Uncategorized

പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്

*പ്രശസ്ത സൈക്കോളജിസ്റ്റ് പറയുന്നത്:*
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
🙏 *പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്* 🙏

Girl with Her Mother

നിങ്ങളുടെ പെണ്മക്കൾ നന്നായി വരാനുള്ള ചില മാർഗ്ഗ നിർദ്ദേശങ്ങൾ:
….. ഇതേ വരെ ഒളിച്ചോടിപ്പോയ/ വഴിതെറ്റിപ്പോയ കുട്ടികളുടെ സാഹചര്യങ്ങൾ പഠനവിധേയമാക്കിയാണ് ഈ നിയമാവലികൾ ഉണ്ടാക്കിയത്. വായിച്ചുമനസ്സിലാക്കുകയും ഷെയർ ചെയ്താലും മാത്രം പോരാ…പ്രാവർത്തികമാക്കുക…ഇതൊക്കെ നടപ്പിൽ വരുത്തുമ്പോൾ അച്ഛനും അമ്മയും പഴഞ്ചനാണെന്ന പഴി കേൾക്കേണ്ടി വരാം.
അല്പം പണം ചിലവായേക്കാം
സാരമില്ല, പിന്നീട് “മകൾ പോയേ..” എന്നു വിലപിക്കേണ്ടി വരില്ല…

1. അത്യാവശ്യത്തിനല്ലാതെ മൊബൈൽ കൊടുക്കാതിരിക്കുക (basic)

2. സുഹൃത്തുക്കൾ വിളിക്കുമ്പോൾ നമ്മുടെ സാനിധ്യത്തിലല്ലാതെ സംസാരിക്കാൻ അനുവദിക്കാതിരിക്കുക.

3. വീട്ടിൽ ജോലിക്കുവരുന്നവരുണ്ടെങ്കിൽ അവർക്കുവേണ്ട ഭക്ഷണവും മറ്റും നിങ്ങൾ തന്നെ എത്തിച്ചു കൊടുക്കുക. അവരുമായുള്ള കുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കുക.

4. പരിചിതരും അപരിചിതരുമായ പുരുഷൻമാരോട് സംസാരിക്കേണ്ടി വരുമ്പോൾ ഗൗരവത്തിൽ തന്നെ സംസാരിക്കാൻ പഠിപ്പിക്കുക. ഇതിന് അമ്മയടക്കമുള്ള മറ്റ് മുതിര്‍ന്ന സ്ത്രീകൾ മാതൃകയായിരിക്കുക. നിങ്ങളുടെ മൃദുല ഭാഷ അന്യരുടെ മനസ്സിൽ വേണ്ടാത്ത ചിന്ത മുളപ്പിക്കും.

5.നിങ്ങളുടെ പെണ്മക്കളുടെ കൂട്ടുകാരികളോട് അമ്മമാർ ചങ്ങാത്തം കൂടുക.

6.മകൾക്ക് ഈശ്വരവിചാരം – പുരാണ പ ഠനം, വേദപാഠം ഇവനിർബന്ധമാക്കുക. ദൈവ വിശ്വാസത്തിലും ദേശസ്റ്റേഹത്തിലും മാതൃക യായിജീവിച്ച ധീര വനിതകളുടെ ചരിത്രങ്ങൾ പറഞ്ഞു കൊടുക്കുകയോ കേൾപ്പിക്കുകയോ ( disc) ബുക്ക്സ് വാങ്ങി കൊടുക്കുകയോ ചെയുക.

അവരെ ഇടയ്ക്കിടക്ക്
അതുരാശ്രമങ്ങളിലും
ഹോസ്പിറ്റലുകളിലെ
അത്യാഹിത വാർഡുകൾ
പാലിയേറ്റീവ് സെൻററുകൾ ഇവ സന്ദർശിക്കുവാൻ കൊണ്ടു പോകുക

7.സ്കൂളിൽ നിന്നോ college നിന്നോ ടൂർ പോകുവാൻ സമ്മതിക്കരുത് ,പകരം നിങ്ങൾ ഫാമിലിയായി ടൂർ പോവുക.
ടൂർ എന്നത് ആഭാസം നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു… ആൺ പെൺ വ്യത്യാസമില്ലാതെ ഇടപഴകാനും ആഘോഷ തിമിർപ്പിൽ മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുവാനും ലൈംഗികബന്ധങ്ങളിൽ ഏർപ്പെടാനുമുള്ള അവസരങ്ങൾ ലഭിക്കുന്നു.

