Uncategorized

സാത്താനിക തന്ത്രം

വിശുദ്ധ കുമ്പസാരത്തെ നശിപ്പിക്കുന്നതിലൂടെ വിജയിക്കുന്ന സാത്താനിക തന്ത്രം മനസിലാക്കുക

Pope at Confessional

സാത്താൻ ഏറ്റവും അധികം ഭയപ്പെടുന്ന കൂദാശയാണ്  വി. കുമ്പസാരം.

സാത്താന്റെ ഒരു വ്യക്തിയിലുള്ള സർവ്വ ആധിപത്യവും അവസാനിക്കുന്നത് ഇവിടെയാണ്.
.
സാത്താനിൽ നിന്നും ഒരു വ്യക്തി പൂർണ്ണ സ്വാതന്ദ്ര്യം പ്രാപിക്കുന്നത് ഈ കൂദായിലാണ്.
.
ഏറ്റവും അധികം ആത്മാക്കളെ പിശാചിന് നഷ്ടമാകുന്നത് ഈ കൂദാശവഴിയാണ്.
.
പാപത്തോടെ മനുഷ്യന് ഒന്നിൽ അധികം തവണ സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും അഗ്ര മൂർച്ചയുള്ള ഏക കൂദാശയാണ് കുമ്പസാരം.
.
അതുകൊണ്ടു തന്നെ സഭാമക്കളെ വിദഗ്ധമായി കുമ്പസാരമെന്നെ കൂദാശയിൽ നിന്നും അകറ്റുവാൻ പിശാച് അവന് ആകുന്ന വിധത്തിലൊക്കെ കെണികൾ ഒരുക്കുന്നു.
.
കുമ്പസാരക്കൂട്ടിൽ മറഞ്ഞിരിക്കുന്ന യേശുവിനോടാണ് നമ്മൾ പാപങ്ങൾ ഏറ്റുപറയുന്നത്.
.
“രൂപം കൊണ്ട് മനുഷ്യനും,
സ്വഭാവം കൊണ്ട് ക്രിസ്തുവും,
വിശുദ്ധി കൊണ്ട് പിതാവും,
ജ്ഞാനം കൊണ്ട് പരിശുദ്ധാന്മാവും,
സ്നേഹം കൊണ്ട് പരിശുദ്ധ അമ്മയും,
സംരക്ഷണം കൊണ്ട് മാലാഖമാരും,
ചേരുന്ന അത്ഭുത ദീപമാണ് ഒരു
#നല്ലവൈദീകൻ”
.
ഈ അന്തിമ കാലഘട്ടത്തിൽ സഭ ഏറ്റവും അധികം ആഗ്രഹിക്കുന്നതും ഇതുപോലുള്ള വൈദീകരെയാണ്.
.

