Uncategorized

Mark 8, 11-21

മർക്കോസ് 8/ 11- 21

അടയാളം

Sign from Above

സ്വർഗ്ഗത്തിൽ നിന്നും അടയാളം ആവിശ്യപ്പെടുന്ന ഫരിസേയരുടെ മുൻപിൽ ആത്മാവിൽ അഗാധമായി നെടുവീർപ്പിടുന്ന ക്രിസ്തു. അവനതല്ലാതെ മറ്റെന്താണ് ചെയ്യാനാവുക! മനുഷ്യൻ ദൈവത്തെയാണ് പരീക്ഷിച്ചറിയാൻ പരിശ്രമിക്കുന്നത്.
H2O എന്നു ജലത്തെ നിർവചിക്കണ കണക്ക് ലബോറട്ടറിയിൽ തെളിയിക്കപ്പെടേണ്ടതാണോ ദൈവത്തിലർപ്പിക്കേണ്ട വിശ്വാസം?
ഹൃദയത്തിനു മീതെ യുക്തിക്കിടം നൽകപ്പെടവെ താനേ രൂപപ്പെടുന്ന ജീവിത മാറ്റമാണിത്.
ഹൃദയം കൊണ്ട് തിരയേണ്ട ദൈവത്തെ
യുക്തി കൊണ്ട് സങ്കീർണ്ണമാക്കാൻ ആരാണ് പറഞ്ഞത്?
അക്ഷരങ്ങളേക്കാളുപരി അനുഭവങ്ങൾക്കാണ് ദൈവമെന്ന് ഉടയവനെക്കുറിച്ച് വ്യക്തത നൽകാനാവുന്നത്.
ദൈവം അനുഭവിക്കാനുള്ളതാണ് അടയാളങ്ങൾക്കൊണ്ടു മാത്രം അടയാളപ്പെടുത്താനുള്ളതല്ല.
ഹൃദയം കൊണ്ടാർക്കും അനുഭവിക്കാവുന്ന ദൈവത്തെ അതിബുദ്ധി കൊണ്ട് അകറ്റി നിർത്തുന്നതാണ് ഈ കാലം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്.
ദൈവത്തിനു വരെ നിർവ്വചനങ്ങൾ നൽകാനാവുന്ന വിധം നാമൊക്കെ വളർന്നതെന്നുമുതലാണ്?
ഇറങ്ങി വരുന്ന ദൈവത്തെ
ഇറക്കി വിടുന്ന മനുഷ്യർ അധിവസിക്കുന്ന ഭൂമിയാണിത്.
ദൈവത്തെ വരെ ബിസിനസ്സാക്കുന്നവരുടെ കാലവും കൂടിയാണിത്.
അടയാളങ്ങൾ വരെ അവിടെ വിൽക്കാനു നുണ്ട് എന്നതാണവിടുത്തെ വസ്തുത.
ഇനിയും നിനക്ക് അടയാളങ്ങൾ വേണമെന്നു അത്ര ശാഠ്യമാണെങ്കിൽ നിന്റെ ജീവിതത്തിലേക്കൊന്ന് ഹൃദയ മിഴി ഒന്നുടക്കിയാൽ മാത്രം മതി. കൃതജ്ഞത എന്ന വികാരമില്ലാതെ പിന്നീടൊരിക്കലും ദൈവത്തിന്റെ തിരുനടയിൽ കരമുയർത്താനാവില്ല…. മുട്ടുമടക്കാനാവില്ല…….
ആദരവോടെയല്ലാതെ അവനെക്കുറിച്ചോർക്കാനാവില്ല..
എത്രമാത്രം പാവനമായ രീതിയിലാണ് ദൈവം നിന്നെ പരിപാലിക്കുന്നത്….
എത്രമാത്രം ശ്രേഷ്ഠമായ രീതിയിലാണ് ദൈവം നിന്നെ പരിഗണിക്കുന്നത്….
ഒരൽപ്പ സമയം നിനക്ക് ശ്വാസം നിഷേധിക്കപ്പെട്ടാൽ മതി നീ വെറുമൊരു ഓർമ്മയാവാൻ. കഠിനമെന്നു കരുതിയ എത്ര പ്രതിസന്ധികളെയാണ് അവന്റെ കരുതലിനാൽ നീ അതിജീവിച്ചത്.
ഇത്തരത്തിലൊരു ഓർമ്മ മാത്രമുണ്ടായാൽ മതി അടയാളങ്ങൾ തിരയുന്ന നിന്റെ അഹന്തയവസാനിക്കാൻ.
പിന്നെയേ ഒരു കാര്യം കൂടി;
അരികിൽ ഒരുപാട് അടയാളങ്ങൾ ഉള്ളപ്പോൾ നീയെന്തിനാണെന്റെ പ്രിയ മിത്രമേ സ്വർഗ്ഗത്തിൽ നിന്നു തന്നെ അടയാളങ്ങൾ ആവിശ്യപ്പെടുന്നത്. ദൈവം ഭൂമിയിലുമില്ലെ!

✍ഫാ. മനു ആനത്താനം
എം.സി.ബി.എസ്സ്

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.