Uncategorized

The Unseen Faces

😇😇😇മുഖമില്ലാത്ത നന്മകൾക്ക്…..
—————————————————–

Give Yourself Time

നൻമ ചെയ്യാൻ മുഖങ്ങളല്ല കരങ്ങളാണ് വേണ്ടത്. പ്രളയക്കെടുതിയിൽ കേരളം മരണത്തോട് മല്ലിടുന്ന ആഗസ്റ്റ് 16 ന് തൊടുപുഴയിൽ ഒരു പറ്റം യുവജനങ്ങൾ ഒന്നിച്ചു കൂടി. ജാതിയുടെയോ മതത്തിന്റെയോ ആമുഖങ്ങളില്ലാതെ, ആരുടെയും നിർബന്ധങ്ങളോ ആവശ്യപ്പെടലുകളോ ഇല്ലാതെ ഒരു കൂട്ടായ്മ. ലക്ഷ്യം ഒന്ന് മാത്രം പ്രളയവും മഴക്കെടുതിയും മൂലം ദുരിതമനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങളെ സഹായിക്കണം.

Helping Hands Thodupuzha എന്ന പേരിൽ അവർ സഹായത്തിന്റെ, നൻമയുടെ കരങ്ങൾ നീട്ടിയത് ഏകദേശം 164 ദുരിത മേഖലകളിലേക്കാണ്. അതിൽ മൂവാറ്റുപുഴയുണ്ട്, ആലുവയുണ്ട്, ആലപ്പുഴയും കുട്ടനാടും, പറവൂരും, ചെങ്ങന്നൂരും, തലയോലപ്പറമ്പും, തിരുവല്ലയും, വൈപ്പിനും, ഇടുക്കിയുടെ മുക്കും മൂലയുമുണ്ട്. രാവിലെ ആറു മണിക്ക് തുടങ്ങി രാത്രി പന്ത്രണ്ടു വരെ നീളുന്ന സേവന പ്രവർത്തനങ്ങൾ. ഇടയ്ക്ക് എപ്പോഴോ വേഗത്തിൽ കഴിച്ചെന്ന് വരുത്തി തീർക്കുന്ന ഒരു നേരത്തെ ആഹാരം. അവരിൽ ചിലരുടെ പ്രിയപ്പെട്ടവർ അപകടത്തിലായിരുന്നു, ചിലരുടെ വിവാഹം തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു പക്ഷേ അതൊന്നും അവർക്ക് തടസ്സങ്ങളായിരുന്നില്ല. അപകടകരമായ ട്രിപ്പുകൾ ചിലപ്പോൾ വാഹനങ്ങൾക്ക് തൊട്ടു മുമ്പിൽ മണ്ണിടിയുന്നു, വെള്ളക്കെട്ടുകളെ വാഹനവും തലച്ചുമടുമായി മറികടക്കുന്നു, കടന്നു പോയ വഴിയടഞതിനാൽ ചിലർ തിരികെ എത്തുന്നത് രണ്ടും മൂന്നും ദിവസങ്ങൾക്ക് ശേഷം, ഇടുക്കിയുടെ ഉൾപ്രദേശങ്ങളിൽ ആദ്യ നാളുകളിൽ ഒന്നും എത്തുന്നില്ലെന്ന് അറിഞ്ഞപ്പോൾ ഓഫ് റോഡ് ഡ്രൈവർമാരുടെയും, എറണാകുളത്ത് നിന്നുള്ള ട്രക്കർമാരുടെയും സഹായത്തോടെ പരിഹാരം കണ്ടെത്തുന്നു.

ഒരു വിഭാഗം St Sebastian Church Thodupuzha യിലെ parish hallലെ collection centerൽ എല്ലാം sort ചെയ്യ്തു, മറ്റ് ചിലർ networking and coordination ഏറ്റെടുത്തു. മറ്റുള്ളവർ distribution നും. അങ്ങനെ ജാതിമതഭേദമന്യേ ഏതാണ്ട് 60 യുവജനങ്ങൾ ഒമ്പത് ദിവസങ്ങൾ കൊണ്ട് ഏകദേശം 30 ലക്ഷം രൂപയുടെ സഹായങ്ങൾ ചെയ്തു തീർത്തപ്പോൾ നന്മകളുടെ പ്രളയമായിരുന്നു അവർ തീർത്തത്. അവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് സുകൃതമായി കരുതുന്നു.

പബ്ലിസിറ്റി വേണ്ട, നമ്മുക്ക് സഹായിച്ചാൽ പോരെ എന്ന് പറഞ്ഞ അവരുടെ അർപ്പണബോധത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അത് കൊണ്ട് തന്നെ FB ലോ WhatsAppലോ ഇവരുടെ photo വച്ചുള്ള വലിയ postകൾ ഒന്നും നിങ്ങൾ കാണുകയില്ല. കടലാസും അവരെ വെളിപ്പെടുത്തുന്നില്ല; പേര് സൂചിപ്പിക്കുന്ന പോലെ മുഖങ്ങളില്ലാത്ത നന്മയുടെ സഹായത്തിന്റെ കരങ്ങളായി അവർ തുടരട്ടെ.

ഇവരെ നിങ്ങൾ അറിയേണ്ട ആദരിക്കേണ്ട, പക്ഷേ ഇവരുടെ നന്മകൾ നിങ്ങൾ അറിയാതെ പോകരുത്…. ഇത് വളരുന്ന പുതിയ തലമുറയാണ്…പ്രകാശം പരക്കട്ടെ…
😇😇😇

#thodupuzha #keralafloods
https://www.facebook.com/kadalaass
https://www.instagram.com/kadalaass_official
#കടലാസ് #kadalaass
http://www.kadalaass.com

 

Bibin Ezhuplackan MCBS

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.