Uncategorized

101 Intercessory Prayers

101 മദ്ധ്യസ്ഥ പ്രാർത്ഥനകൾ

A Man in Prayer

1 ഈശോയെ, നിന്നെ കാണുവാൻ അനുവദിക്കണമേ.
2 ഈശോയെ, നിന്നെ കേൾക്കുവാൻ കൃപയേകണമേ.
3 ഈശോയെ, നിന്നെ അനുഭവിക്കുവാൻ അനുഗ്രഹമേകണമേ.
4 ഈശോയെ, രക്തസ്രാവക്കാരി തൊട്ടപോലെ നിന്നെ തൊടുവാനുള്ള വിശ്വാസം തരണമേ.
5 സക്കേവൂസ് കാണുവാൻ ആഗ്രഹിച്ചതുപോലുള്ള ആഗ്രഹവും, ശ്രമവും എനിക്കേകണമേ.
6 ഈശോയെ, വെറോനിക്കയെപ്പോലെ നിന്റെ അടുത്ത് വരുവാൻ അനുവദിക്കണമേ.
7 ഈശോയെ, കുരിശിന്റെ വഴിയിൽ ശിമയോന് കിട്ടിയ ഭാഗ്യം പോലെ എന്റെ ജീവിതത്തിലെ കുരിശുകളെ കാണുവാൻ കൃപയേകണമേ.
8 ഈശോയെ, നിന്നെ കാണുവാൻ തടസ്സപ്പെടുത്തുന്ന കണ്ണിലെ തടിക്കഷണം മാറ്റിത്തരണമേ.
9 യോഹന്നാനെപ്പോലെ നിന്റെ വക്ഷ സ്സിൽ ചാരിക്കിടക്കുവാൻ എന്നെ അനുവദിക്കണമേ.
10 ഈശോയെ, ആത്മാ ക്കൾക്കുവേണ്ടിയുള്ള നിന്റെ ദാഹം എനിക്കും നൽകണമേ.
11 ഈശോയെ, വചനം വായിക്കുവാൻ ആഗ്രഹം നൽകണമേ.
12 ഈശോയെ, വചനത്തിൽ എന്നെ വളർത്തണമേ.
13 ഈശോയെ, വചനാഭിഷേകം നല്കണമേ.
14 ഈശോയെ, തിരുക്കച്ചയാൽ പൊതിയേണമേ.
15 ഈശോയെ തിരുമാറിൽ എന്നെ മറയ്ക്കേണമേ.
16 ഈശോയെ, ഒരിയ്ക്കലും ഞാൻ ഏ കനാകില്ലന്ന ഉറപ്പു എനിക്ക് നൽകണമേ.
17ഈശോയെ,കരുണചൊരിയേണമേ.
18 ഈശോയെ, വിശുദ്ധിയിൽ എന്നെ നടത്തണമേ.
19 ഈശോയെ, വിശുദ്ധിയി ല്ലാത്തിടത്ത് നിന്ന്ഓടിയൊളിക്കുവാൻ കൃപയേകണമേ.
20 ഈശോയെ, നിന്റെ മുഖ പ്രസാദം നൽകണമേ
21 ഈശോയെ, എന്റെ കൈപിടിച്ച് കൊള്ളണമേ.
22 ഈശോയെ, മറ്റുള്ളവരിലെല്ലാം ഈശോയെ കാണുവാനുള്ള കൃപ നൽകണമേ.
23 ഈശോയെ മറ്റുള്ളവരിലെല്ലാം ഈശോയെ കേൾക്കുവാനുള്ള കൃപയേകണമേ.
24 ഈശോയെ, പ്രാർത്ഥിക്കുവാൻ എന്നെ പഠിപ്പിക്കണമേ.
25 ഈശോയെ, തി രുവചന ലഹരി നല്കണമേ.
26 ഈശോയെ, എപ്പോ ഴുംനീയെന്റെ മുൻപിൽ തന്നെ ഉണ്ടാകണമേ.
27 ഈശോയെ, അറപ്പുള്ളതെല്ലാം എന്നിൽ കഴുകണമേ.
28 ഈശോയെ, വചനത്തിലും കൂദാശകളിലും നിന്റെ മറഞ്ഞിരിക്കുന്ന സാന്നിദ്ധ്യത്തിന്റെ സന്തോഷം അനുഭവിപ്പിക്കണമേ.
29 ഈശോയെ, നിന്റെ ശുശ്രൂഷയിലേയ്ക്ക് എന്നെ അയക്കണമേ.
30 ഈശോയെ, വചനത്താൽ എന്നെ കുളിപ്പിക്കണമേ.
31 ഈശോയെ,പ്രതിസന്ധിയിലൂടെ നടക്കുമ്പോഴും ഉയിർപ്പിന്റെ മഹിമ കാണുവാൻ അനുവദിക്കണമേ.
32 ഈശോയെ, വാടിപ്പോയ എന്നെ നനയ്ക്കണമേ.

