ​​യി മാ​​റും. ഒ​​ന്നും ഭാ​​ര​​മാ​​യി മാ​​റി​​യി​​ല്ല, ഹൃ​​ദ​​യം ആ​​ന​​ന്ദ​​ത്തി​​ൽ നി​​റ​​യു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നെ​​ങ്കി​​ലും സ​​ത്യം വെ​​ളി​​പ്പെ​​ടു​​ത്ത​​പ്പെ​​ടു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി​​രു​​ന്ന​​തി​​നാ​​ൽ എ​​നി​​ക്ക് ഒ​​രി​​ക്ക​​ലും നി​​രാ​​ശ​​യു​​ണ്ടാ​​യി​​ട്ടി​​ല്ല.

കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല 

എ​​ന്‍റെ ദൈ​​വം ജീ​​വി​​ക്കു​​ന്ന ദൈ​​വ​​മാ​​ണ്. ഓ​​രോ നി​​മി​​ഷ​​വും കൂ​​ടെ ജീ​​വി​​ക്കു​​ന്ന ദൈ​​വ​​ത്തെ ഞാ​​ൻ തി​​രി​​ച്ച​​റി​​ഞ്ഞി​​രു​​ന്നു. ചി​​ല​​രെ​​ങ്കി​​ലും എ​​ന്നെ തെ​​റ്റി​​ദ്ധ​​രി​​ക്കു​​ക​​യോ അ​​ക​​ന്നു​​പോ​​കു​​ക​​യോ ചെ​​യ്തി​​ട്ടു​​ണ്ട്. ആ​​രെ​​യും കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നി​​ല്ല. അ​​ത്ര വി​​ശ്വ​​സ​​നീ​​യ​​മാ​​യ ഒ​​രു തി​​ര​​ക്ക​​ഥ​​യാ​​ണ് മെ​​ന​​ഞ്ഞെ​​ടു​​ത്തു പ്ര​​ച​​രി​​പ്പിക്ക​​പ്പെ​​ട്ട​​ത്. അ​​റ​​സ്റ്റ് ചെ​​യ്ത​​വ​​രോ​​ടും തെ​​റ്റി​​ദ്ധ​​രി​​ച്ച​​വ​​രോ​​ടും ക്ഷ​​മി​​ച്ചു​​ക​​ഴി​​ഞ്ഞു.

ആ​​ത്മ​​മി​​ത്ര​​ങ്ങ​​ൾ നി​​ന്നെ മ​​റ​​ന്നാ​​ൽ ഞാ​​ൻ നി​​ന​​ക്ക് ആ​​ത്മ​​മി​​ത്ര​​മാ​​യി മാ​​റും എ​​ന്ന ദൈ​​വ​​വ​​ച​​ന​​മാ​​ണ് എ​​നി​​ക്കു ബ​​ല​​മാ​​യ​​ത്. സ​​മ​​ർ​​പ്പി​​ത​വി​​ളി​​യു​​ടെ ജീ​​വി​​ത​​ത്തി​​ൽ വി​​ളി​​ച്ച ദൈ​​വം അ​​റി​​യാ​​തെ ഒ​​ന്നും സം​​ഭ​​വി​​ക്കു​​ക​​യി​​ല്ല-​ സെ​​മി​​നാ​​രി​​യി​​ൽ ഞാ​​ൻ പ​​ഠി​​പ്പി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളോ​​ടു പ​​ല​​പ്പോ​​ഴും ഇ​​തു പ​​റ​​യാ​​റു​​ണ്ട്. ര​​ക്ത​​സാ​​ക്ഷി​​ക​​ളു​​ടെ ചു​​ടു​​നി​​ണ​​മാ​​ണ് എ​​ക്കാ​​ല​​വും സ​​ഭ​​യു​​ടെ വി​​ത്താ​​യി മാ​​റി​​യി​​ട്ടു​​ള്ള​​തെ​​ന്ന തി​​രി​​ച്ച​​റി​​വ് എ​​നി​​ക്കു ശ​​ക്തി പ​​ക​​ർ​​ന്നി​​രു​​ന്നു. സ​​ഭ​​യെ സ്നേ​​ഹി​​ക്കാ​​നു​​ള്ള കൃ​​പ​​യാ​​യി ഈ ​​വി​​ത്തു​​ക​​ൾ മാ​​റി. ലി​​റ്റി​​ൽ ഫ്ള​​വ​​ർ ഫെ​​ലോ​​ഷി​​പ്പ് എ​​ന്ന കൂ​​ട്ടാ​​യ്മ ഇ​​ക്കാ​​ല​​മ​​ത്ര​​യും ഉ​​പ​​വ​​സി​​ച്ചും ത്യാ​​ഗം ഏ​​റ്റെ​​ടു​​ത്തും എ​​ന്നോ​​ടൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