ഇത് കഥയാണോ നടന്ന സംഭവമാണോ എന്നറിയില്ല. എങ്കിലും റീഡേഴ്‌സ് ഡൈജസ്റ്റിൽ ഈ സംഭവം പ്രാധാന്യത്തോടെ വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
.
കുമ്പസാര രഹസ്യം സൂക്ഷിക്കാൻ ജീവിതം നഷ്ടപ്പെടുത്തിയ ഒരു വൈദികന്റെ അനുഭവമാണിത്.
.
സംഭവമിങ്ങനെയാണ് ഫ്രാൻസിലെ സെന്റ് റെമിയിലെ ദൈവാലയവികാരിയായിരുന്നു ഫാ. പിയറി.
.
അദ്ദേഹത്തെ എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഒരു വിശുദ്ധനെപ്പോലെയാണ് ആളുകൾ അദേഹത്തെ കണ്ടത്.
.
ഇടവകജനം പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ജീവിക്കണമെന്ന് അച്ചൻ സദാ പഠിപ്പിച്ചു.
.
ദൈവാലയത്തിന് തൊട്ടടുത്ത് താമസിച്ച സമ്പന്നയായ ഒരു വിധവയൊഴികെ എല്ലാവരും അച്ചന്റെ വാക്കുകൾ അനുസരിച്ചു.
.
ഈ വിധവയാകട്ടെ തന്റെ വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കുകയോ അയൽക്കാരുടെ വീട്ടിൽ സൗഹൃദത്തിന് പോലും പോവുകയോ ചെയ്യുമായിരുന്നില്ല.
.
പക്ഷേ അച്ചനെ അവർ ഇടക്ക് ഭക്ഷണത്തിന് വിളിക്കുകയും ജീവകാരുണ്യത്തിനുളള സംഭാവന നൽകുകയും ചെയ്യുമായിരുന്നു.
.
കടുത്ത മഞ്ഞുകാലം. വിധവയുടെ വീട്ടിൽ പാചക ജോലി ചെയ്യുന്ന സ്ത്രീ അവരെ തിരക്കി വരുമ്പോൾ വിധവ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
.
അലമാര തുറന്നിട്ടിരിക്കുന്നതും അതിൽ നിന്നും അടുക്കിവച്ച തുണിത്തരങ്ങൾ പുറത്തേക്ക് വലിച്ചിഴച്ചിട്ടിരിക്കുന്നതും അവർ കണ്ടു. പോലീസധികൃതർ എത്തി.
.
രക്തം പുരണ്ട കാല്പാടുകൾ പള്ളിമുറ്റം വരെ ചെന്നെത്തിയതായി തെളിഞ്ഞു. അതോടെ ഇടവക വികാരിയുടെ നേരെയായി ജനത്തിന്റെ രൂക്ഷനോട്ടം.
.
പോലിസ് പള്ളിപ്പരിസങ്ങൾ അരിച്ച് പെറുക്കിയപ്പോൾ അവിടെ നിന്നും ഒളിപ്പിച്ച നിലയിൽ രക്തം പുരണ്ട ളോഹയും കൈയുറകളും കാണാനിടയായി.
.
ജനത്തിന് അതൊന്നും വിശ്വസിക്കാനായില്ല. കാരണം അത്രമേൽ അദേഹം ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നു.
.
എന്നാൽ പോലീസ് #ഫാ_പിയറിയെ ചോദ്യം ചെയ്തപ്പോൾ ളോഹയും കൈയുറകളുമെല്ലാം തന്റേതാണെന്നു അദ്ദേഹം പോലീസിനോടു പറഞ്ഞു.
.
അതോടെ തെളിവുകളെല്ലാം അദ്ദേഹത്തിന് എതിരായി. ഫാ. പിയറിയെ പോലീസ് അറസ്റ്റു ചെയ്യുകയും കോടതി അദേഹത്തെ തടവ് ശിക്ഷക്ക് വിധിക്കുകയും ചെയ്തു.
.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപിലാണ് ഇത്തരം കഠിന ശിക്ഷകൾ ചെയ്തിരുന്നവരെ പാർപ്പിച്ചിരുന്നത്.
.
അന്ന് കുഷ്ഠരോഗികളെ നികൃഷ്ടരായി കണ്ടതിനാൽ അതിനടുത്ത സെല്ലിലാണ് അവരെയും പാർപ്പിച്ചിരുന്നത്.
.
അച്ചൻ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് എത്തിയെന്ന് കേട്ടതോടെ അവിടെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികൾ #അദേഹത്തിന്_എതിരായി_തീർന്നു.
.
അവർ അദേഹത്തിന്റെ നേരെ കല്ലെടുത്ത് എറിയുകയും അടുത്തുവരുമ്പോൾ ദേഹത്തേക്ക് തുപ്പുകയും ചീത്തവിളിക്കുകയും ചെയ്തു.
.
എന്നാലും #ഫാ_പിയറി അതെല്ലാം നിശബ്ദനായി സഹിച്ചു. ദൈവം തന്നെ ഉറ്റുനോക്കിയിരിക്കുന്നുവെന്ന് അദേഹത്തിന് തോന്നി.
.
എല്ലാ തടവുകാരോടും അദേഹം സ്‌നേഹത്തോടെ പെരുമാറി. ഏറ്റവും ക്രൂരമായി പെരുമാറിയവരെ അദ്ദേഹം ഏറ്റവുമധികം സ്‌നേഹിച്ചു.
.
അവരോട് അദേഹം ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞു. ഏറെ നാൾ കഴിയും മുമ്പേ തടവുകാരുടെ പ്രിയപ്പെട്ട ‘ജയിലച്ച’നായി അദേഹം മാറി.
.
എല്ലാവരോടും സ്‌നേഹത്തോടും കാരുണ്യത്തോടും കൂടി പെരുമാറിയതുകൊണ്ട് മരണാസന്നർക്ക് അന്ത്യകൂദാശ കൊടുക്കുവാൻ മേലധികാരികൾ അദ്ദേഹത്തിന് അനുവാദം നൽകി.
.
ഇക്കാലങ്ങളിൽ കുഷ്ഠരോഗികളെ നോക്കാനും പരിചരിക്കാനും അധികൃതർ അദേഹത്തിന് ഉത്തരവാദിത്വവും നൽകി. ഏറെ സന്തോഷത്തോടെയാണ് അദേഹം അതെല്ലാം ചെയ്തത്.
.
ഒരു ദിവസം വളരെ അവശനായ ഒരു കുഷ്ഠരോഗിയെ ഏതാനും പേർ അവിടേക്ക് കൊണ്ടുവന്നു.
.
അവശനായ ഇദേഹത്തെ പരിചരിക്കാൻ #ഫാ_പിയറി അയാളുടെ അടുത്തെത്തി.
.

