Uncategorized

ഒരു പിൻബഞ്ചുകാരന്റെ തുറന്ന കത്ത്

ഒരു പിൻബഞ്ചുകാരന്റെ തുറന്ന കത്ത്….

Last Bench Students Backbenchers

ബഹുമാനപ്പെട്ട അധ്യാപകരെ, നമസ്തേ,
നിങ്ങളുടെ ക്ലാസ്സ് മുറിയിലെ പുസ്തകപ്പുഴുക്കളേയും, സവർണരുടെ കുട്ടികളേയും, സർക്കാർ ജോലിയുള്ള അച്ഛനമ്മമാരുടെ മക്കളേയും, പണമുള്ള വീട്ടിലെ കുട്ടികളേയും നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുകയും, ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നെപ്പോലുള്ള പിൻ ബെഞ്ചുകാരെ നിങ്ങൾ ഗുണം വരാത്തവർ എന്ന് മുദ്രകുത്തി അവഗണിക്കുകയും, അവസരം കിട്ടുമ്പോൾ പരിഹസിക്കുകയും ചെയ്യുന്നു. ഒന്നോർക്കുക… *ഇൗ പഠിപ്പിസ്റ്റുകളും, പണച്ചാക്കുകളും നിങ്ങൾക്കൊരിക്കലും ഉപകാരപ്പെടില്ല.*

ഇൗ പിൻ ബെഞ്ചുകാരെ ഓട്ടോ റിക്ഷയിൽ നിങ്ങൾക്ക് കാണാൻ കഴിയും. വഴിയിൽ കൂടി നിങ്ങൾ നടന്നു നീങ്ങുമ്പോൾ *സാറേ അല്ലെങ്കിൽ ടീച്ചറെ എന്ന് ആദരവോടെ വിളിച്ച് ഓട്ടോ നിർത്തി നിങ്ങളെ കയറ്റി എത്തേണ്ടിടത്ത് എത്തിക്കും*.

നിങ്ങൾ യാത്ര ചെയ്യുന്ന ബസിൽ ഇൗ പിൻ ബെഞ്ച്കാരെ കാണാൻ സാധിക്കും. നിങ്ങൾ വെച്ച് നീട്ടുന്ന പണം സ്നേഹപൂർവം നിരസിച്ച് നിങ്ങൾക്കായി ഒരു സീറ്റ് സങ്കടിപ്പിക്കാൻ നിങ്ങൾ അവഗണിച്ച ഇൗ പിൻ ബെഞ്ച്കാർ ശ്രമിക്കും.

ഒരു ചായക്കടയിൽ കയറി നിങ്ങൾ ചായ കുടിച്ചിറങ്ങുമ്പോൾ അവിടെയും ഒരുപക്ഷേ ഒരു പിൻ ബെഞ്ച്കാരൻ നിങ്ങളെ പൈസ കൊടുക്കാൻ സമ്മതിക്കില്ല. കാരണം *ആ ചായക്കട നടത്തുന്നത് ഇതേ പിൻ ബെഞ്ച്കാരൻ ആയിരിക്കും*.

നാളെ ഒരുപക്ഷെ നിങ്ങളുടെ വീട് പെയിന്റ് ചെയ്യാൻ വരുന്നത്, നിങ്ങൾക്കാവശ്യമുള്ള മണലോ, തടിയോ എത്തിക്കുന്നത്. എന്തിനതികം പച്ചക്കറിയോ, മീനോ, ഇറച്ചിയോ ഇതൊക്കെ ലഭിക്കുന്നത് *ഒരിക്കൽ നിങ്ങൾ പരിഹസിച്ച, അവഗണിച്ച ഇതേ പിൻ ബഞ്ചുകാരിൽ നിന്നായിരിക്കും*!പക്ഷേ…നിങ്ങളെ അവർ അവഗണിക്കില്ല. മറ്റു കസ്റ്റമറേക്കാൾ കൂടുതൽ നിങ്ങളെ പരിഗണിക്കും. ബഹുമാനത്തോടെ നിങ്ങൾ വാങ്ങിയ സാധനം നിങ്ങളുടെ വണ്ടിയിൽ എടുത്തു വെച്ച് തരും.

