Information

മഴയും വൈദ്യുതിയും

Rain and Electricity

⚡⚡⚡എന്തു കൊണ്ടാണ് മഴ ☔☔പെയ്ത ഉടൻ കറന്റു പോകുന്നത്??????
………………………………………………………………………………
ഇത് മനസ്സിലാക്കുന്നതിനു മുമ്പായി നമ്മുടെ അടുത്ത് വൈദ്യുതി എത്തി ചേരുന്നത് എങ്ങിനെയെന്ന് നോക്കാം.📖📖📚📒

1.🏭വൈദ്യുതി ഉത്പാദിപ്പിക്കുന്നത് പവർ ഹൗസിൽ വച്ചാണ് (കേരളത്തിൽ ഇടുക്കി, മൂഴിയാർ ,ശബരിഗിരി എന്നീ ജല വൈദ്യുത നിലയങ്ങൾ, 🌊 ബ്രഹ്മപുരം,നല്ലളം പോലുള്ള താപ വൈദ്യുത നിലയങ്ങൾ).
2 .പവർ ഹൗസ്സിൽ നിന്ന് ഉല്പാദിപ്പിക്കുന്ന 11000 വോൾട്ടതയിലുള്ള വൈദ്യുതിയെ പ്രസരണ ആവശ്യത്തിനായി സബ് സ്റ്റേഷനിൽ നിന്നും പവർ ട്രാൻസ്ഫോർമറുകൾ ഉപയോഗിച്ച് ഉയർന്ന വോൾട്ടതയിലാക്കുന്നു (110KV, 220KV )
3.🏡ഇത്തരം ഉയർന്ന വോൾട്ടതയിലുള്ള വൈദ്യുതി പ്രസരണ ലൈനുകളിലൂടെ ജില്ലകൾ താണ്ടി വീടിന്റെ/സ്ഥാപനത്തിന്റെ അടുത്തുള്ള സബ്‌സ്റ്റേഷനിൽ എത്തിക്കുന്നു.
4.സബ്‌സ്റ്റേഷനിൽ നിന്നും ഈ വൈദ്യുതി പവർ ട്രാൻസ്‌ഫോർമർ ഉപയോഗിച്ച് കൊണ്ട് 11000 വോൾട്ടതയിലേക്കു കുറക്കുന്നു .ഇവിടെ നിന്നാണ് നമ്മുടെ വീടിനടുത്തു കൂടി പോകുന്ന HT ലൈൻ/ 11KV ലൈൻ (ഫീഡർ എന്ന് വിളിക്കുന്നു)തുടങ്ങുന്നത് .
5.നമ്മുടെ നാട്ടിലുള്ള വിതരണ ട്രാൻസ്ഫോർമറുകൾ ആണ് ഈ 11KV യെ 440വോൾട്ടതയിലുള്ള 3 ഫേസ് ആയും / 240 വോൾട്ടതയിലുള്ള സിംഗിൾ ഫേസ് ആയും മാറ്റുന്നത്.
6.ഈ ലൈനിനെ LT ലൈൻ എന്ന് വിളിക്കുന്നു.ഇതിൽ നിന്നും സർവീസ് വയർ ഉപയോഗിച്ചാണ് നമ്മുടെ വീട്ടിലേക്കു കറൻറ് കണക്ഷൻ ലഭിക്കുന്നത്. 🛣🌌🏞💡
എങ്ങിനെയാണ് ലൈൻ കടന്നു പോകുന്നത്??????
………………………………………………………………….
കോൺക്രീറ്റ് ,തേക്കു മരം,ഉരുക്കു കൊണ്ടുള്ള വൈദ്യുതി പോസ്റ്റുകളിൽ സെറാമിക് /ഗ്ളാസ്സ് /കോംപോസിറ്റ് കൊണ്ടുള്ള ബ്രൗൺ / വെള്ള നിറത്തിലുള്ള ഇൻസുലേറ്ററിനു മുകളിൽ കെട്ടിയാണ് അലൂമിനിയം കൊണ്ടുള്ള വൈദ്യുതകമ്പികൾ കടന്നു പോകുന്നത് . ഇവ വൈദ്യുതിയെ സാധാരണ അവസ്ഥയിൽ ഭൂമിയിലേക്ക് കടത്തി വിടുന്നില്ല .🌦🌦🌦🌦🌦
വേനൽ മഴയിൽ എന്ത് സംഭവിക്കും???
……………………………………………………………..
വേനൽക്കാലത്തു അലൂമിനിയം കമ്പിയും ഇന്സുലേറ്ററും എല്ലാം ചൂട് പിടിച്ചിരിക്കും. പെട്ടെന്ന് ഉണ്ടാകുന്ന വേനൽ മഴ ഈ ഇന്സുലേറ്ററിനെ തണുപ്പിക്കുകയും പൊടുന്നനെയുണ്ടാകുന്ന ഈ താപവ്യത്യാസം ചില ഇന്സുലേറ്ററിൽ സുഷിരം/വിള്ളൽ ഉണ്ടാക്കുകയും ചെയ്യും .അങ്ങനെ ഇൻസുലേഷന്റെ മൂല്യം കുറയുകയും 11000 വോൾട് ക്രോസ്സ് ആം വഴി, പോസ്റ്റ് വഴി ഭൂമിയിലേക്കു പ്രവഹിക്കുകയും ചെയ്യും .ഇതിനെ ഏർത് ഫോൾട് എന്ന് വിളിക്കുന്നു .🤔🤔🤔🤔
കാറ്റടിച്ചാൽ എന്ത് സംഭവിക്കും ????????
………………………………………………………………..
ലൈനുകൾക്കു സമീപം ഉള്ള വൃക്ഷ ശിഖിരങ്ങൾ ശക്തിയായ കാറ്റിൽ ലൈനുകളിൽ തട്ടുമ്പോൾ ഈ ചില്ലകൾ വഴി വൈദ്യുതി ഭൂമിയിലേക്ക് എത്തുന്നു . കൂടാതെ മരക്കൊമ്പുകൾ ലൈനിന് മുകളിലേക്ക് പൊട്ടി വീണു രണ്ടു കമ്പികൾ തമ്മിൽ ഷോർട് ആവുകയും ചെയ്യും(ഇതിനെ ഓവർ കറന്റ് ഫാൾട് എന്ന് വിളിക്കുന്നു)