രോഗി തന്റെ ക്ഷീണിച്ച മുഖമുയർത്തി തന്നെ പരിചരിക്കുന്ന വ്യക്തിയെ നോക്കി. സംശയം തീരാതെ വീണ്ടും സൂക്ഷിച്ച് നോക്കി.
.
അയാൾ അത്ഭുതത്തോടും ആകാംഷയോടും കൂടി അച്ചനോട് ചോദിച്ചു.

”അങ്ങ് സെന്റ് റെമിയിൽ ഉണ്ടായിരുന്ന ഫാ. പിയറിയാണോ?”

ആദ്യമായി തന്നെ ഒരാൾ തിരിച്ചറിഞ്ഞ സന്തോഷത്തിൽ അച്ചന്റെ മുഖം വിടർന്നു.
.
”അതെ, നിങ്ങൾ എന്നെ അറിയുമോ?”
.

അതു കേട്ടതോടെ #അയാൾ_അലമുറയിട്ട്_കരയാൻ_തുടങ്ങി.

എന്താണ് കാര്യമെന്നറിയാതെ അച്ചനും രോഗികളും പരിഭ്രമിച്ചു. അയാൾ സ്വയം നെഞ്ചിൽ ആഞ്ഞിടിച്ചുകൊണ്ട് പറഞ്ഞു.
.
”അച്ചാ, അങ്ങേക്കെന്നെ മനസിലായില്ലേ? ഞാൻ സെന്റ്‌റെമി ദൈവാലയത്തിലെ തോട്ടക്കാരനായിരുന്ന ജീൻ.”
.
അയാൾ കരഞ്ഞുകൊണ്ടിരുന്നു. അച്ചന് സങ്കടം തോന്നി. സുന്ദരനായ ജീന്റെ മുഖം അപ്പോൾ അച്ചന്റെ മനസിൽ തെളിഞ്ഞു.
.
ദൈവാലയത്തിലേക്ക് ആവശ്യമായ പൂക്കളും പഴങ്ങളുമെല്ലാം സമയാസമയങ്ങളിൽ എത്തിക്കുന്ന മിടുമിടുക്കനായ ചെറുപ്പക്കാരൻ.
.
എന്നാൽ ഇപ്പോൾ ഒരു പടുവൃദ്ധനെപ്പോലെയായിരിക്കുന്ന ജീൻ.
.
”ദൈവമേ, ഇയാൾക്ക് ഈ മഹാരോഗം വന്നല്ലോ.” അച്ചന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
.
പോലീസുകാരും നൂറുകണക്കിന് കുഷ്ഠരോഗികളും വാക്കുകേൾക്കാൻ കാതു കൂർപ്പിച്ചപ്പോൾ അച്ചൻ അയാളെ ശുശ്രൂഷിക്കാൻ ശ്രമിക്കുകയായിരുന്നു.
.
ജീൻ പറഞ്ഞു; ”ഞാനൊരു ദുഷ്ടനാണച്ചോ. മഹാ ദുഷ്ടൻ. #ഈ_മഹാരോഗം_എനിക്ക്_അർഹതപ്പെട്ടതാണ്.”
.
ജീൻ തന്റെ ചുറ്റും കൂടി നിന്നവരെ നോക്കി തുടർന്നു.
.
”നിങ്ങളുടെ പ്രിയപ്പെട്ട അച്ചൻ വിശുദ്ധനാണ്. ഒരു മാലാഖയാണ്. 12 കൊല്ലം മുമ്പ് ഒരു വിധവയെ കൊലപ്പെടുത്തി എന്ന കുറ്റത്തിനാണല്ലോ അച്ചൻ ശിക്ഷിക്കപ്പെട്ടത്. എന്നാൽ അച്ചനല്ല ഞാനാണ് ആ സ്ത്രീയെ കൊന്നത്.”
.
എല്ലാവരും ഇടിവെട്ടേറ്റതുപോലെ അയാളെ നോക്കിനിൽക്കുമ്പോൾ ജീൻ മിഴിനീരൊഴുക്കി തുടർന്നു.
.
”പള്ളിയുടെ സമീപത്തായിരുന്നു ഞാൻ താമസിച്ചത്. പള്ളിക്കാര്യങ്ങൾക്കുവേണ്ടി ഓടി നടക്കുമ്പോഴും വിധവയായ ആ സ്ത്രീയുടെ വീട്ടിലേക്കായിരുന്നു എന്റെ നോട്ടം.
.
പക്ഷേ എന്നെ അവർക്ക് പുച്ഛമായിരുന്നു. എന്നെ കാണുമ്പോൾ തന്നെ അവർ വാതിൽ കൊട്ടിയടക്കും.
.
