Uncategorized

Birth & Life of Blessed Virgin Mary

Nativity of Mary

#HAPPY_BIRTHDAY_HOLY_MOTHER_OF #GOD_AND_OUR_MOTHER.
#We_love_you_very_much.

#സ്വർഗ്ഗരാഞ്ജിയായ_പരിശുദ്ധ_കന്യാക #മാതാവിന്റെ_ജനനം_എങ്ങനെയായിരുന്നു,
#ദൈവപിതാവ്_പരിശുദ്ധ_അമ്മയുടെ_ജീവൻ #ഗബ്രിയേലിനെ_ഏല്പിച്ചുകൊണ്ട്_പറഞ്ഞു;
#പോകുക_രക്ഷാകര_പ്രവർത്തിയുടെ
#ആദ്യ_പടിയെന്നോണം_ഈ_ജീവനെ_അന്നയിൽ #നിക്ഷേപിക്കുക.

ദാവീദിന്റെ ഗോത്രത്തിൽ പെട്ട ജോവാക്കീമും അന്നയുമായിരുന്നു പരിശുദ്ധ മേരിയുടെ മാതാപിതാക്കൾ.
.
ജോവാക്കിമിന്റെ വീട് ഗലീലിയായിലെ നസ്രത്തിലും അന്നയുടെ വീട് യൂദായിലെ ബത്ലഹേമിലുമായിരുന്നു.
.
വാർദ്ധക്യത്തിൽ എത്തിയിട്ടും മക്കളില്ലാതിരുന്ന ജോവാക്കിമിനും അന്നയ്ക്കും ദൈവപിതാവിൽ നല്ല പ്രത്യാശയുണ്ടായിരുന്നു
.
അവർ ഒരു കുഞ്ഞിനെ സ്വപ്നം കാണുകയിരുന്നു അവർ പ്രാർത്ഥപൂർവ്വം കാത്തിരുന്നു,
.
അന്നും പതിവുപോലെ രാത്രിയുടെ യാമാങ്ങളിൽ അവർ പ്രാർത്ഥിച്ചു
അന്ന ഇപ്രകാരം പറഞ്ഞു ദൈവപിതാവേ
അങ്ങ് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നാൽ ആ കുഞ്ഞിനെ അങ്ങേക്കു തന്നെ
ഞങ്ങൾ തിരിച്ചു തരും
.
ഈ സമയം സ്വർഗത്തിൽ ദൈവത്തിന്റെ കൽപ്പനയ്ക്കുവേണ്ടി ഗബ്രിയേൽ മാലാഖ നിൽക്കുന്നു.
.
ദൈവപിതാവ് പരിശുദ്ധ അമ്മയുടെ ജീവൻ ഗബ്രിയേലിനെ ഏല്പിച്ചുകൊണ്ട് പറഞ്ഞു;

“പോകുക, രക്ഷാകര പ്രവർത്തിയുടെ
ആദ്യ പടിയെന്നോണം ഈ ജീവനെ അന്നയിൽ നിക്ഷേപിക്കുക.
ഇതുവഴി ഏദനിലെ എന്റെ വാഗ്‌ദാനം ഭൂമിയിൽ നിറവേറും.
ഭൂമിയുടെ അവകാശം പൂർണ്ണമാകേണ്ടതിനു മറ്റാരുമറിയാതെ ഈ ജീവനെ അന്നയിൽ ഒന്നാക്കുക.”.
.
ദൈവത്തോടുള്ള അണയാത്ത സ്നേഹത്തിന്റെ എരിയുന്ന ഹൃദയവുമായി ശിരസ് നമിച്ചുകൊണ്ട് ആ ജീവനെ ഗബ്രിയേൽ കൈകളിൽ ഏറ്റു വാങ്ങി.തന്റെയുള്ളിലെ എരിയുന്ന സ്നേഹാഗ്നി ജ്വാലയ്ക്കുള്ളിൽ ആ ജീവനെ മറച്ചുകൊണ്ട് ഗബ്രിയേൽ ദൈവ പിതാവിന്റെ സന്നിധിയിൽ നിന്നും യാത്രയായി.
.
പാറയെ പിളർക്കുന്ന ശബ്ദത്തോടെ ഇടിമിന്നലെന്നോണം ഗബ്രിയേൽ ഭൂമിയിലേക്ക് ആഗതനായി.ഗബ്രിയേലിനെ കണ്ടമാത്രയിൽ ദുഷ്ടരൂപികൾ പുകമഞ്ഞുപോലെ പാലായനം ചെയ്തു.
കരഞ്ഞു പ്രാർഥിച്ചു കൊണ്ട് രാത്രിയുടെ യാമങ്ങളിൽ തളർന്നുറങ്ങിയ അന്നയുടെ പക്കലേക്കു ഗബ്രിയേൽ കടന്നുവന്നു.
.
തന്റെ ഉള്ളിൽ ദൈവപിതാവ് തന്നെ ഏൽപ്പിച്ച പരിശുദ്ധ ജീവനെ കൈകളിൽ എടുത്തുകൊണ്ട് ദൈവ പിതാവിനോട് ഒരു പ്രാർഥനയെന്നോണം അനുവാദം വാങ്ങിയ ശേഷം ഗബ്രിയേൽ അന്നയിൽ ആ ജീവനെ നിക്ഷേപിച്ചു.
.
തിളങ്ങുന്ന മുഖകാന്തിയോടെ ഗബ്രിയേൽ മുട്ടുകൾ മടക്കി കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു,
” #ഏദനിലെ_ദൈവ_പിതാവിന്റെ_വാഗ്ദാനമേ, #നിനക്ക്_സ്വസ്തി. എന്നു പറഞ്ഞുകൊണ്ട്
ഗബ്രിയേൽ സ്വർഗത്തിലേക്ക് യാത്രയായി.
.——————–=====——————————-
ഇതൊന്നുമറിയാതെ പ്രാർഥനയുടെ ആഴങ്ങളിൽ അവർ ഒരു കുഞ്ഞിനെ സ്വപ്നം കാണുകയായിരുന്നു.എന്നാൽ അവർക്ക് ദൈവത്തിന്റെ അമ്മയെ ലഭിച്ചു.
നിത്യമായ ജ്ഞാനം സമയത്തിന്റെ തികവിൽ അവളിൽ താണിറങ്ങി.
.
{പ്രഭാഷകൻ 1:15}
“മനുഷ്യരുടെ ഇടയിൽ അവൾ നിത്യവാസം ഉറപ്പിച്ചു.

