Uncategorized

Conversion Stories

St Paul in Prison

കൂട്ടുതടവുകാരന്റെ കഴുത്തിൽ കിടന്നിരുന്ന മാതാവിന്റെ അത്ഭുത കാശുരൂപം കണ്ട് കൗതുകത്തോടെ ക്ളോഡ് ചോദിച്ചു, “അതെന്താണ്?” പക്ഷെ, ചോദ്യം ഇഷ്ടപെടാതിരുന്ന ആ യുവാവ് മറുപടിയായി കഴുത്തിലെ ചിരട് പൊട്ടിച്ച് ക്ളോഡിന്റെ കാൽക്കലേക്ക് എറിഞ്ഞുകൊടുത്തു. ആ കാശുരൂപം കയ്യിലെടുത്ത ക്ളോഡിന് അതിനോടൊരു ആകർഷണം തോന്നി. ആ രൂപം ആരുടേതാണെന്ന് പോലും അറിവില്ലായിരുനെങ്കിലും അവൻ അത് തന്റെ കഴുത്തിലണിഞ്ഞു.

1923 ഡിസംബർ 31-ന് അമേരിക്കയിലെ മിസ്സിസ്സിപ്പിയിൽ ആഫ്രിക്കൻ വംശജനായി ആയിരുന്നു ക്ളോഡിന്റെ ജനനം. മാതാപിതാക്കളുടെ വിവാഹമോചനത്തിന് ശേഷം അമ്മാമ്മയുടെ കൂടെ ആയിരുന്നു ക്ളോഡിന്റെ ജീവിതം. താൻ ഒരുപാട് സ്നേഹിച്ചിരുന്ന അമ്മാമയെ ഉപദ്രവിച്ചിരുന്ന അവരുടെ രണ്ടാം ഭർത്താവായിരുന്ന സിട് കുക്കിനെ കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷ കാത്ത് കഴിയുകയായിരുന്നു പതിനേഴുകാരനായ ക്ലോഡ്.

കാശുരൂപം കഴുത്തിലണഞ്ഞ രാത്രി പതിവുപോലെ തടവുകാരെല്ലാം ഉറങ്ങാൻ കിടന്നു. ഉറക്കത്തിനിടയിൽ തന്റെ കൈത്തണ്ടയിൽ ആരോ സ്പർശിക്കുന്നതുപോലെ ക്ളോഡിന് അനുഭവപെട്ടു. കണ്ണ് തുറന്ന് നോക്കിയപ്പോൾ മുൻപിൽ അതിമനോഹാരിയായൊരു സ്ത്രീ. ക്ളോഡ് ആ കാഴ്ച്ചയെ വിവരിച്ചത് ഇങ്ങനെ ആണ്, “ദൈവം സൃഷ്ടിച്ചതിലുംവെച്ച് ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ! ഞാൻ നിനക്ക് അമ്മയും നീ എനിക്ക് മകനും ആകണമെന്ന് നിനക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഒരു കത്തോലിക്കാ പുരോഹിതനെ കാണണം എന്നാവിശ്യപെടുക. ഇത്രയും പറഞ്ഞ് ആ സ്ത്രീ അപ്രത്യക്ഷയായി.”

ഒരു കത്തോലിക്കാ വൈദികനെ കാണണമെന്നു പറഞ്ഞ് ക്ളോഡ് ബഹളം വെച്ചു. അടുത്ത ദിവസം അവന്റെ അടുക്കലേക്കി ഫാ. റോബർട്ട് ഓ ലിയറി എസ്.വി.ഡി കടന്നുവന്നു. ക്ളോഡിനും കൂടെ ജയിൽമുറിയിൽ കഴിഞ്ഞിരുന്ന നാല് തടവുക്കാർക്കും ദൈവത്തെ കുറിച്ച് അറിയണം എന്ന ആഗ്രഹം മനസിലാക്കിയ വൈദികൻ അവരെ സുവിശേഷം പഠിപ്പിച്ച് തുടങ്ങി. സമയം കിട്ടുമ്പോഴെല്ലാം വൈദികന്റെ ഇടവകയിലെ രണ്ട് കന്യാസ്ത്രീകളും വൈദികനോടൊപ്പം ഈശോയുടെ സ്നേഹത്തെക്കുറിച്ച് അവർക്ക് പറഞ്ഞുകൊടുക്കാൻ ജയിൽമുറിയിൽ എത്തിച്ചേർന്നു.