അവർ ജീവകാരുണ്യ ആവശ്യങ്ങൾക്കായി പണം കൊടുക്കുമ്പോഴെല്ലാം ആ തുക കണക്കിൽ ചേർക്കാനായി അച്ചൻ എന്നെ ഏല്പിക്കുമായിരുന്നു.
.
അതിൽനിന്നും ആ സ്ത്രീ വലിയ സമ്പന്നയാണെന്ന് എനിക്ക് തോന്നി.
.
പക്ഷേ എന്നെ അവർക്ക് കാണുന്നതു തന്നെ പുച്ഛമായതിനാൽ ഒരു രാത്രിയിൽ ഞാൻ അച്ചന്റെ ളോഹയും കൈയുറകളും ധരിച്ച് അവരുടെ വീട്ടിലെത്തി. വാതിലിൽ മുട്ടി.
.
പിയറിയച്ചന്റെ സ്വരത്തിൽ ഞാനവരെ വിളിച്ചപ്പോൾ അവർ ഓടിവന്ന് വാതിൽ തുറന്നു. മുഖം കൊടുക്കാതെ ഞാൻ ഉള്ളിൽ കടന്ന് അവരെ കൊലപ്പെടുത്തുകയായിരുന്നു.
.
പിന്നെ അവരുടെ സമ്പാദ്യമെല്ലാം കൈക്കലാക്കി, പള്ളിയിൽ തിരിച്ചെത്തി.
.
അച്ചന്റെ ളോഹയും കൈയുറകളും തോട്ടത്തിൽ കുഴിച്ചിട്ട് എന്റെ മുറിയിലേക്ക് വെപ്രാളത്തോടെ പ്രവേശിക്കുമ്പോൾ അച്ചൻ എന്നെ കണ്ടു.
.
എന്റെ മുഖത്തെ പരിഭ്രാന്തി കണ്ടപ്പോൾ ഞാൻ എന്തോ വലിയ കുറ്റകൃത്യം ചെയ്തതായി അച്ചനു തോന്നി.
.
അതെന്താണെന്ന് പറയാൻ ഞാൻ മടിച്ചപ്പോൾ അദേഹം എന്നെ പള്ളിക്കുള്ളിലെ കുമ്പസാരക്കൂട്ടിലേക്കു കൂട്ടികൊണ്ടുപോയി.
.
അവിടെവെച്ച് ഞാൻ ചെയ്ത കുറ്റം അച്ചനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ പോലിസിനു കീഴടങ്ങാമെന്നു അച്ചനു ഉറപ്പും കൊടുത്തു.
.
പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. പോലീസ് അച്ചനെ അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് ഞാൻ പിന്നീട് കേൾക്കുന്നത്.
.
ഞാനാണ് കുറ്റവാളിയെന്നറിഞ്ഞിട്ടും #കുമ്പസാര_രഹസ്യമായതിനാൽ_അച്ചൻ_അക്കാര്യം_പോലീസിനോട്_വെളിപ്പെടുത്തിയില്ല.
.
ഇതെത്തുടർന്ന് നിരപരാധിയായ അച്ചൻ ശിക്ഷിക്കപ്പെടുകയും കുറ്റവാളിയായ ഞാൻ രക്ഷപ്പെടുകയും ചെയ്തു.”
.
അയാൾ അലമുറയിട്ട് കരയാൻ തുടങ്ങി. എന്നാൽ അച്ചൻ തീർത്തും നിസംഗഭാവത്തിലായിരുന്നു.
.
ഒരു വിശുദ്ധനെ എന്ന പോലെ പോലിസും കുറ്റവാളികളും കുഷ്ഠരോഗികളും അച്ചനെ നോക്കിനിന്നു. ചിലർ അച്ചന്റെ പാദത്തിൽ വീണു കരയാൻ തുടങ്ങി.
.
ജീൻ പറഞ്ഞ കാര്യങ്ങൾ കൂടെനിന്നവർ ഉടൻതന്നെ അധികാരികളെ അറിയിച്ചു.
.
രണ്ടു ദിവസം കഴിഞ്ഞ് അദേഹത്തെ മോചിപ്പിക്കാനുള്ള കൽപ്പനയുമായി പോലിസ് ഓടി അച്ചന്റെ അടുത്തെത്തി.
.

