Uncategorized

The Unknown Stories of Chinese Priests

ചൈനയിലെവൈദികര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍….

പുറംലോകം അറിയാത്തകഥകള്‍…
*******************************

Chinese Priest

ചൈനയില്‍ കുറെക്കാലം പ്രവര്‍ത്തിച്ച ഫാ. ജിജോ കണ്ടംകുളത്തി സി.എം.എഫാണ് ഈഅനുഭവങ്ങള്‍പറഞ്ഞത്. അദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ നമുക്കത് കേള്‍ക്കാം.

ഞാന്‍ ഒരിക്കല്‍ ചൈനയിലെ
ഒരു രൂപതയില്‍ ചെന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയാണവിടെ. സാധാരണ സ്‌ക്കൂളുകളിലേപ്പോലെ ചെറിയ ബെഞ്ചും ഡസ്‌ക്കും പോലെയുള്ള ഇരിപ്പടമാണ് വൈദികര്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്നത്.

ഭക്ഷണംഎന്തെന്നല്ലേ? അത് പറയുമ്പോള്‍ നമുക്ക് വിഷമം തോന്നും . നമ്മുടെ മൃഗങ്ങള്‍ക്ക് പോലും അത്തരം ഭക്ഷണം കൊടുക്കാറില്ല.

ഉരുളക്കിഴങ്ങോ, മുള്ളങ്കിയോ കഷണമായി മുറിച്ചിട്ട് കുറച്ച് പുളിവെള്ളവും മുളക് പൊടിയും ഉപ്പും ഇട്ട് വേവിച്ച് തിന്നും.

അതല്ലെങ്കില്‍ ഉണക്കപ്പയര്‍.അതും നേരത്തെപറഞ്ഞതുപോലെ വേവിച്ച് കഴിക്കും.
പച്ചക്കറികള്‍ വെള്ളമൊഴിച്ച് ഉപ്പിട്ട് കഴിക്കും ഇതിന്റെ കൂടെ ചിലപ്പോള്‍ ചോറും ഉണ്ടാകും ഇതാണ്
വൈദികര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ നിലവാരം. ഇവരുടെ ഫുഡ് കള്‍ച്ചറും അത്രേയുള്ളു. മിക്കവരും പ്രായം ചെന്ന വൈദികര്‍. ഇന്നത്തെയുപോലെ മോഡേണ്‍ പരിശീലനങ്ങള്‍ ഒന്നും ലഭിക്കാത്തവരാണിവര്‍. എന്നാല്‍ ഇവരുടെ തീഷ്ണതയും ഒത്തൊരുമയും ആരുടെയും കണ്ണുകള്‍ തുറപ്പിക്കും.

ഞാനവിടെ വെച്ചൊരു മെത്രാനെകണ്ടു. അദേഹം അതിരാവിലെ 5.30ക്ക് ചാപ്പലില്‍ എത്തും ഇരുകൈകളും ഉയര്‍ത്തിപ്പിടിച്ച് മുട്ടിന്‍ന്മേല്‍ നിന്ന് ധ്യാനിക്കും ദിവ്യബലിക്കുള്ള സമയം വരെ അതേ നില്‍പ്പ്. ബൈബിള്‍ വചനങ്ങള്‍ ഹൃദയഫലകങ്ങളില്‍ എഴുതി വയ്ക്കപ്പെട്ട സമൂഹം. ഏറ്റെടുത്ത വൃതാനുഷ്ഠാനങ്ങള്‍ക്ക് അണുവിട മാറ്റമില്ലാത്ത സാക്ഷ്യജീവിതം.

മെത്രാനെ കണ്ടപ്പോള്‍ തീച്ചൂള പോലെ ജ്വലിച്ച് നില്‍ക്കുന്ന തേജോമയമായ മുഖഭാവം. ആത്മീയതയുടെ സൂഷ്മഭാവങ്ങള്‍ പോലും നിറഞ്ഞ് നില്‍ക്കുന്ന ആ കണ്ണുകളിലെ പ്രസരിപ്പും ചൈതന്യവും വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകളില്ല. പറഞ്ഞാല്‍ കണ്ണുകള്‍ നിറഞ്ഞൊഴുകും അത്രയും തീഷ്ണതയും പരിശുദ്ധിയും നിറഞ്ഞ് നില്‍ക്കുന്ന ജീവിതം. വളരെ ലളിതമായി സാധാരണ ഒരു പാന്റും ഷര്‍ട്ടും ധരിച്ച അദ്ദേഹത്തെക്കണ്ടാല്‍ ഒരു എളിയ വൈദികനാണെന്നെ പറയൂ. വിശ്വാസ സമൂഹത്തിന് എന്നും പ്രചോദനമായി മാര്‍ഗ നിര്‍ദേശം നല്‍കുന്ന ഈ വൈദികശ്രേഷ്ഠനും വൈദികരും ചെനയിലെ സഭക്ക് എന്നും വലിയ മുതല്‍ക്കൂട്ടാണ്.

