Uncategorized

ദേവസഭാതലം

ഇത്രയൊക്കെ ഇതിലുണ്ടെന്ന് ആർക്കെങ്കിലും അറിയുമായിരുന്നൊ???

Music Codes

~~~~~~~~~~~~~~~~~~~~~
ദേവസഭാതലം – ഒരു നിരീക്ഷണം
~~~~~~~~~~~~~~~~~~~~~

1990ല്‍ പുറത്തിറങ്ങിയ ഹിസ്‌ ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തില്‍ കൈതപ്രം തിരുമേനി എഴുതി രവീന്ദ്രന്‍ മാഷ്‌ സംഗീതം നല്‍കിയ ദേവസഭാതലം എന്ന ഗാനത്തെ പറ്റിയാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇന്ത്യന്‍ സംഗീതത്തില്‍ എന്നല്ല ലോക സംഗീതത്തില്‍ തന്നെ ഇങ്ങനെ ഒരു ഗാനം ഏതെങ്കിലും സംഗീത സംവിധായകര്‍ സൃഷ്ടിച്ചു കാണുമോ എന്ന് സംശയമാണ്..

സിനിമയിൽ രണ്ടു അനന്തന്‍ നമ്പൂതിരിമാര്‍ തമ്മിലുള്ള സംഗീത മത്സരമാണ് നടക്കുന്നത്. ഒന്ന് അബ്ദുള്ള എന്ന അനന്തന്‍ നമ്പൂതിരിയും മറ്റൊന്ന് രാമനാട്ടുകര അനന്തന്‍ നമ്പൂതിരിയും പക്ഷെ ആ മത്സരത്തില്‍ ജയിക്കുന്നത് ഇവര്‍ രണ്ടു പേരുമല്ല മറിച്ചു സംഗീതം തന്നെയാണ്..

അസാധ്യമായ ഒരു ആലാപന ശൈലിയാണ് ദാസേട്ടന്‍ ഈ ഗാനത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. ഒപ്പം കൈതപ്രത്തിനു വേണ്ടി രവീന്ദ്രന്‍ മാഷും നെടുമുടി വേണുവിനു വേണ്ടി അന്ന് സുജിത് വാസുദേവ് എന്ന് അറിയപ്പെട്ടിരുന്ന സംഗീത സംവിധായകന്‍ ശരത്തും. അതുപോലെ തന്നെ മോഹൻലാൽ എന്ന നടൻ ഈ ഗാന രംഗത്തോട് എത്രമാത്രം നീതിപുലർത്തിയിരിക്കുന്നു എന്നതു വളരെ അതിശയിപ്പിക്കുന്ന ഒരു കാര്യം ആണ്. ശരിക്കും ഒരു ശാസ്ത്രീയ സംഗീതജ്ഞനെ പോലെ ആയിരുന്നു അദ്ദേഹത്തിന്റെ ശരീര ഭാഷയും സ്വരങ്ങൾ പാടുമ്പോൾ ലിപ് സിങ്ക് ഒക്കെ പൂർണമായിരുന്നു ഈ ഗാനചിത്രീകരണത്തിൽ..

ഒന്‍പതോളം രാഗങ്ങള്‍ ആണ് രവീന്ദ്രന്‍ മാഷ്‌ ഈ ഗാനത്തിനു വേണ്ടി ഉപയോഗിച്ചത്. Heptatonic Scales & Pentatonic scales മാത്രമാണ് ഈ ഗാനത്തിന് വേണ്ടി മാഷ് ഉപയോഗിച്ചത് . അതായത് സമ്പൂർണ്ണ രാഗങ്ങളും ഔഡവ രാഗങ്ങളും..

ആരോഹണത്തിലും അവരോഹണത്തിലും 7 സ്വരങ്ങൾ വീതം ഉള്ള രാഗങ്ങളെ സമ്പൂർണ്ണ രാഗങ്ങൾ എന്നും , 5 സ്വരങ്ങൾ വീതം വരുന്ന രാഗങ്ങളെ ഔഡവ രാഗങ്ങൾ എന്ന് വിളിക്കുന്നു. ഈ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന രാഗങ്ങൾ എല്ലാം തന്നെ ആരോഹണ അവരോഹണം Symmetric ആണ്. അതായത് ആരോഹണത്തിലുള്ള സ്വരങ്ങൾ തന്നെ അവരോഹണത്തിലും. അന്യ സ്വരങ്ങള്‍ ഒന്നും കടന്നു വരുന്നതുമില്ല..