33 ഈശോയെ, ആന്തരിക സൗ ഖ്യം നല്കണമേ.
34 ഈശോയെ, എന്റെ ശരീരം നിന്റെ ആലയമെന്ന ബോധ്യം എനിക്കെപ്പോഴും നല്കണമേ.
35 ഈശോയെ, എന്ത് സംഭവിച്ചാലും അത് നീയറിയുന്നുണ്ടെന്നുള്ള വിചാരം എനിക്കേകണമേ.
36 ഈശോയെ, ഒരു ചെറു മുള്ളിനുപോലും വേദനത രാമെന്നു മനസ്സിലാക്കി തന്ന തമ്പുരാനെ നിന്നെ കുത്തി മുറിവേപ്പിച്ച നിമിഷങ്ങ ളെയെല്ലാം മറക്കണമേ.
37 ആരെല്ലാം വേദനിപ്പിച്ചാലും പഴി പറയാതെ നിന്നെ പ്രതി സഹിക്കുവാൻ കൃപയേകണമേ.
38 വിങ്ങിപ്പൊട്ടുന്ന വേളയിൽ ദുഃഖത്തിന്റെരഹസ്യങ്ങളിലേയ്ക്ക് എ ത്തിനോക്കുവാൻ കൃപയേകണമേ.
39 ഈശോയെ, നിനക്കുവേണ്ടി എന്നെ ഇല്ലാതാക്കണമേ.
40 ഈശോയെ, എന്റെ ചിന്തകളെ വിശുദ്ധീകരിക്കണമേ .
41 യേശു നാമം ഉരുവിട്ട് മരിക്കാനുള്ള കൃപയേകണമേ.
42 യേശുവേ, നിന്റെ സഹായകനെ എപ്പോഴും കാണുവാൻ അനുവദിക്കണമേ .
43 ഈശോയെ, നിന്നെ കാണാതെ നടന്ന നിമിഷങ്ങൾ നിനക്കുണ്ടായ വേദനയുടെ ആഴം മനസ്സിലാക്കി ഇനിയുള്ള ജീവിതം ക്രമീകരിക്കണമേ.
44 നിന്റെ ഹൃദയ ത്തിലേയ്ക്ക് കുന്തം കുത്തിയിറക്കിയ നിമിഷങ്ങ ളേക്കുറിച്ചു അനുതപി ക്കുന്ന ഈ പാപിയുടെ മേൽ കരുണയായിരിക്കണമേ.
45 ഈശോയെ,എന്റെ കൂടെ വന്നിരിക്കണമേ.
46 ഈശോയെ,നീ നൽകുന്ന സ്നേഹത്തിനു നന്ദിയർപ്പിച്ചു മുന്നേറാനുള്ള അവസരം നൽകണമേ.
47 ഉചിതമായി പെരുമാറുവാനുള്ള കൃപയേകണമേ.
48 നീർച്ചാലിനരികെ എന്നെ വളർത്തണമേ.
49 എപ്പോഴും ഫലം ചൂടുന്ന മരമായി എന്നെ മാറ്റണമേ.
50 ധാരാളം പക്ഷികൾക്ക് ചേക്കേറാൻ കഴിയുന്ന മരമാക്കി എന്നെ വളർത്തണമേ.
51അനേകർക്ക് തണൽ കൊടുക്കുന്നവനെ, ഈ കുഞ്ഞു തണലിൽ ആരെങ്കിലും വന്നാൽ അവർക്കു നിന്നെ കാണുവാൻ ഇടയാകണമേ.