പ്രാ​ർ​ഥ​ന​യി​ൽ ആ​ശ്ര​യി​ച്ചു 

എ​​ന്‍റെ ഓ​​ർ​​മ​​യി​​ൽ മു​​റി​​പ്പെ​​ടു​​ത്തു​​ന്ന വേ​​ദ​​ന​​ക​​ളൊ​​ന്നു​​മി​​ല്ല. ഞാ​​ൻ എ​​ല്ലാ​​വ​​രോ​​ടും ക്ഷ​​മി​​ച്ച​​തോ​​ടെ ദൈ​​വം എ​​ന്‍റെ തി​​ക്താ​​നു​​ഭ​​വ​​ങ്ങ​​ളെ മാ​​യി​​ച്ചു​​ക​​ള​​ഞ്ഞു. ക്ഷ​​മ സ്നേ​​ഹ​​മാ​​യി മാ​​റി​​യെ​​ന്നു പ​​റ​​യാം. എ​​ന്നെ അ​​റ​​സ്റ്റ് ചെ​​യ്ത​​വ​​രും അ​​റി​​ഞ്ഞു​​കൊ​​ണ്ടു തെ​​റ്റു​​ചെ​​യ്ത​​വ​​രാ​​ണെ​​ന്ന് ഞാ​​ൻ ക​​രു​​തു​​ന്നി​​ല്ല. അ​​തി​​നാ​​ൽ അ​​വ​​രോ​​ടും പി​​ണ​​ക്ക​​മി​​ല്ല.

എ​​റ​​ണാ​​കു​​ളം സ​​ബ് ജ​​യി​​ലി​​ലെ ഇ​​ടു​​ങ്ങി​​യ സെ​​ല്ലി​​ൽ തി​​ങ്ങി​​നി​​റ​​ഞ്ഞു ക​​ഴി​​യു​​ന്ന പ്ര​​തി​​ക​​ൾ​​ക്കി​​ട​​യി​​ൽ ഞെ​​ങ്ങി​​ഞെ​​രു​​ങ്ങി കി​​ട​​ന്ന കാ​​ല​​ത്തും കൈ​​വി​​ര​​ലി​​ൽ ജ​​പ​​മാ​​ല ചൊ​​ല്ലി ഞാ​​ൻ ശ​​ക്തി​​നേ​​ടി​​യി​​രു​​ന്നു. തൊ​​ട്ട​​ടു​​ത്ത സെ​​ല്ലി​​ലാ​​യി​​രു​​ന്ന ഫാ. ​​തോ​​മ​​സ് കോ​​ട്ടൂ​​ര​​ച്ച​​നും തീ​​ക്ഷ്ണ​​മാ​​യ പ്രാ​​ർ​​ഥ​​ന​​യാ​​ണ് ബ​​ല​​മാ​​യ​​തെ​​ന്നു മ​​ന​​സി​​ലാ​​ക്കി​​യി​​രു​​ന്നു. ഞ​​ങ്ങ​​ളു​​ടെ നി​​ര​​പ​​രാ​​ധി​​ത്വം തി​​രി​​ച്ച​​റി​​ഞ്ഞ​​തു​​കൊ​​ണ്ടാ​​കാം അ​​വി​​ടെ ജ​​യി​​ൽ​​പു​​ള്ളി​​ക​​ൾ ആ​​രും ഉ​​പ​​ദ്ര​​വി​​ച്ചി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല പ​​ല​​രും സ്നേ​​ഹ​​ത്തോ​​ടെ​​യാ​​ണ് ഞ​​ങ്ങ​​ളോ​​ടു പെ​​രു​​മാ​​റി​​യ​​ത്. അ​​വ​​രോ​​ടു പ​​റ്റും വി​​ധം സു​​വി​​ശേ​​ഷം അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