ഇങ്ങനെയുണ്ടാവുന്ന ഫാൾട് കാരണം വൈദ്യുതി ഭൂമിയിലേക്ക് പ്രവഹിച്ചാൽ പോസ്റ്റിനോ മരത്തിനോ സമീപത്തുള്ള ആളുകൾക്കോ ജീവജാലങ്ങൾക്കോ അപായം ഉണ്ടാവും.മരം കത്തി നശിക്കും . വലിയ തോതിൽ ഊർജ്ജ നഷ്ടവും ഉണ്ടാവുന്നു. ഇത് ഒഴിവാക്കാൻ ഫീഡർ ഉടനടി ഓഫ് ആകേണ്ടതുണ്ട് . ഇങ്ങനെ ഫീഡർ ഓഫ് ആകാൻ വേണ്ടി സബ്‌സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണമാണ് റിലേയും ബ്രേക്കറും .
ഫാൾട് ഉണ്ടാവുമ്പോൾ റിലേ അത് അറിയുകയും ബ്രേക്കർ പ്രവർത്തിച്ച് ലൈൻ ഓഫ് ആകുകയും ചെയ്യും.ഇത് പൂർണമായും ഓട്ടോമാറ്റിക് ആയാണ് നടക്കുന്നത്.വൈദ്യുതി സെക്ഷൻ ഓഫീസിൽ വച്ചാണ് മഴയും കാറ്റും വരുമ്പോൾ ഫീഡർ ഓഫ് ആക്കുന്നത് എന്ന ധാരണ തികച്ചും തെറ്റാണെന്നു ഇപ്പോൾ മനസ്സിലായല്ലോ.
ഇനി ഒരുതവണ ഫീഡർ ഫാൽറ്റി ആയാൽ 3/5മിനുട്ടിന് ശേഷം ടെസ്റ്റ് ചാർജ്ജ് ചെയ്യും.