52 ഈശോയെ, പീലാത്തോസിന്റെ അരമനയിലും മറ്റും നീ മിണ്ടാതെ നിന്നതു പോലെ മിണ്ടാതെ നിൽക്കുവാൻ കൃപയേകണമേ.
53 കുരിശിൽ പിടയുന്ന നേരത്ത് നീ ഉച്ചരിച്ച അധര മന്ത്രം എന്നെയും പഠിപ്പിക്കണമേ.
54 ഈശോയെ സമരിയാക്കാരി കേട്ട സ്വരം എന്നെയും കേൾപ്പിക്കണമേ.
55 ഈശോയെ, എന്നെ സ്പർശിക്കണമേ.
56 ഈശോയെ, ഒറ്റപ്പെടുമ്പോൾ എന്റെ കൂടെ നിൽക്കുന്ന നിന്നെ കാണുവാൻ കൃപയേകണമേ.
57 ചിലപ്പോഴൊക്കെ മിണ്ടാതെ നിൽക്കുന്നുണ്ടെങ്കിലും നീ ആഗ്രഹിച്ച നിശബ്ദത മനസ്സിൽ ഇല്ലാതെ പോയ നിമിഷത്തെക്കുറിച്ചു മാപ്പു ചോദിക്കുന്നു, കരുണയായിരിക്കണമേ .
58 ഈശോയെ, വിവേകംനൽകണമേ.
59 ഈശോയെ, സ്വാതന്ത്ര്യം നൽകണമേ.
60 എന്റെ ഹൃദയത്തിൽ വാഴുന്നവനെ ദേവാലയത്തിൽ കാണുമ്പോലെ ജീവിതകാലം മുഴുവൻ കാണുവാൻ ഇടയാക്കണമേ.
61 വചനത്തിൽ മറഞ്ഞിരിക്കുന്ന ആന്തരിക സൗന്ദര്യം വെളിപ്പെടു ത്തണമേ.
62 വചനത്തിന്റെ മാധുര്യം നുകരുവാൻ ഇടയാക്കണമേ.
63 പരിശുദ്ധകുർബാനയിലേയ്ക്കും ആരാധനയിലേയ്ക്കും എന്നെ ക്ഷണിക്കണമേ.
64 യോഗ്യതയോടെ, അതിവിശുദ്ധിയോടെ ദേവാലയത്തിൽ ആയിരിക്കുവാൻ കൃപയാക്കണമേ..
65 ദേവാലയത്തിലെ ഓരോ നിയമിഷവും തമ്പുരാൻ തൊട്ടടുത്ത് വന്നു നിൽക്കുന്ന അനുഭവത്തിൽ ചിലവഴിക്കുവാൻ കൃപയേകണമേ .
66 ഈശോയെ ,എന്നെ പൂർണ്ണമായി കഴുകണമേ .
67 കുഞ്ഞാടിന്റെ രക്തത്താൽ എന്നെ കഴുകണമേ
68 എനിക്ക് ചുറ്റുമുള്ളവർ എന്നെക്കാൾ ശ്രേഷ്ടരാണെന്ന ചിന്ത എന്നിൽ ഇപ്പോഴും നിറച്ചു തരണമേ .
69 തിരു വസ്ത്രത്തിൽ എന്നെ പൊതിയണമേ.
70 തിരുക്കച്ചയിൽ ഞാൻ ഭദ്രമായിരിക്കുവാൻ അനുവദിക്കണമേ .
71 എന്നിലുള്ള എല്ലാ തിന്മകളെയും അനുതാപ കണ്ണീരിൽ കഴുകുവാൻ കൃപയേകണമേ .