സ​ങ്ക​ട​മി​ല്ല 

ഒ​​രാ​​ൾ അ​​പ​​രാ​​ധി​​യാ​​ണെ​​ന്നു ക​​ണ്ടെ​​ത്താ​​ൻ എ​​ളു​​പ്പ​​മാ​​ണ്. എ​​ന്നാ​​ൽ, നി​​ര​​പ​​രാ​​ധി​​ത്വം തെ​​ളി​​യി​​ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ട് ഏ​​റെ​​യാ​​ണ്. എ​​നി​​ക്കി​​പ്പോ​​ൾ പ്രാ​​യം 63. ജീ​​വി​​ത​​ത്തി​​ന്‍റെ വ​​സ​​ന്ത​​കാ​​ലം ഏ​​റെ ന​​ന്മ​​ക​​ൾ ചെ​​യ്യാ​​നാ​​വാ​​തെ ക​​ട​​ന്നു​​പോ​​യി എ​​ന്ന​​തു മാ​​ത്ര​​മ​​ല്ല തെ​​റ്റി​ദ്ധ​​രി​​ക്ക​​പ്പെ​​ട്ട ഒ​​രു കാ​​ല​​വു​​മാ​​ണ് ന​​ഷ്ട​​മാ​​യ​​ത്. പ​​ക്ഷേ, അ​​തി​​നു പി​​ന്നി​​ലും ദൈ​​വ​​ത്തി​​ന്‍റെ ക​​രു​​ണ​​യു​​ള്ള ക​​ര​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു എ​​ന്നു തി​​രി​​ച്ച​​റി​​യു​​ന്പോ​​ൾ എ​​നി​​ക്കു സ​​ങ്ക​​ട​​മി​​ല്ല. എ​​നി​​ക്കു​​വേ​​ണ്ടി കാ​​വ​​ലി​​രി​​ക്കു​​ക​​യും ഒ​​പ്പം സ​​ഞ്ച​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഒ​​രു ദൈ​​വ​​ത്തെ ക​​ണ്ടെ​​ത്താ​​ൻ ഈ ​​ജീ​​വി​​ത​​ത്തി​​ൽ എ​​നി​​ക്കു സാ​​ധി​​ച്ചു.

1992ൽ ​​ബി​​സി​​എം കോ​​ള​​ജി​​ൽ മ​​ല​​യാ​​ളം അ​​ധ്യാ​​പ​​ക​​നാ​​യി​​രി​​ക്കെ സി​​സ്റ്റ​​ർ അ​​ഭ​​യ പ്രീ​​ഡി​​ഗ്രി ക്ലാ​​സി​​ൽ എ​​ന്‍റെ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യി​​രു​​ന്നു. അ​​ന്നൊ​​രു വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ അ​​ഭ​​യ​​യെ കാ​​ണാ​​നി​​ല്ലെ​​ന്ന് അ​റി​ഞ്ഞു. പി​​ന്നീ​​ട് മൃ​​ത​​ദേ​​ഹം കി​​ണ​​റ്റി​​ൽ കാ​​ണ​​പ്പെ​​ട്ട​​ത​​റി​​ഞ്ഞു പ​​യ​​സ് ടെ​​ൻ​​ത് ഹോ​​സ്റ്റ​​ലി​​ലേ​​ക്ക് അ​​ന്ന​​ത്തെ വി​​കാ​​രി ജ​​ന​​റാ​​ൾ അ​​ച്ച​​നൊ​​പ്പം പോ​​യ​​തും പി​​ന്നീ​​ട് അരീ​​ക്ക​​ര പ​​ള്ളി​​യി​​ൽ സം​​സ്കാ​​ര​ ശു​​ശ്രൂ​​ഷ​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​തു​​മൊ​​ക്കെ ഓ​​ർ​​മി​​ക്കു​​ന്നു.