8.മകളെ വീട്ടിൽ തനിച്ചാക്കാതിരിക്കുകയും കഴിയുന്നതും അവരെ തനിച്ച് കിടത്താതിരിക്കുക യും ചെയ്യുക. (ഇവിടെയാണ് വീട്ടിലെ വല്യമ്മച്ചിമാരുടെ (grandma) പ്രസക്തി).

9.മകൾ പഠിക്കുന്ന സ്ഥാപനങ്ങളും പോകുന്ന വഴികളും അവരറിഞ്ഞും അറിയാതെയും സന്ദർശിക്കുക (suprise visit).

10.ഇത്തരം സ്ഥാപനങ്ങളിലെ സമയ ക്രമം അറിഞ്ഞിരിക്കുക (സ്പെഷ്യൽ ക്ലാസുള്ള ദിവസങ്ങൾ സ്ഥാപനങ്ങളിൽ വിളിച്ച് ഉറപ്പുവരുത്തുക)

11.മകളോട് സുഹൃത്തിനോടെന്ന പോലെ പെരുമാറുക. എന്തും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിർമ്മിച്ചെടുക്കുക.

12. സ്നേഹവും കരുതലും “പ്രകടിപ്പിക്കുക”. നിങ്ങളിൽ നിന്ന് അത് ലഭിക്കാതെ വരുമ്പോഴാണ് മറ്റ് ചതിക്കുഴികളിലേക്ക് അവർ ആകർഷിക്കപ്പെടുന്നത്.

13.തെറ്റുകളോട് മാന്യമായി പ്രതികരിക്കുക. തെറ്റുകൾ മനുഷ്യസഹജമാണെന്നും ഇനി ആവർത്തിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നതും വാൽസല്യത്തോടെ ഉപദേശിക്കുക.

14.ചെറിയ കാര്യങ്ങളിൽ പോലും അഭിനന്ദിക്കാനും പ്രശംസിക്കാനും മടി കാണിക്കരുത്.(” സുന്ദരിയായിട്ടുണ്ടല്ലോ….” തുടങ്ങിയ വാക്കുകൾ പറയാൻ മഠിക്കണ്ട) നിങ്ങളത് ചെയ്യുന്നില്ലെങ്കിൽ വഴിയരികിലെ കഴുകൻമാരുടെ പ്രശംസയ്ക്ക് അവൾ പ്രാധാന്യം നൽകും.

15.വീടുകൾക്കുള്ളിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക.

16.ഉപദേശിച്ചു നേരെയാക്കുന്നതിന് പകരം പ്രവർത്തിച്ചു കാണിച്ച് കൊടുക്കുക. അമിതമായ ഉപദേശം വിപരീത ഫലം ചെയ്യും.

17.പഠന സാമഗ്രികളും, ബാഗുകളും മറ്റും അവരറിഞ്ഞും അറിയാതെയും പരിശോധിക്കുക. നിങ്ങൾ മൊബൈൽ നൽകിയില്ലെങ്കിലും അവളുടെ കയ്യിൽ സുഹൃത്തുകൾ മുഖേന അത് എത്തിച്ചേരാം.

18. ലെഗ്ഗിൻസ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങൾ ഒരു കാരണവശാലും മക്കൾക്ക് വാങ്ങിക്കൊടുക്കാതിരിക്കുക. കഴുകൻ കണ്ണുകളിൽ നിന്ന് ഒരു പരിധി വരെ സംരക്ഷണം ലഭിക്കും.

19.വിവാഹജീവിതത്തോടുള്ള ആഗ്രഹം അവരിൽ നിന്ന് നേരിട്ടോ സുഹൃത്തുകൾ മുഖേനയോ ചോദിച്ചറിയുക. വിവാഹത്തിനോട് താൽപര്യം തോന്നിത്തുടങ്ങിയെങ്കിൽ എത്രയും പെട്ടെന്ന് കാര്യങ്ങൾ ക്ക് തുടക്കം കുറിക്കുക (പഠനം വിവാഹശേഷവും മുഴുമിപ്പിക്കാം)

20.കൗമാരക്കാരിയായ മകൾ നിറങ്ങളുടെ ലോകത്താണ്. ചിരിച്ചും കളിച്ചും നിങ്ങളും ആ ലോകത്തിലുണ്ടന്ന തോന്നൽ അവരിലുണ്ടാക്കുക.

Advertisements

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s