Uncategorized

സഭയുടെ നിലപാട്

Ronaldo

Ronaldo

കത്തോലിക്കാ സഭ ശക്തമായി ഉയർത്തി പിടിക്കുന്ന നിലപാടുകളിൽ ഒന്നാണ് അബോർഷനെതിരെയുള്ള നിലപാട്. ഇതുപോലെയുളള സഭയുടെ പല നിലപാടുകളുടെയും വില മനസ്സിലാക്കുന്ന ചില ഗവർമെൻറ്റുകൾ സഭയുടെ പല പഠനങ്ങളും തങ്ങളുടെ നിയമങ്ങളുടെ ഭാഗമാക്കാറുണ്ട്. ഇപ്രകാരം അബോർഷനെതിരെ ശക്തമായ നിയമം ഉളള രാജ്യമായിരുന്നു പോർച്ചുഗൽ. ഈ രാജ്യത്തായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജനനം. റൊണാൾഡോയുടെ പിതാവ് നല്ല മദ്യപാനി ആയിരുന്നതിനാലും അതുമൂലം കുടുംബം പലവിധപ്രശ്നങ്ങൾ നേരിട്ടതിനാലും, റൊണാൾഡോ ഉദരത്തിൽ ആയിരുന്ന സമയത്ത് അമ്മ പല തവണ അബോർഷനെ പറ്റി ചിന്തിച്ചിരുന്നു. മദ്യപാനി ആയ ഭർത്താവിനൊപ്പം, കുട്ടിയെ വളർത്താൻ സാധിക്കില്ല എന്ന് അമ്മ കരുതി. എന്നാൽ രാജ്യത്ത് ഉണ്ടായിരുന്ന ശക്തമായ അബോർഷൻ വിരുദ്ധ നിയമവും ആ അമ്മയുടെ ദെെവ വിശ്വാസവും അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
2015ൽ ഇറങ്ങിയ “റൊണാൾഡോ” എന്ന ഡോക്യുമെന്ററിയിൽ ആണ് അദേഹത്തിന്റെ അമ്മ ഇപ്രകാരം വെളിപ്പെടുത്തൽ നടത്തിയത്. കത്തോലിക്കാ സഭയുടെ അബോർഷൻ വിരുദ്ധ നിലപാട് ഇല്ലായിരുന്നുവെങ്കിൽ ലോകത്തിന് ഇങ്ങനെ ഒരു കളിക്കാരനെ ലഭിക്കില്ലായിരുന്നു.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.