അനന്തൻ നമ്പൂതിരി യായി മോഹൻലാൽ പാടുന്ന രാഗങ്ങൾക്കൊക്കെ ഒരു ഹിന്ദുസ്ഥാനി ഛായ രവീന്ദ്രൻ മാഷ് കൊടുക്കുന്നുണ്ട്. അനന്തൻ നമ്പൂതിരി രാഗങ്ങൾക്കു തുല്യമായ രാഗങ്ങൾ.

ഹിന്ദോളം – മാൽകോൺസ്
പന്തുവരാളി – പുരിയ ധനശ്രീ
മോഹനം – ഭൂപാലി
കല്യാണി – യമൻ
ചക്രവാകം – ആഹിർ ഭൈരവ്
രേവതി – ബൈരാഗി ഭൈരവ്

തോഡി, പന്തുവരാളി , കല്യാണി, ഷണ്മുഖപ്രിയ ചക്രവാകം, എന്നിവ സമ്പൂർണ്ണ രാഗങ്ങളും (Heptatonic)

ഹിന്ദോളം , ആഭോഗി , മോഹനം , രേവതി തുടങ്ങിയവ 5 സ്വരങ്ങൾ (Pentatonic) മാത്രം ഉള്ള രാഗങ്ങളും.

സാധാരണ ഇതുപോലുള്ള ക്ലാസിക്കൽ ബേസ് ഗാനങ്ങൾ ഇപ്പോഴും അവസാനിക്കാൻ സാധ്യത ഉള്ള ഒരു Pentatonic scale ആണ് മധ്യമാവതി. പക്ഷെ മധ്യമാവതിയുടെ രിഷഭം ചതുശ്രുതി രിഷഭം ആണ്. പകരം ശുദ്ധ ഋഷഭം ഉപയോഗിച്ച് രേവതി എന്ന രാഗത്തില്‍ ഈ ഗാനം രവീന്ദ്രന്‍ മാഷ്‌ അവസാനിപ്പിച്ചിരിക്കുന്നതു ശ്രദ്ധേയമായ ഒരു സംഗതിയാണ്. മധ്യമാവതിയുടെ Minor Pentatonic സ്കെയിൽ ആണ് രേവതി
.
മധ്യമാവതി – S R2 M1 P N2 S – S N2 P M1 R2 S

രേവതി – S R1 M1 P N2 S – S N2 P M1 R1 S.
.
സംഗീത ശാസ്ത്രം അനുസരിച്ച് സപ്തസ്വരങ്ങള്‍ നമുക്ക് കിട്ടിയിരിക്കുന്നത് പ്രകൃതിയില്‍ നിന്നാണ്. ഓരോ പക്ഷി മൃഗാദികളില്‍ നിന്നുമാണ് ഈ സപ്ത സ്വരങ്ങള്‍ ഉണ്ടായിരിക്കുന്നത്. പഞ്ചമം പാടുന്ന കുയില്‍ എന്നു പറയുന്ന പോലെ കുയിലിന്റെ സ്വരത്തില്‍ നിന്നുമാണ് ‘ പ ‘ എന്ന സ്വരം ഉണ്ടായിട്ടുള്ളത്. ഷഡ്ജം മുതൽ നിഷാദം വരെയുള്ള ഏഴു സ്വരങ്ങളേയും അവയുടെ പ്രത്യേകതകളെയും അവ പ്രതിനിധാനം ചെയ്യുന്ന പക്ഷിമൃഗാദികളെയും കുറിച്ചാണ് ദേവസഭാതലം എന്നാ ഗാനത്തിലൂടെ പറയുന്നത്. സപ്തസ്വരങ്ങളും അവയ്ക്ക് ആധാരമായ പക്ഷിമൃഗാദികളും അവ ഗാനത്തിന്റെ വരികളില്‍ വരുന്നതു എങ്ങനെയെന്ന്‍ നോക്കാം..
.
ഷഡ്‌ജം ( സ ) – മയിൽ – ‘ മയൂര ‘ നാദം സ്വരമായ്

ഋഷഭം ( രി ) – കാള – ‘ രിഷഭ ‘ സ്വരങ്ങളാല്‍ പൌരുഷമേകും

ഗാന്ധാരം ( ഗ ) – ആട് – ‘ അജ ‘ രവ ഗാന്ധാരം.