72 വിശുദ്ധിയുടെ കുപ്പായം എനിക്ക് നല്കണമേ .
73 ഹിസോപ്പുകൊണ്ട് എന്നെ തളിക്കണമേ .
74 ശിലാഹൃദയം എന്നിൽ നിന്നു എടുത്തു മാറ്റണമേ .
75 മാംസളമായ ഹൃദയം എനിക്ക് നല്കണമേ.
76 ഈശോയെ, എന്റെ ഹൃദയം നീ മാറ്റണമേ .
77 ഈശോയെ ,നീ കാണിച്ചതുപോലെ എന്റെ ഹൃദയം ഏവരെയും കാണിക്കുവാനുള്ള കൃപയേകണമേ.
78 ആത്മാവിന്റെ ദാരിദ്ര്യം എനിക്ക് നല്കണമേ.
79 പരിശുദ്ധാതമാവിന്റെ സജീവ സാന്നിദ്ധ്യവും എനിക്ക് നല്കണമേ
80 ആത്മീയ ഫലം എന്നിൽ ഉളവാകണമേ.
81 പരിശുദ്ധാതമാവിനെ എന്നിൽ നിന്ന് എടുത്തു കളയരുതേ.
82 ഈശോയെ, സ്നേഹിച്ചു സ്നേഹിച്ചു മരിക്കാൻ അനുവദിക്കണമേ
83 ഈശോയെ ഓരോ ദിവസവും ദിവ്യബലിയിൽ പങ്കുകൊള്ളാൻ എന്നെ ക്ഷ ണിക്കണമേ.
84 ഈശോയെ തിരുവോസ്തിയിൽ മറഞ്ഞിരിക്കുന്ന നിന്റെ സ്നേഹമുഖം (പീഡാനുഭവമുഖം) എനിക്ക് വെളിപ്പെടുത്തി ത രണമേ.
85 കുഞ്ഞാടിന്റെ വിവാഹവിരുന്നിൽ എന്നും എന്നെ ചേർക്കണമേ.
86 എന്റെ പാ ദം കഴുകി ശിഷ്യന്മാരെപ്പോലെ എന്നെ യും ദേവാലയത്തിലേയ്ക്ക് പ്രവേശിപ്പിക്കണമേ.
87 ഈശോയ്ക്ക് മതിയായ ഭക്ഷണവും സൗകര്യവും എന്റെ ഉള്ളിൽ ക്രമപ്പെടുത്തുവാൻ എന്നെ ബോധ്യപ്പെടുത്തണമേ .
88 ഈശോ യെ വൃക്ഷം കാർബൺ ഡൈ ഓക്സൈഡിനെ സ്വീകരിച്ചു ഓക്സിജനെ പുറത്തേയ്ക്കു വിടുമ്പോലെ എനിക്ക് ലഭിക്കുന്ന വേദനകളും ഒറ്റപ്പെടുത്തലുകളും വിപരീതഫലം പുറപ്പെടു വിക്കുവാൻ ഇടയാക്കാ തെ മറ്റുള്ളവർക്ക് വളർച്ചയ്ക്കുതകും പോലെ എന്നെ ഒരു ശുശ്രൂഷകനാക്കണമേ .
89 കൊടുങ്കാറ്റിൽ അലയുമ്പോൾ പത്രോസു നിന്നെ കണ്ടു ഇറങ്ങി വന്നതുപോലെ നിന്റെ സാന്നിധ്യത്തിലേയ്ക്ക് അടുത്ത് വരുവാൻ ഇടയാക്കണമേ.
90 അറിയാത്ത വിശ്വാസമാണ് അവിശ്വാസം എന്ന് കാണിച്ചു തന്ന തോമാശ്ളീഹായെപ്പോലെ നിന്നെ അറിഞ്ഞു അനുഭവിച്ചു മുന്നേറിയ ശ്ളീഹായെപ്പോലെ ഒരു ശുശ്രൂഷകൻ ആകാൻ എന്നെയും അനുവദിക്കണമേ .
91 തെറ്റായ ധാരണകൾ ഉണ്ടാകുമ്പോൾ ന്യായീകരിക്കാതെ അവകൊണ്ടു കൂടി സുവിശേഷം പ്രഘോഷിക്കുവാൻ കൃപ തരണമേ .
92 ഉയിർപ്പിന്റെ മഹിമ ഉദ്ഘോഷി ക്കുന്ന ശുശ്രൂഷകനാക്കണമേ .
93 ഉണർവ്വിന്റെ അഭിഷേകം തരണമേ
94 ഉ ത്ഥി തനെ കണ്ടു കൊണ്ട് മുന്നേറാൻ കൃപ തരണമേ.
95 ഉ ത്ഥി തനെ ജീവിതത്തിൽ കാണിച്ചുകൊടുക്കുവാൻ കൃപയേകണമേ.
96 ജീവിത പ്രതിസന്ധികളിൽ തകരാതെയിരിക്കുവാൻ ഇത് തനിക്കും ബാധകമാ ണെന്ന് കാണിച്ചു തന്ന ഈശോയെ , നീ പിതാവിനാൽ അയക്കപ്പെട്ടതു പോലെ ഞങ്ങളെ നീ ഈ ലോകത്തിലേക്കയച്ചത് ഈ വഴിയിലൂടെ നടക്കുവാൻ വേണ്ടിയാണെന്ന ഉറപ്പു
ലഭിച്ച ക്രിസ്ത്യാനി യാകുവാനും ഉപേക്ഷിക്കാത്ത നിന്റെ സാന്നിധ്യം തി രിച്ചറിഞ്ഞു ജീവിതം മാതൃകയാക്കുവാനും കൃപയേകണമേ .
97 വർദ്ധിച്ച സന്തോഷത്തോടെ ശുശ്രൂഷകളിൽ വ്യാപരിക്കുവാൻ കൃപയേകണമേ.
98 പുതിയ പന്തക്കുസ്താനുഭവമേകണമേ.
99 അപ്പം മുറിയ്ക്കൽ ശുശ്രൂഷകളിൽ പങ്കെടുക്കുന്ന ഞങ്ങൾ
ക്കു ജീവിതം മുറിയപ്പെടുമ്പോൾ മാധുര്യമനുഭവിക്കുവാൻ കൃപയേകണമേ .
100 ശ്ളീഹൻമാർ അമ്മയോട് ചേർന്നിരുന്നു പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കണമേ
101 അമ്മ എലിസബത്തിന്റെ വീട്ടിൽ എത്തിയപ്പോൾ ആത്മീയ ഉണർവ്വേകിയതുപോലെ എനിക്ക് ആത്മീയ ഉണർവേകാൻ വരണമേ

Courtesy. Dn Joseph Sebastian UK

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.