☺☺☺☺
ഹാവു ….കറന്റു വന്നു..
…………………………………
എന്നാൽ തടസ്സം നീങ്ങിയിട്ടില്ലെങ്കിൽ (അതായതു മരച്ചില്ല കത്തി ലൈനിൽ നിന്നും വിട്ടു പോയിട്ടില്ലെങ്കിൽ) വീണ്ടും ഫീഡർ ഓഫ് ആകും.
😡😡😡ദേ ..പിന്നെയും പോയി😡😡
……………………………………..
ഇപ്പോൾ സബ്‌സ്റ്റേഷനിൽ നിന്നും ബന്ധപ്പെട്ട സെക്ഷൻ ഓഫീസിലേക്ക് ഫോൺ വിളിച്ചു ഫീഡർ ഫാൾട്ടി ആണെന്ന് അറിയിപ്പ് വരും.ഈ സമയം 2000 മുതൽ 6000 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം നേരിട്ടിട്ടുണ്ടാവും.
അപ്പോൾ ഓഫീസിൽ ഉള്ള ഒരു☎ ഫോണിലേക്കു ഒരു 1000പേർ എങ്കിലും വിളിക്കും.ഫലമോ ആർക്കും ഫോൺ വിളിച്ചാൽ കിട്ടില്ല .പകരം ബിസി ടോൺ ആണ് കേൾക്കുക.
സെക്ഷൻ ഓഫ്‍ഫീസിലെ സബ് എൻജിനീയർ ഏതു പാതി രാത്രി ആയാലും ഫീഡർ പോയാൽ ഉടൻ തന്നെ ഇടപെട്ടു സഹപ്രവർത്തകരെ ഉപയോഗപ്പെടുത്തി ഏറ്റവും അടുത്തുള്ള AB സ്വിച്ച് തുറന്നു വച്ച് സബ്‌സ്റ്റേഷനിൽ വിളിച്ചു ഫീഡർ ടെസ്റ്റ് ചാർജ് ചെയ്യാൻ ആവശ്യപ്പെടും .സബ്‌സ്റ്റേഷനും ഇപ്പോൾ തുറന്നു വച്ച സ്വിച്ചിനും ഇടയിലാണ് ഫാൾട്ട് എങ്കിൽ ഈ ഭാഗത്ത് ഫീഡർ ശരിയാക്കി, ഫീഡർ ചാർജ്ജ് ചെയ്യും കറന്റ് വരും….ഇല്ലെങ്കിൽ….
പലയിടങ്ങളിലായി സ്ഥാപിച്ച ഓരോ AB സ്വിച്ചുകളും മാറി മാറി തുറന്നു ഫീഡർ ശരിയാവുന്നതു വരെ പരിശ്രമിച്ചു കൊണ്ടേയിരിക്കും.ഇനി ഏതെങ്കിലും ഉപഭോക്താവ് വീടിനടുത്തു ലൈനിൽ നിന്നും ശബ്ദം കേട്ട് എന്ന് വിളിച്ചു പറയുക ആണെങ്കിൽ പെട്ടെന്ന് തന്നെ സ്ഥലത്തു എത്തി ഫാൾട് ശരിയാക്കാവുന്നത് ആണ്.
ഇതിനായി സെക്ഷൻ ഓഫീസിൽ വിളിച്ചു കിട്ടുന്നില്ല എങ്കിൽ ടോൾ ഫ്രീ നമ്പരായ 1912 ലേക്ക് വിളിക്കാവുന്നതാണ്.—-

Advertisements

Categories: Information, Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s