മധ്യമം ( മ ) – ക്രൗഞ്ച പക്ഷി – ‘ക്രൗഞ്ചം’ ശ്രുതിയിലുണർത്തും.

പഞ്ചമം (പ ) – കുയിൽ – ‘ പഞ്ചമം ‘ വസന്ത ‘കോകില’ സ്വനം

ധൈവതം ( ധ ) – കുതിര – ‘അശ്വ’ രവങ്ങൾ ആജ്ഞാചക്രത്തിലുണർത്തും

നിഷാദം ( നി ) – ആന – ‘ ഗജ ‘ മുഖനാദം സാന്ത്വനഭാവം.
.
ഹിന്ദോളം മുതല്‍ രേവതി വരെ ഒന്‍പതു രാഗങ്ങള്‍ ആണ് രവീന്ദ്രന്‍ മാഷ്‌ ഈ ഗാനം കമ്പോസ് ചെയ്യാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. എന്തുകൊണ്ട് അദ്ദേഹം തോഡിയും ഹിന്ദോള വും ഒക്കെ തിരഞ്ഞെടുത്തു എന്ന് രവീന്ദ്രൻ മാഷ് തന്നെ പറഞ്ഞിട്ടുള്ളതാണ്.
.
#ഹിന്ദോളം

#തോഡി

#പന്തുവരാളി

#ആഭോഗി

#മോഹനം

#ഷണ്മുഖപ്രിയ

#കല്യാണി

#ചക്രവാകം

#രേവതി.
.
ദേവസഭാതലം രാഗിലമാകുവാൻ
നാദമയൂഖമേ സ്വാഗതം (മോഹന്‍ലാല്‍ പാടുന്നത് ) രാഗം – ഹിന്ദോളം

ദേവസഭാതലം രാഗിലമാകുവാൻ
നാദമയൂഖമേ സ്വാഗതം (കൈതപ്രം പാടുന്നത്) രാഗം – തോടി

ഷഡ്ജം ( മയിൽ ) രാഗം – പന്തുവരാളി

മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗതമന്ത്രം
മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം

രിഷഭം ( കാള ) രാഗം – ആഭോഗി

‘ഋഷഭ’ സ്വരങ്ങളായ് പൌരുഷമേകും
ശിവവാഹനമേ നന്തി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്തി

ഗാന്ധാരം ( ആട് ) രാഗം – മോഹനം

സന്തോഷകാരക സ്വരം സ്വരം സ്വരം സ്വരം
‘അജ’ രവഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോദകാരക സ്വരം
സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം

മധ്യമം ( ക്രൗഞ്ച പക്ഷി ) രാഗം – ഷണ്മുഖപ്രിയ

‘ക്രൗഞ്ചം’ ശ്രുതിയിലുണർത്തും
നിസ്വനം മധ്യമം
മാധവം ശ്രുതിയിൽ ഇണങ്ങും
കാരുണ്യം മധ്യമം

പഞ്ചമം ( കുയിൽ ) രാഗം – കല്യാണി

പഞ്ചമം വസന്ത ‘കോകില’ സ്വനം
സ്വനം കോകിലസ്വനം വസന്തകോകിലസ്വനം

ധൈവതം ( കുതിര ) രാഗം – കല്യാണി

മേഘരാഗങ്ങളെ തൊട്ടുണരുന്നതാ
മണ്ടൂകമന്ത്രം ധൈവതം
‘അശ്വ’രവങ്ങൾ ആജ്ഞാചക്രത്തിലുണർത്തും
സ്വരരൂപം ധൈവതം

നിഷാദം ( ആന ) രാഗം – ചക്രവാകം

ഗജമുഖനാദം സാന്ത്വനഭാവം
ആഗമജപലയ നിഷാദരൂപം നി നി നി നി
ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ
എകമായ് ഒഴുകും ഗംഗാപ്രവാഹം

അനുദാത്തമുദാത്തസ്വരിതപ്രചയം രാഗം – രേവതി
താണ്ഡവമുഖരലയപ്രഭവം
പ്രണവാകാരം സംഗീതം
ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം
ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം

Advertisements

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s