ഏതാനും ആഴ്ചകൾക്കുശേഷം വൈദികൻ കുമ്പസാരത്തെ കുറിച്ച് പഠിപ്പിക്കാൻ തുടങ്ങി. കുമ്പസാരം എന്ന വാക്ക് കേട്ടയുടനെ ക്ളോഡ് പറഞ്ഞു, “അതിനെകുറിച്ച് എനിക്കറിയാം! പരിശുദ്ധ അമ്മ എന്നോട് പറഞ്ഞു പാപങ്ങൾ ഏറ്റുപറയാൻ വൈദികന്റെ മുൻപിൽ മുട്ടുകുത്തുമ്പോൾ യഥാർത്ഥത്തിൽ അമ്മയുടെ ക്രൂശിതനായ മകന്റെ മുൻപിൽ ആണ് നാം മുട്ടുകുത്തുന്നത്. പശ്ചാത്തപിച്ച്, മനം ഉരുകി പാപങ്ങൾ ഏറ്റുപറയുമ്പോൾ ഈശോ ചിന്തിയ തിരുരക്തത്തം നമ്മിലേക്കൊഴുക്കി നമ്മളെ പാപത്തിന്റെ മാലിന്യത്തിൽനിന്നും ശുദ്ധീകരിക്കുന്നു. നാം പാപം ഏറ്റുപറയുന്നത് ഒരു വൈദികനോടല്ല ദൈവത്തോടാണ്. കുമ്പസാരം ഒരു ടെലിഫോൺ സംഭാഷണം പോലെയാണ്. നാം വൈദികൻ വഴി ദൈവത്തോടും ദൈവം വൈദികൻ വഴി നമ്മോടും സംസാരിക്കുന്നു.”

പിനീടൊരവസരത്തിൽ ദിവ്യകാരുണ്യത്തെ കുറിച്ച് പഠിപ്പിക്കാൻ വന്ന വൈദികനോടും കന്യാസ്ത്രീകളോടും ക്ളോഡ് അതേകുറിച്ച് പരിശുദ്ധ അമ്മ തന്നെ പഠിപ്പിച്ചത് പങ്ക് വെച്ചു, “തിരുവോസ്‌തിയിൽ നാം കാണുന്ന ആ അപ്പം ഈശോയാണ്. ഈശോ തന്റെ ജനനത്തിന് മുൻപ് അമ്മയോട് കൂടെ ആയിരുന്നതുപോലെ നമ്മോടുകൂടെ ആയിരിക്കുവാൻ ആഗ്രഹിക്കുന്നു. തന്റെ ഇഹലോകജീവിതം മുഴുവനും അമ്മ ഈശോയെ സ്നേഹിച്ചും, ആരാധിച്ചും, നന്ദി പറഞ്ഞും, സ്‌തുതിച്ചും, അനുഗ്രഹം യാചിച്ചും കഴിഞ്ഞതുപോലെ, യാധൊന്നും നമ്മെ ശല്യം ചെയാൻ അനുവദിക്കാതെ, പരിശുദ്ധ ഖുർബാനയുടെ ആ നിമിഷങ്ങളിൽ ഈശോയെ കുറിച്ച് മാത്രം ചിന്തിച്ച് ഈശോയുടെ കൂടെയായിരിക്കണം.”

ക്ളോഡും കൂടെയുണ്ടായിരുന്ന നാല് പേരും 1944 ജനുവരി 16-ന് മാമോദീസ സ്വീകരിച്ച് കത്തോലിക്കാ സഭയുടെ മക്കളായി. ജനുവരി 20-ന് ആയിരുന്നു അവന്റെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. എങ്കിലും ക്ളോഡ് സന്തുഷ്ടനായിരുന്നു. അവന്റെ അന്ത്യാഭിലാഷം അറിയിക്കുവാൻ ആവിശ്യപെട്ടപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു,”എന്റെ ശരീരം മാത്രമേ മരണത്തിന് വിധേയമാകുന്നുള്ളു. ഞാൻ പരിശുദ്ധ അമ്മയോടുകൂടെ ഈശോയെ നിത്യമായി ആരാധിക്കാൻ പോകുകയാണ്. അതുകൊണ്ട് എനിക്ക് വേണ്ടി ഒരു ചെറിയ പാർട്ടി ഒരുകാമോ?”