പ​രീ​ക്ഷ​ണ​ങ്ങ​ൾ 

പി​​ന്നീ​​ടു കു​റെ​ക്കാ​ലം ക​ഴി​ഞ്ഞാ​ണ് ചി​​ന്തി​​ക്കാ​​ൻ​ പോ​​ലും ക​​ഴി​​യാ​​ത്ത ക​​ഥ​​ക​​ൾ പ്ര​​ച​​രി​​പ്പി​​ക്ക​​പ്പെ​​ട്ട​​തും ഇ​​ത്ത​​ര​​ത്തി​​ൽ അ​​ന്വേ​​ഷ​​ങ്ങ​​ളും ന​​ട​​പ​​ടി​​ക​​ളും തു​​ട​​ങ്ങി​​യ​​തും. 2008 ന​​വം​​ബ​​ർ 18ന് ​​അ​​റ​​സ്റ്റി​​ലാ​​യ​​തി​​നു​ ശേ​​ഷം എ​​ത്ര​​യെ​​ത്ര പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ, കെ​​ട്ടു​​ക​​ഥ​ക​​ൾ. പോ​​ളി​​ഗ്രാ​​ഫ്, ബ്രെ​​യി​​ൻ​​മാ​​പ്പിം​​ഗ്, നാ​​ർ​​ക്കോ അ​​നാ​​ലി​​സി​​സ് തു​​ട​​ങ്ങി നി​​ര​​വ​​ധി പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്ക് ഞ​​ങ്ങ​​ൾ വി​​ധേ​​യ​​മാ​​യി.

പ​​ന്ത്ര​​ണ്ടു മ​​ണി​​ക്കൂ​​റോ​​ളം ന​​ട​​ത്ത​​പ്പെ​​ട്ട നാ​​ർ​​ക്കോ അ​​നാ​​ലി​​സി​​സ് ടെ​​സ്റ്റ് റി​​ക്കാ​​ർ​​ഡ് ചെ​​യ്ത​ത് സ​​ത്യ​​വി​​രു​​ദ്ധ​​വും വി​​കൃ​​ത​​വു​​മാ​​യ രീ​തി​യി​ൽ എ​​ഡി​​റ്റ് ചെ​​യ്ത് അ​​ര മ​​ണി​​ക്കൂ​​ർ ദൈ​​ർ​​ഘ്യ​​ത്തി​​ലേ​​ക്കു ചു​​രു​​ക്കി മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പു​​റ​​ത്തു​​വി​​ട്ട​​പ്പോ​​ൾ സ​​മൂ​​ഹം ഞ​​ങ്ങ​​ളെ പ​​ഴി​​ച്ചു. പ​​ക്ഷേ, ഞ​​ങ്ങ​​ൾ പ​​റ​​ഞ്ഞ​ രീ​തി​യി​ൽ അ​ല്ല സി​​ഡി​​യി​​ൽ പു​​റ​​ത്തു​​വ​​ന്ന​​ത്. എ​​ല്ലാം കൂ​​ട്ടി​​ക്കെ​​ട്ടി​​യും വെ​​ട്ടി​​യൊ​​തു​​ക്കി​​യും മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ടു.

ഉ​​ട​​ൻ സ​​ത്യം പു​​റ​​ത്തു വ​​ര​​ണ​​മെ​​ന്ന് ആ​​ഗ്ര​​ഹി​​ച്ച കാ​​ല​​മു​​ണ്ട്. ഇ​​നി​​യെ​​ങ്കി​​ലും നി​​ര​​പ​​രാ​​ധി​​ക​​ൾ ആ​​ക്ഷേ​​പി​​ക്ക​​പ്പെ​​ടു​​ക​​യോ ശി​​ക്ഷി​​ക്ക​​പ്പെ​​ടു​​ക​​യോ ചെ​​യ്യ​​രു​​തെ​​ന്ന് ആ​​ഗ്ര​​ഹി​​ച്ചി​​രു​​ന്നു. ഇ​​പ്പോ​​ൾ തോ​​ന്നു​​ന്നു സ​​ത്യം പു​​റ​​ത്തു​​വ​​ന്നി​​ല്ലെ​​ങ്കി​​ലും സാ​​ര​​മി​​ല്ലെ​​ന്ന്. കാ​​ര​​ണം. ഞ​​ങ്ങ​​ൾ നി​​ര​​പ​​രാ​​ധി​​ക​​ളാ​​ണെ​​ന്നു ദൈ​​വ​​ത്തി​​ന് അ​​റി​​യാം. ഞാ​​ൻ സി​​ബി​​ഐ​​യോ​​ടും ചോ​​ദ്യം ചെ​​യ്ത​​വ​​രോ​​ടും ആ​​ക്ഷേ​​പി​​ച്ച​​വ​​രോ​​ടും കു​​റ്റം ചു​​മ​​ത്തി​​യ​​വ​​രോ​​ടും ക്ഷ​​മി​​ക്കു​​ന്നു.