ഒരു കാലത്ത് ചൈനയിലെ ക്രൈസ്തവ സമൂഹം കടുത്ത പീഢനങ്ങളും മനുഷ്യാവകാശലംഘനങ്ങളും നേരിട്ട ജനതയാണ്.

രക്തസാക്ഷിത്വത്തിന്റെ ജീവിക്കുന്ന മുഖമുദ്രകള്‍ ഇന്നും അവിടെ ഉണ്ട്. പോലീസ് പിടിച്ച് കൊണ്ടു പോയ ഒരമ്മയെ തിരികെയെത്തിച്ചപ്പോള്‍ വിരലുകളിലെ നഖമെല്ലാം പിഴുതെടുത്ത അവസ്ഥയിലാണ് മകന്‍ കാണുന്നത.്

മകന്‍ ഇങ്ങനെ പറഞ്ഞു. എന്റെ അമ്മ വേദനകൊണ്ട് പുളഞ്ഞ് രക്തമൊലിക്കുന്ന ഇരു കരങ്ങളും കൂപ്പിപ്പിടിച്ച് നിന്നപ്പോള്‍ ഒരു റോസാപ്പൂ വിടര്‍ന്ന് നില്‍ക്കുന്നതുപോലെ എനിക്ക് തോന്നി.

വിശ്വാസത്തിന് വേണ്ടി അത്രമാത്രം ക്രൂരപീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന ആ അമ്മയുടെ മകന്‍ ഇന്ന് ഊര്‍ജ്വസ്വലനായ മിഷനറി വൈദികനാണ്.

1952-ല്‍ ക്ലരീഷ്യന്‍ സഭയുടെ മെഡിക്കല്‍ കോളേജിലെ അവസാന ബാച്ചിലെ 25വിദ്യാര്‍ത്ഥികളെ ബലമായി പിടിച്ച് കൊണ്ടു പോയി നീണ്ട 25 വര്‍ഷം അവരെ തുറങ്കലിലടച്ചു.അവരില്‍ നിക്കോളാസ് എന്ന വിളിക്കുന്ന ഒരാള്‍ ഹൃദയഭേദകമായ പീഢനങ്ങള്‍ നേരിട്ട വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ കൈയില്‍ പണ്ട് ഒളിപ്പിച്ച് കടത്തിയ ഒരു സ്പാനീഷ് ബൈബിള്‍ ഉണ്ടായിരുന്നു.

ജയിലിലായിരുന്ന കാലത്ത് നിക്കോളാസ് വിശ്വാസത്തിന്റെ തീഷ്ണത തെല്ലും നഷ്ടപ്പെടുത്താതെ എങ്ങനെ കാത്തു സൂക്ഷിച്ചുവെന്ന് അറിയേണ്ടേ? എവിടെ നിന്നോ പേപ്പര്‍ സംഘടിപ്പിച്ച് സ്പാനീഷ് ഭാഷയിലുള്ള ബൈബിള്‍ പൂര്‍ണ്ണമായി പകര്‍ത്തി എഴുതി. ചൈനീസ് അധികൃതര്‍ക്ക് ഇയ്യാള്‍ ചെയ്യുന്നത് എന്താണെന്ന് പിടി കിട്ടിയില്ല ഞാന്‍ ഇംഗ്ലീഷ് എഴുതി പഠിക്കുകയാണെന്ന് അവരെ ധരിപ്പിച്ചു.

രണ്ടു വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി പകര്‍ത്തെഴുത്ത് പൂര്‍ത്തിയാക്കി. ജയിയില്‍ ജീവിതത്തിലെ പ്രതിസന്ധികളില്‍ തന്റെ വിശ്വാസം സംരക്ഷിച്ച് കാത്തുസൂക്ഷിച്ചത് ബൈബിള്‍ പകര്‍ത്തിയെഴുത്തിലൂടെയെന്ന് നിക്കോളാസ് പറയുന്നു. ആ കോപ്പി ഇപ്പോള്‍ ക്ലരീഷ്യന്‍ ആശ്രമത്തില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്.

ഞങ്ങളുടെ ഒരു സായിപ്പച്ചന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. അന്ന് പ്രസ്തുത പകര്‍ത്ത് കോപ്പി അച്ചന് കൈമാറി. അടുത്ത ദിവസം പോലീസ് വന്ന് റൂം സൂക്ഷമമായി പരിശോധിച്ചു. എന്നാല്‍ അവരുടെ കൈകളില്‍ എത്തിപ്പെടാതെ ബൈബിള്‍ കൃത്യ സ്ഥലത്ത് എത്തിയത് വലിയ ദൈവാനുഗ്രഹം തന്നെ അതല്ലെങ്കില്‍ ഗുരുതരമായ കുറ്റം നിക്കോളാസിന്റെ മേല്‍ ചുമത്തപ്പെടുമായിരുന്നു.

