Uncategorized

A Chappati Story

ഞായറാഴ്ച പള്ളിയിൽ പോകുമ്പോൾ അവരുടെയെല്ലാം കയ്യിലുണ്ടാകും ചപ്പാത്തിയും കറിയും………

ചപ്പാത്തി കാഴ്ചദ്രവ്യമാക്കിയ ഒരു ദൈവാലയത്തിന്റെ കഥ…
……………………….

Chapati

കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. അങ്ങനെയും ഒരു ദൈവാലയമോ?

എന്നാല്‍ സംഭവം സത്യമാണ്. മുംബൈയിലെ കല്യാണ്‍ രൂപതയിലാണ് സംഭവം.

ഇവിടുത്തെ അന്ധേരി ഈസ്റ്റ് സാക്കിനക്ക മേരിമാതാ ദൈവാലയത്തിലെ ഞായറാഴ്ച കുര്‍ബാനക്കിടയിലാണ് ഈ വേറിട്ട കാഴ്ചസമര്‍പ്പണം.

ഇടവകജനം ദിവ്യബലിയില്‍ സംബന്ധിക്കാന്‍ വരുമ്പോള്‍ നാല് ചപ്പാത്തിയും അതിന് വേണ്ട പാചകം ചെയ്ത പച്ചക്കറിയും പാഴ്‌സലാക്കി വിശുദ്ധ കുര്‍ബാനയില്‍ സ്‌തോത്രക്കാഴ്ചയോടുകൂടി സമര്‍പ്പിക്കും.
ഒറ്റ വ്യക്തി പോലും ഈ സമര്‍പ്പണം ഇല്ലാതെ പള്ളിയില്‍ വരുന്നില്ല.

ഈ കാഴ്ചസമര്‍പ്പണം കണ്ട് പള്ളിയില്‍ പുതുതായി വരുന്നവർ മാറിനിന്ന് ചിരിക്കും. കാര്യം അന്വേഷിക്കാതെ അവിടെയും ഇവിടെയും പോയി തോന്നുന്ന കാര്യങ്ങൾ പറയും.

അച്ചൻ കാശുണ്ടാക്കാൻ പള്ളിയിൽ വരുന്ന ജനത്തിൽ നിന്നും ചപ്പാത്തി പിരിച്ചെടുത്ത് പുറത്ത് ഏതെങ്കിലും ഹോട്ടലില്‍ വില്‍ക്കുന്നുണ്ടാവുമെന്ന് അവരില്‍ പലരും കമന്റി. ട്രോളുകൾ തലങ്ങും വിലങ്ങും പാഞ്ഞു….

എന്നാല്‍ വാസ്തവം അറിഞ്ഞതോടെ അവരുടെ ശിരസ് കുനിഞ്ഞുപോയി. അങ്ങ് പാതാളം വരെ. !!

കാരണം സ്വർഗത്തോളമെത്തുന്ന മഹനീയമായൊരു
ജീവകാരുണ്യസേവനമാണതെന്ന് പിന്നീടാണ് പലരും അറിയുന്നത്.

ദിവ്യബലിക്ക് ലഭിക്കുന്ന ഈ ചപ്പാത്തിയും കറിയും പാഴ്സലാക്കി ഉച്ചയോടെ ഇന്ത്യയിലെ ഏറ്റവും വലിയ കാന്‍സര്‍ ഹോസ്പിറ്റലായ മുംബെയ് ടാറ്റാ കാന്‍സര്‍ സെന്ററിലാണത്രേ എത്തുന്നത്.

അവിടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ചികില്‍സക്ക് എത്തിയ നിർധനരായ രോഗികള്‍ വിശന്ന് പൊരിഞ്ഞ് കാത്തിരിക്കുന്നുണ്ടാകും.
പലരും വിശന്ന് വെള്ളം പോലും ഇല്ലാതെ വിഷമിക്കുകയാവും.

പള്ളിയില്‍ നിന്നും കൊണ്ടുവരുന്ന ചപ്പാത്തി കാണുമ്പോള്‍ അവരുടെ കണ്ണുകള്‍ വിടരും.
ആര്‍ത്തിയോടെ അവര്‍ കൈനീട്ടും.

ഈ ഹോസ്പിറ്റലിലെ തിരക്ക് എടുത്തുപറയേണ്ടതാണ്. ആശുപത്രിയില്‍ ഇടയില്ലാത്തതുകൊണ്ട് ആളുകള്‍ മുറ്റത്തും പരിസരപ്രദേശങ്ങളിലുമുള്ള പൊതു നിരത്തുകളില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ച് അവിടെയാണ് കിടക്കുന്നത്.

ആശുപത്രിയില്‍ നിന്ന് എപ്പോഴെങ്കിലും ലഭിക്കുന്ന ചില മരുന്നുകള്‍ മാത്രമാണ് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

ഈ ഷീറ്റിനടിയില്‍ വിശന്നും കൊതുകുകടിയേറ്റും പൊതുമാലിന്യങ്ങളുടെ എല്ലാ ഭവിഷ്യത്തും ശ്വസിച്ചും ആ മാറാരോഗികള്‍ കഴിയുന്നു.

ആരും സഹായിക്കാനില്ലാത്ത ഇത്തരം നൂറുകണക്കിന് രോഗികള്‍ക്ക് ഈ ഭക്ഷണ പാക്കറ്റുകള്‍ എത്ര ആശ്വാസകരമാണ്.
വിശുദ്ധ ബലിക്കിടയിലെ
കാഴ്ചദ്രവ്യങ്ങള്‍ വിലകൂടിയ ആപ്പിളും മുന്തിരിയുമൊന്നുമാകാതെ സാധുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഇത്തരം ചില സമര്‍പ്പണങ്ങളാവില്ലേ, ദൈവത്തിന് മുന്നില്‍ കൂടുതല്‍ സ്വീകാര്യം..!!

ജെയ്‌മോന്‍ കുമരകം

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.