അതേ സമയം നിങ്ങൾ കൂടുതൽ ഇഷ്ട്ടം കാണിക്കുകയും, പഠിക്കാൻ സഹായിക്കുകയും ചെയ്ത മറ്റു വിഭാഗം, നിങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ഉപകരിക്കുമോ?? പിന്നീടൊരിക്കൽ പോലും അവരെയൊന്ന് കാണാൻ പോലും ഒരുപക്ഷേ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. നിങ്ങൾക്ക് വീമ്പ് പറയാം, *ഞാൻ പഠിപ്പിച്ച ആ കുട്ടി അമേരിക്കയിൽ ഡോക്ടർ ആണ്, ഇംഗ്ലണ്ടിൽ എഞ്ചിനീയർ ആണ്, ഐഎഎസ് കാരനാണ്, കോളേജ് ലക്ചറർ ആണ് എന്നൊക്കെ.

ഞാനിപ്പോൾ ഇതൊക്കെ പറയാൻ കാരണം എന്തായിരിക്കും എന്ന് നിങൾ ആലോചിച്ചു തലപുകക്കേണ്ട.
22 വർഷത്തിനുശേഷം നടത്തിയ എസ്എസ്എൽസി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥിസംഗമത്തിൽ പങ്കെടുക്കാൻ എത്തിയവരിൽ ഏറിയ പങ്കും ആ പിൻ ബെഞ്ചുകാർ ആയിരുന്നു. അന്നത്തെ പഠിപ്പിസ്‌റ്റുകളിൽ ഒരുത്തനും പഴയ അധ്യാപകരെ ഒരു നോക്കു കാണാനോ സഹപാഠികളെ കാണാനോ എത്തിയില്ല എന്നത് വേദനയുള്ള കാര്യമായിരുന്നു.

അതുകൊണ്ട് പ്രിയ അധ്യാപകരെ അധ്യാപക സുഹൃത്തുക്കളെ, നിങ്ങളുടെ ക്ലാസിലെ പിൻ ബെഞ്ച്കാരെ ഇനിയും അവഗണിക്കാതിരിക്കുക. എന്തുകൊണ്ടും മുൻ ബെഞ്ചിലെ പുസ്തകപ്പുഴുവിനേക്കാൾ
നിങ്ങൾക്കും ഇൗ സമൂഹത്തിനും പ്രായമായ മാതാ പിതാക്കൾക്കും ഇവർ ഉപകരിക്കും

ഇൗ മുൻബെഞ്ചിലെ പുസ്തകപ്പുഴുക്കളെ കൊണ്ട് അവരുടെ മാതാപിതാക്കൾക്കും ഗുണമില്ല എന്നതാണ് നഗ്നമായ സത്യം. വയസ്സ് കാലത്ത് ഒന്ന് കൈപിടിക്കാൻ പോലും ഇൗ സന്തതികൾ ഉപകരിക്കുന്നില്ല. ഏറെ പരിചരണവും കരുതലും സ്നേഹവും അവർക്ക് തിരിച്ചു നൽകേണ്ട ഇൗ സമയത്ത് അങ്ങ് അമേരിക്കയിലും, ഓസ്ട്രേലിയയിലും, ലണ്ടനിലും, മറ്റു മെട്രോ നഗരങ്ങളും ചേക്കേറിയ മക്കൾ അവരുടെ പ്രായമായ അഛനമ്മമാരെ *Old age home ഇൽ* തളച്ചിട്ടിരിക്കുകയാണ്‌.അവരുടെ സ്നേഹം ഡോളറിൽ മാസാ മാസം എത്തുമെന്ന് മാത്രം.
പറയൂ…. *ഇൗ മുൻബഞ്ചിനെക്കാൾ ഞങൾ പിൻ ബെഞ്ചുകാർ അല്ലേ യഥാർത്ഥ മാസ്?*

അവഗണിച്ചവരൊടും പരിഹസിച്ചരോടും
ഇൗ പിൻ ബെഞ്ചുകാരന് ഇന്നും ആദരവുമാത്രം.

എന്ന്, പിൻ ബെഞ്ചിൽ നിന്നും
(ഒപ്പ്)

Advertisements

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s