ക്ളോഡിന് വേണ്ടി ഒരുക്കിയ പാർട്ടിയിൽ സഹതടവുകാരും പങ്കെടുത്തു. ഐസ് ക്രീമും കേക്കും ആയിരുന്നു വിഭവങ്ങൾ. അടുത്ത ദിവസം, ജനുവരി 20-ന് രാവിലെ ക്‌ളോഡും വൈദികനും കൂടെ നല്ല മരണത്തിന് വേണ്ടി പ്രാർത്ഥിച്ചോരുങ്ങുമ്പോൾ ജയിലുദ്യോഗസ്ഥനായ വില്യംസൺ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് വന്നു, “ക്ളോഡ്, നിന്റെ വധശിക്ഷ രണ്ടാഴ്ചത്തേക്കി നീട്ടിവെച്ചിരിക്കുന്നു.” പൊട്ടിക്കരഞ്ഞുകൊണ്ട്‌ ക്ളോഡ് ചോദിച്ചു, “ഞാൻ എന്ത് അപരാധം ചെയ്‌തിട്ടാണ് ദൈവം എന്നെ എന്റെ സ്വന്തം വീട്ടിൽ പോകാൻ അനുവദിക്കാത്തത്? നിങ്ങൾക്കത് മനസിലാവില്ല. പരിശുദ്ധ അമ്മയുടെ മുഖം ഒരിക്കൽ കണ്ടാൽ, ആ കണ്ണുകളിലേക്ക് നോക്കിയാൽ പിന്നീട് ഒരു നിമിഷം പോലും ഈ ഭൂമിയിൽ ജീവിച്ചിരിക്കണമെന്ന് തോന്നില്ല. എന്തിനാണ് അച്ചോ, ഞാൻ ഇനിയും രണ്ടാഴ്ച്ച ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നത്?”

പെട്ടന്നുണ്ടായ ഒരു ഉൾപ്രേരണയാൽ ഫാ. റോബർട്ട് ക്ളോഡിനെ നിർദേശിച്ചു, “ഈ രണ്ടാഴ്ച്ച കാലം നീ വേറൊരാളുടെ മാനസാന്തരത്തിനുവേണ്ടി കാഴ്‌ച്ചവെക്കണം.” കാത്തോലിക്കനായിരുന്നിട്ടും ദുർമാർഗിയായി ജീവിച്ച് വധശിക്ഷക്കി വിധിക്കപ്പെട്ടൊരു കുറ്റവാളി ആ ജയിലിലുണ്ടായിരുന്നു; ജെയിംസ് ഹ്യുസ്. അദ്ദേഹത്തെ മനസ്സിൽ കണ്ടുകൊണ്ടായിരുന്നു ഫാ. റോബർട്ട് അത് പറഞ്ഞത്. വൈദികന്റെ നിർദേശം അനുസരിച്ച് ക്ളോഡ് തന്റെ അവസാനത്തെ രണ്ടാഴ്‌ച്ചയിലെ സഹനങ്ങളും പ്രാർത്ഥനയും ജെയിംസിനുവേണ്ടി സമർപ്പിച്ചു.

1944 ഫെബ്രുവരി 4. ക്ളോഡിന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള ദിവസം വന്നെത്തി. സന്തോഷപൂർവം അവൻ മരണത്തിന് വിധേയനായി. ശിക്ഷ കാത്ത് ഇലക്ട്രിക്ക് കസേരയിൽ ഇരിക്കുമ്പോൾ ക്ളോഡ് ഫാ. റോബർട്ടിനോട് അവസാനമായി പറഞ്ഞ വാക്കുകൾ ഇതായിരുന്നു, “ഫാദർ, ഞാൻ എന്നും അങ്ങയെ ഓർക്കും. എന്ത് ആവിശ്യം വന്നാലും എന്നോട് ചോദിക്കണം. ഞാൻ പരിശുദ്ധ അമ്മയോട് പറയാം.”