എന്നാൽ ശേഷിച്ച കാലം കുഷ്ഠരോഗികളെ പരിചരിച്ച് അവരുടെ കൂടെ കഴിയാനാണ് #ഫാ_പിയറി ആഗ്രഹിച്ചത്.
.
നിരപരാധിയായ അദ്ദേഹത്തെ എങ്ങനെയും മോചിപ്പിക്കണമെന്നും അദേഹത്തിന്റെ വിശുദ്ധിയും നിരപരാധിത്വവും ലോകത്തെ അറിയിക്കണമെന്നും ആഗ്രഹിച്ച് ന്യായാധിപൻമാർ ഉൾപ്പെടെയുള്ള സംഘം ഫ്രാൻസിൽ നിന്നും ദ്വീപിലെത്തിയപ്പോഴേക്കും #ഫാ_പിയറിയെ ദൈവം പറുദീസയിലേക്ക് കൂട്ടിക്കൊണ്ടു പോയിക്കഴിഞ്ഞിരുന്നു.
.
#പലപ്പോഴും_നമ്മളും_ഇങ്ങനെയല്ലേ??
.
ആരൊക്കെയോ പറഞ്ഞുതന്ന വാക്കുകൾക്കു മലിനപ്പെട്ടു വൈദികരെയും സഭയെയും പഴിപറയുന്ന കൂട്ടർ.
.
എന്നാൽ സത്യം ചിലപ്പോൾ അതിനുമപ്പുറമാണന്നു നമ്മൾ വൈകി അറിഞ്ഞിട്ടില്ലേ??
.
ഒരമ്മയുടെയും അച്ഛന്റെയും മകനായി ജഡത്തിൽ നിന്നും ജനിച്ചു,
ഇഷ്ട്ടങ്ങളെല്ലാം മാറ്റിവെച്ചു,
കർത്താവിനു വേണ്ടി ഇറങ്ങിയവർ.
.
#ഇവരൊന്നും_വിശുദ്ധരല്ല.
.
വികാരങ്ങളും വിചാരങ്ങളുമുള്ള പച്ച മനുഷ്യർ തന്നെ.
.
“ഈ വൈദീകരിൽ ഒരാളെ എങ്കിലും പിശാച് കെണിയിൽ വീഴ്ത്തിയാൽ എല്ലാ വിശ്വാസികളും അതോടെ ദേവാലയത്തിൽ നിന്നും,
വൈദീകരിൽ നിന്നും,
ദൈവത്തിൽ നിന്നും അകലുമെന്നു പിശാചിനാറിയാം.´´
.
അതുകൊണ്ടാണ് പരിശുദ്ധ അമ്മ തന്റെ പ്രത്യക്ഷീകരണത്തിൽ പറഞ്ഞത്;-
“#ഇത്_അവസാന_മണിക്കൂറാണ്.
#അനേകം_വൈദികരെപ്പോലും_അവൻ_വഴിതെറ്റിക്കും. #നിങ്ങൾ_അവർക്കുവേണ്ടിയും_പ്രാർഥിക്കണം_എന്ന്.”
.
ഒരു വൈദികന് തെറ്റുപറ്റുമ്പോൾ ആഘോഷിക്കാതെ അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയല്ലേ വേണ്ടത്.
.
നമ്മുടെ കുടുംബത്തിലുള്ളവർക്കാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിലോ ??
.
പ്രാർഥിക്കണം.
.
നമ്മുടെ വൈദികർക്ക് വേണ്ടി പ്രാർഥിക്കാൻ നമ്മളല്ലാതെ മറ്റാരുമില്ലെന്നു ഓർത്തു പ്രാർദ്ധിക്കണം.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.