സമയത്തിന്റെ തികവിൽ അന്നയ്ക്ക് പ്രസവസമയം അടുത്തുവെങ്കിലും ആത്മാവിൽ വലിയ സമാധാനം കൂടിക്കൊണ്ടിരുന്നു.
.
#അന്ന_പ്രവചിക്കാൻ_തുടങ്ങി.
“പ്രഭയോട് നീ പ്രകാശിക്കും. ലോകത്തിലെ സകല ജനതകളും നിന്റെ മുൻപിൽ സ്രാഷ്ടങ്കം പ്രണമിക്കും. രാജ്യങ്ങൾ നിനക്ക് കാഴ്ച കൊണ്ടുവരും. അവർ നിന്നിൽ കർത്താവിനെ ആരാധിക്കും. നിന്റെ നാട് പരിശുദ്ധമായി അവർ കരുതും. നിന്നെ സ്നേഹിക്കുകയും നിന്റെ സ്നേഹത്തിൽ ആനന്ദിക്കുകയും ചെയ്യുന്നവർ അനുഗ്രഹീതർ ആകുന്നു.”
.————————————————————-
#ഈ_സമയം പ്രകൃതിയിലും മാറ്റങ്ങൾ അനുഭവപ്പെടാൻ തുടങ്ങി.
ഹെർമ്മോൺ മലയുടെ അപ്പുറത്തു മേഘങ്ങൾ ഉയരുന്നു. കാറ്റിന്റെ ശക്തി കൂടി കൂടി വരുന്നു. വലിയ കൊടുങ്കാറ്റിന്റെ തുടക്കമായി.
.
ഒരു ചുവന്ന മിന്നലും പിറകെ ഇടിമുഴക്കവും മഴയും. സാത്താൻ അവന്റെ കിങ്കരന്മാരുമായി നരകത്തിൽ നിന്നും പുറപ്പെട്ട് വന്നിരിക്കുന്നത് പോലെ തോന്നുന്നു.അവൻ കോപവെറി പൂണ്ടിരിക്കുകയാണ്. ഒരു വലിയ ഇര അവന്റെ പിടിവിട്ടു പോയത് പോലെ. ഒരു വലിയ ഇടിയോടുകൂടി പ്രകൃതി ക്ഷോഭമെല്ലാം പെട്ടന്ന് നില്ക്കുന്നു.
.
വിശുദ്ധ ഗബ്രിയേൽ ദൈവത്തിൽ നിന്നുള്ള ഇടിമിന്നൽ കൊണ്ട് അവനെ അടിച്ചു വീഴ്ത്തുന്നു. ഈ സമയം അന്നയുടെ മുറിയിൽ നിന്നും മണിപ്രാവിന്റെ കുജനം പോലെ ഒരു കരച്ചിൽ ഉതിരുന്നു.
.
#ഒരു_സ്ത്രീ_വിളിച്ചു_പറയുന്നു,
“ജോവാക്കിം, കുഞ്ഞു വരുന്നുണ്ട്. വേഗത്തിലും നന്നായും തന്നെ.”
.
അതെ സമയം ആകാശത്തു ഒരു വലിയ മഴവില്ല് അർദ്ധ വൃത്താകൃതിയിൽ വിരിഞ്ഞു നിൽക്കുന്നു. അത് ഇസ്രായേൽ മുഴുവൻ ഇളം ചുവപ്പായ വെണ്കല്ലുപോലെ തിളങ്ങി.
.
ആകാശം തെളിഞ്ഞു. എല്ലാ മാലിന്യങ്ങളും അകന്നു. അന്തരീക്ഷം ശുദ്ധീകരിക്കപ്പെട്ടു.
സൂര്യൻ ആകാശത്തിൽ വലിയ വജ്രം പോലെ പ്രകാശിച്ചു.പൂർണ ചന്ദ്രനും ഉദിതിച്ചുയർന്നു.
.
സ്ത്രീകൾ നല്ല ശരീര പുഷ്ടിയുള്ള ഒരു കുഞ്ഞിനെ പൊതിഞ്ഞുകൊണ്ടുവന്നു.
അത് മേരിയാണ്. യേശുവിന്റെ അമ്മ
നമ്മുടെ അമ്മയായ മേരി. #ഏദനിലെ_ദൈവ #പിതാവിന്റെ_വാഗ്ദാനമേ_നിനക്ക്_സ്വസ്തി