ന​​ഷ്ട​​ങ്ങ​​ളെ​​ന്നു പ​​റ​​യു​​ന്നി​​ല്ല, വൈ​​ദി​​ക​​നെ​​ന്ന നി​​ല​​യി​​ൽ എ​​ന്‍റെ സേ​​വ​​ന​​വും സാ​​ന്നി​​ധ്യ​​വും പ​​ല​​ർ​​ക്കും ഇ​​ക്കാ​​ല​​ത്തു ന​​ഷ്ട​​പ്പെ​​ട്ടു എ​​ന്ന​​ത് സ​​ത്യ​മാ​​ണ്. വി​​വാ​​ഹം, മ​​ര​​ണം തു​​ട​​ങ്ങി പ​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ. അ​​റ​​സ്റ്റി​​ലാ​​യ അ​​ന്നു മു​​ത​​ൽ പാ​​സ്പോ​​ർ​​ട്ട് സി​​ബി​​ഐ​​യു​​ടെ കൈ​​വ​​ശ​​മാ​​ണ്. ഞാ​​ൻ ചോ​​ദി​​ച്ചി​​ട്ടി​​ല്ല. തി​​രി​​ച്ചു​​ത​​രു​​ന്നെ​​ങ്കി​​ൽ ത​​ര​​ട്ടെ.

ക​രു​ത​ൽ 

ദൈ​​വ​​ത്തി​​ന്‍റെ ക​​രു​​ത​​ൽ നേ​​രി​​ട്ട് അ​​നു​​ഭ​​വി​​ച്ച പ​​ല​ സം​​ഭ​​വ​​ങ്ങ​​ളും ഇ​​പ്പോ​​ൾ ഓ​​ർ​​മ​​യി​​ലെ​​ത്തു​​ക​​യാ​​ണ്. എ​​ന്നു​​മു​​ണ്ടാ​​യി​​രു​​ന്നു. ജ​​യി​​ലി​​ലാ​​യി​​രി​​ക്കെ ഒ​​രു ക്രി​​സ്മ​​സ് ദി​​വ​​സം മ​​റ്റു ത​​ട​​വു​​കാ​​ർ സി​​നി​​മ ക​​ണ്ടു​​കൊ​​ണ്ടി​​രി​​ക്കെ ഞാ​​നും കോ​​ട്ടൂ​​ര​​ച്ച​​നും ജ​​യി​​ലി​​നു സ​മീ​പം ദു​​ർ​​ഗ​​ന്ധം വ​​മി​​ക്കു​​ന്ന ഒ​​രു കാ​​ന​​യോ​​ടു ചേ​​ർ​​ന്നു​​നി​​ന്നു മ​​റ്റാ​​രും കാ​​ണാ​​തെ​ കു​​ർ​​ബാ​​ന​​യു​​ടെ പ്രാ​​ർ​​ഥ​​ന​​ക​​ൾ ചൊ​​ല്ലി.

അ​​ൾ​​ത്താ​​ര​​യും ബ​​ലി​​പീ​​ഠ​​വും ഓ​​സ്തി​​യും വീ​​ഞ്ഞു​​മി​​ല്ലാ​​തെ കൂ​​ദാ​​ശാ വ​​ച​​ന​​ങ്ങ​​ൾ ചൊ​​ല്ലി. നി​​ന്‍റെ ഹൃ​​ദ​​യം അ​​സ്വ​​സ്ഥ​​മാ​​കേ​​ണ്ട എ​​ന്ന വി​​ശു​​ദ്ധ യോ​​ഹ​​ന്നാ​​ന്‍റെ സു​​വി​​ശേ​​ഷം ഓ​​ർ​​മ​​യി​​ൽ​​നി​​ന്നു ചൊ​​ല്ലി. കൈ​​ക​​ൾ ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ചു കാ​​ഴ്ച​​വ​​യ്പ് പ്രാ​​ർ​​ഥ​​ന ന​​ട​​ത്തി. ഇ​​നി​​യൊ​​രു ബ​​ലി അ​​ർ​​പ്പി​​ക്കാ​​ൻ വ​​രു​​മോ എ​​ന്ന് അ​​റി​​ഞ്ഞു​​കൂ​​ടാ എ​​ന്നു ചൊ​​ല്ലി​​ക്കൊ​​ണ്ടി​​രി​​ക്കെ ജ​​യി​​ൽ​ സൂ​​പ്ര​​ണ്ട് ഞ​​ങ്ങ​​ളെ തി​​രി​​കെ വി​​ളി​​ച്ചു. കു​​ർ​​ബാ​​ന ചൊ​​ല്ലി​​യ​​തി​നു ശാ​​സി​​ക്കാ​​നോ ശി​​ക്ഷി​​ക്കാ​​നോ ആ​​വാം വി​​ളി​​ച്ച​​തെ​​ന്നു ക​​രു​​തി ജ​​യി​​ൽ ഓ​​ഫീ​​സി​​ലെ​​ത്തു​​ന്പോ​​ൾ ജ​​യി​​ൽ​​മി​​നി​​സ്ട്രി ശു​​ശ്രൂ​​ഷ​​ക​​നാ​​യ ക്ലാ​​രി​​ഷ്യ​​ൻ സ​​ഭ​​യി​​ലെ മ​​നോ​​ജ് പനയ്ക്കക്കുഴി അ​​ച്ച​​ൻ ഞ​​ങ്ങ​​ൾ​​ക്കാ​​യി ര​​ണ്ടു തി​​രു​​വോ​​സ്തി​​യു​​മാ​​യി അ​​വി​​ടെ കാ​​ത്തു​​നി​​ൽ​​ക്കു​​ന്നു.