അന്ന് പിടിക്കപ്പെട്ടവരെല്ലാം ക്രൂരമായി പീഢിപ്പിക്കപ്പെട്ടു. ഇതുപോലെ നിരവധി സംഭവങ്ങള്‍. നിക്കോളാസിന് 87വയസായി ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പീഡകള്‍ സഹിക്കേണ്ടി വന്നതില്‍ അഭിമാനിക്കുകയും അതേറ്റു പറയാന്‍ തെല്ലും മടിയില്ലാത്ത ആളുമാണ് .എന്നും അതിരാവിലെ പള്ളിയില്‍ എത്തും അവിടെയുള്ള ബോര്‍ഡില്‍ ആളുകള്‍ വായിക്കാനായി ബൈബിള്‍ വാചകങ്ങള്‍ എഴുതിവയ്ക്കുന്നത് നിക്കോളാസാണ്.

ഇന്ന് വ്യത്യസ്ഥങ്ങളായ പ്രതിരോധ നടപടികളാണ് ചൈനയില്‍ നടക്കുന്നത്. പരമാവധി മാനസികമായി ഞെരുക്കുന്ന പ്രവണതയാണ് പള്ളികള്‍ നശിപ്പിക്കുക. കുരിശുകള്‍ തകര്‍ക്കുക. അരിക്ഷിതാവസ്ഥ സൃഷ്ടിച്ച് ഭീതിയില്‍ നിലനിറുത്തുക. തുടങ്ങിയ തന്ത്രങ്ങളാണ് ഇന്ന് അധികൃതര്‍ പ്രയോഗിക്കുത്..

ചൈനയിലെ ഒറ്റക്കുട്ടി നയത്തെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. അവിടെ ഒരു കുട്ടിയേ പാടുള്ളൂ. എന്നാണ് നിയമം.

ഒരുകുട്ടി കൂടി ആയാല്‍ പിഴയടക്കണം. മൂന്നാമത്തെ കുട്ടിക്ക് ഗവണ്‍മെന്റിന്റെ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും.നാം ഇങ്ങനെയാണ് കേട്ടി്ട്ടുള്ളതും. എന്നാല്‍ ചൈനയിലെഗ്രാമങ്ങളില്‍ ഇത്തരം കര്‍ക്കശ്യ നിയമങ്ങളൊന്നും വിലപ്പോകില്ലെന്നതാണ് സത്യം.

ഒന്ന് പോയിട്ട് മിനിമം രണ്ടും മൂന്നും കുഞ്ഞുങ്ങള്‍ക്ക് ദമ്പതികള്‍ അവിടെ തയ്യാറാണ്. സര്‍ക്കാര്‍ നിയമങ്ങളൊക്കെ മേജര്‍ സിറ്റികളില്‍ നടപ്പിലാകും. ഗ്രാമപ്രദേശങ്ങളില്‍ അതൊന്നും നടക്കില്ല. ആറും ഏഴും കുട്ടികള്‍ വരെ പല കുടുംബങ്ങളിലും ഉണ്ടാകാറുണ്ട്.

മറ്റൊരു സംവിധാനം ചൈനയില്‍ നിലവിലുണ്ട്.
“ഗോള്‍ഡന്‍ ബേബീസ് ”എന്നാണിത് അറിയപ്പെടുന്നത്. സര്‍ക്കാരിന് കുറെ പണം കൊടുത്ത് വേറൊരു കുഞ്ഞുകൂടി ഉണ്ടാകാനുള്ള അനുവാദം കൈപ്പറ്റുന്നതാണിത്. കത്തോലിക്കരില്‍ നിരവധിയാളുകള്‍ ഇങ്ങനെയള്ള ഗോള്‍ഡന്‍ ബേബീസിനെ വളര്‍ത്താറുണ്ട്. വന്‍ നഗരങ്ങളിലാണ് ഈരീതിയില്‍ സുവര്‍ണ്ണകുഞ്ഞുങ്ങളെ വളര്ത്തുന്നത്.

വിശ്വാസപരമായ കാര്യങ്ങളില്‍ ഒന്നിലും ഒരുവിധത്തിലും സര്‍ക്കാരിന് അടിയറവ് പറയാത്ത ഒരു ചെറിയ ക്രൈസ്തവ സമൂഹം അവിടെ നിലനില്‍ക്കുന്നു. ആ നിലപാടില്‍ നിന്നുമാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ തയ്യാറാകുന്നത് .

ഭൗതീക സംസ്‌ക്കാരത്തിന്റെ ആവിര്‍ഭവത്തോടെ ജീവന്റെ തുടര്‍ച്ചക്കാവശ്യമായ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കാന്‍ കേരള ക്രൈസ്തവ സമൂഹം ഉള്‍പ്പെടെ ലുബ്ദ് കാണിക്കുമ്പോള്‍ ചൈനയിലെ ക്രൈസ്തവ സമൂഹങ്ങളുടെ ഉറച്ച നിലപാടുകളെ നാം കൂപ്പ്‌കൈകളോടെ നാം സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു.

കടപ്പാട്:സണ്‍ഡേശാലോം
(ജയിംസ് ഇടയോടിയോട് ഫാ. ജിജോ കണ്ടംകുളത്തി സി.എം. എഫ്.പറഞ്ഞത്‌.)

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.