ഇളം റോസ് കലർന്ന ദന്ത വര്ണമുള്ള ശിരസ്സ്. ചുമപ്പായചുണ്ടുകൾ. നല്ല വിത്താകൃതിയിലുള്ള മനോഹരമായ കവിൾത്തടങ്ങൾ.
.
ആകാശത്തിന്റെ ഓരോ കഷ്ണങ്ങൾ പോലെയാണ് നിർമ്മലമായ നീലകണ്ണുകൾ.
മനോഹരമായ കൺപീലികൾ.
നല്ലപോലെ ഉരുണ്ട തലയിൽ,
ഇളം ചുമപ്പ് കലർന്ന സ്വർണ്ണ മുടികൾ.
അവളുടെ ചെവികൾ പ്രകാശം കടന്നുവരുന്ന രണ്ടു ചിപ്പികൾ.
കൈകൾ പാചകവചം ഭേദിച്ചു താനേ വോടരുന്ന റോസാ പുഷ്പം പോലെയുണ്ട്.
അവളുടെ ചുമപ്പാർന്ന നഖങ്ങൾ ഒരുതരം മാണിക്യ കല്ലുകൾ പോലെ.കാലുകൾ മഞ്ഞിന്റെ വെണ്മയാർന്ന പവിഴചിപ്പികൾ പോലെ.
.
അവൾ ഇപ്പോൾ അവളുടെ ഭൗമീക പിതാവിന്റെ കരങ്ങളിലാണ്. #ജന്മപാപമില്ലാത്ത #അമലോത്ഭവയായ_ഏക_മനുഷ്യഹൃദയം #അവളുടെ_ഹൃദയാണ്‌.
.
ആ കറയില്ലാത്ത ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന ത്രീത്വയ്‌ക ദൈവം അവളിൽ എന്നും നിറഞ്ഞു നിൽക്കും.
.
സാത്താനെ,
“നീ ഇപ്പോൾ ഒരു സ്ത്രീയാൽ പരാജിതനായിയിരിക്കുന്നു. ഇപ്പോൾ
മുതൽ അവളെ സ്നേഹിക്കുന്നവരെല്ലാം ദൈവത്തിന്റെ സ്വന്തമായിതീരുന്നു.
അവളുടെ കളങ്കരഹിതമായ പരിശുദ്ധിയെ നോക്കി നിന്റെ പ്രലോഭനങ്ങളെ അവർ ജയിക്കുന്നു.
.
ശിശുക്കളെ വഹിക്കുന്ന ഉദരങ്ങൾക്ക്, ഗർഭാരിഷ്ടതകൾ വഴി വേദന ഉളവാകുമെങ്കിലും അവൾ വഴി{ജപമാല} ഇനി ആശ്വാസം ലഭിക്കും.
.
ഇപ്പോൾ മുതൽ അവൾ വിവാഹിതരായ സ്ത്രീകളുടെ മാർഗ ദർശിയും മരിക്കുന്നവരുടെ അമ്മയുമായിരിക്കും.
.
ശപിക്കപ്പെട്ട നിനക്കെതിരെയും,
ദൈവ കോപത്തിനെതിരെയും ,
അവരെ മറയ്ക്കുന്ന ഒരു പരിചയായിരിക്കും അവളുടെ വഷസ്.അവിടെ വിശ്രമിച്ചു മരിക്കുന്നത് എത്രയോ മാധുര്യമുള്ളതായിരിക്കും. ആമേൻ
————————————————————
#വാനവ_ദൂതർതൻ_മണിനാദമുയരുന്നു…
#കേൾക്കുന്നു_പാടീടാം_മേരിതൻ_സ്തോത്രം…
ആവേ… ആവേ… ആവേമരിയാ…
ഈശോ, മറിയത്തിൽ:- Titus Kalappurackal

#ആവേ_ആവേ_ആവേ_ദൈവമാതാവേ_
#വാഴ്ക

കടപ്പാട് : ദൈവമനുഷ്യന്റെ സ്നേഹഗീത
—————————————————————

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.