ആ ​​തി​​രു​​വോ​​സ്തി ഭ​​ക്ഷി​​ച്ച് അ​​ഞ്ചു മി​​നി​​റ്റ് ഞ​​ങ്ങ​​ൾ ഇ​​രു​​വ​​രും ക​​ണ്ണീ​​രോ​​ടെ പ്രാ​​ർ​​ഥി​​ച്ചു​​നി​​ന്നു. ഓ​​സ്തി​​യി​​ല്ലാ​​തെ കു​​ർ​​ബാ​​ന ചൊ​​ല്ലി​​യ ഞ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ലേ​​ക്കു ദൈ​​വം തി​​രു​​വോ​​സ്തി​​യാ​​യി മ​​നോ​​ജ​​ച്ച​​നി​​ലൂ​​ടെ ക​​ട​​ന്നു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഞ​​ങ്ങ​​ൾ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ ദൈ​വി​ക​മാ​യ ഉ​​ൾ​​വി​​ളി അ​നു​ഭ​വ​പ്പെ​ട്ട് തി​​രു​​വോ​​സ്തി​​യു​​മാ​​യി ജ​​യി​​ലി​​ൽ എ​​ത്തി​​യ​​താ​​ണെ​​ന്ന് മ​​നോ​​ജ​​ച്ച​​ൻ പ​​റ​​ഞ്ഞ​​പ്പോ​​ൾ പൊ​​ട്ടി​​ക്ക​​ര​​ഞ്ഞു​​പോ​​യി. ഇ​​ങ്ങ​​നെ സ​​ഹ​​ന​​ത്തി​​ന്‍റെ പാ​​ത​​യി​​ൽ ദൈ​​വം ഇ​​ട​​പെ​​ട്ട​​തി​​ന്‍റെ ഒ​​രു​​പാ​​ട് അ​​നു​​ഭ​​വ​​ങ്ങ​​ൾ വേ​​റെ​​യു​​മു​​ണ്ട്. ഫാ. ​​തോ​​മ​​സ് കോ​​ട്ടൂ​​രും സി​​സ്റ്റ​​ർ സെഫി​​യും നി​​ര​​പ​​രാ​​ധി​​യാ​​ണെ​​ന്ന് ഞാ​​ൻ വി​​ശ്വ​​സി​​ക്കു​​ന്നു. കാ​​ര​​ണം ഞാ​​ൻ ഉ​​ൾ​​പ്പെ​​ടെ കെ​​ട്ടി​​ച്ച​​മ​​യ്ക്ക​​പ്പെ​​ട്ട ഒ​​രു തി​​ര​​ക്ക​​ഥ. അ​​വ​​രും മോ​​ചി​​ത​​രാ​​വ​​ട്ടെ​​യെ​​ന്നു പ്രാ​​ർ​​ഥി​​ക്കു​​ന്നു​​വെ​​ന്നും ഫാ. ​​പു​​തൃ​​ക്ക​​യി​​ൽ പ​​റ​​ഞ്ഞു.

Credits: റെ​​ജി ജോ​​സ​​ഫ്, Deepika On-line News Paper

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.