മൂന്ന് മാസങ്ങൾക്ക് ശേഷം, മെയ് 19-ന് ജെയിംസ് ഹ്യുസിന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള ദിനം വന്നെത്തി. ദൈവത്തെയും സഭയെയും തള്ളി പറഞ്ഞിരുന്ന ജെയിംസ് വൈദികരേയോ സന്യസ്‌തരേയോ അടുത്ത് വരാൻ സമ്മതിച്ചില്ല. വധിക്കാനായി ഇലക്ട്രിക്ക് കസേരയിൽ ഇരുത്തിയതിന് ശേഷം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൻ ആ മുറിയുടെ ഒരു മൂലയിലേക്കി കണ്ണിമ ചിമ്മാതെ നോക്കി ഇരുന്നു. പേടിച്ച് വിറച്ച് അവൻ നിലവിളിച്ചു, “ഒരു വൈദികനെ എന്റെ അടുക്കൽ കൊണ്ടുവരൂ!”

തന്നെ കണ്ടാൽ ജെയിംസ് ദൈവത്തെ കുറിച്ച് അസഭ്യം പറയുമെന്ന് ഭയന്ന് ആ മുറിയിൽ അവൻ കാണാതെ മാറി നിന്നിരുന്ന ഫാ. റോബർട്ട്‌ അവന്റെ അരികിലേക്ക് വന്നു. അവസാനമായി ജെയിംസ് ആവശ്യപ്പെട്ടത് നല്ല ഒരു കുമ്പസാരം നടത്തണമെന്നായിരുന്നു. ജെയിംസിന്റെ ആഗ്രഹം മാനിച്ച് മറ്റെല്ലാവരും ആ മുറിയിൽ നിന്നും മാറി കൊടുത്തു. പതിനെട്ടാം വയസ്സിൽ ഈശോയിൽ നിന്നും അകന്ന് പോയ അവസരം മുതൽ ആ നിമിഷം വരെയുള്ള പാപങ്ങൾ അനുതപിച്ച് അവൻ കുമ്പസാരത്തിൽ ഏറ്റുപറഞ്ഞ് ഈശോയുടെ കരുണക്കായി യാചിച്ചു.

മരണത്തിന് തൊട്ട് മുൻപ് ഇങ്ങനെ ഒരു മാറ്റം അവനിലുണ്ടായതിന്റെ കാരണം അന്വേഷിച്ച ജയിലുദ്യോഗസ്ഥനോട് ജെയിംസ് പറഞ്ഞു, “ഞാൻ ഏറെ വെറുത്തിരുന്ന ക്ളോഡിനെ ഓർമയില്ലേ? അവൻ ആ മൂലയിൽ നിൽപ്പുണ്ട്. അവന്റെ പുറകിൽ അവന്റെ ഇരുതോളുകളിലും കൈകൾ വെച്ചുകൊണ്ട് പരിശുദ്ധ കന്യക മറിയവും. ക്ളോഡ് എന്നോട് പറഞ്ഞു, `ഈശോയുടെ കുരിശുമരണത്തോടുകൂടെ ഞാൻ എന്റെ മരണവും ചേർത്ത് വെച്ചത് നിന്റെ മാനസാന്തരത്തിന്ന് വേണ്ടിയായിരുന്നു. പരിശുദ്ധ അമ്മ നിനക്ക് വേണ്ടി ദൈവത്തോട് ചോദിച്ച് വാങ്ങിയിട്ടുണ്ട് നരകത്തിൽ നിന്റെ സ്ഥാനം നിന്നെ മുൻകൂട്ടി കാണിക്കാനുള്ള വരം.´ എന്നിട്ട് പരിശുദ്ധ അമ്മ എനിക്ക് നരകത്തിലെ എന്റെ സ്ഥാനം കാണിച്ച് തന്നു. അത് കണ്ടിട്ടാണ് ഞാൻ അലറി കരഞ്ഞത്.” നിശ്ചയിച്ചതനുസരിച്ച് അന്ന് തന്നെ ജെയിംസ് വധശിക്ഷക്കി വിധേയനായി. എങ്കിലും ക്ലോഡ് അവന്റെ മരണത്തിന് മുൻപ് ആഗ്രഹിച്ച് പ്രാർത്ഥിച്ചതുപോലെ കുമ്പസാരിച്ച് പാപമോചനം നേടിയാണ് ജെയിംസ് നിത്യതയിലേക്കി യാത്രയായത്.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.