Uncategorized

Prabhatha Prarthana

പ്രഭാത പ്രാര്‍ത്ഥന

Immaculate Heart of Mary

“അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.(യോഹന്നാ‌ന്‍ 2:3-5)” പരിശുദ്ധ കന്യാമറിയമേ, അമലോത്ഭവ ജനനി, സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായ അമ്മേ, അവിടുത്തെ സന്നിധിയില്‍ ഈ പ്രഭാതത്തില്‍ ആയിരിക്കുന്ന ഞങ്ങളെ ദൈവ കുമാരന്റെ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണമേ. . ഞങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിലും കഷ്ടപ്പാടിലും ഈശോയെ കണ്ടുമുട്ടുവാൻ അനുഗ്രഹം നൽകണമേ.. കാലിത്തൊഴുത്തിൽ ഈശോക്ക്‌ ജന്മം നൽകുകയും കാൽ വരിയിൽ ജീവാർപ്പണം ചെയ്യുംവരെ അനുധാവനം ചെയ്ത അങ്ങ്‌ ഞങ്ങൾക്കും ശക്തിപകരണമേ. ശിഷ്യന്മാര്‍ ഭയപെട്ടു ഓടിയ നിമിഷങ്ങളില്‍ അവിടുന്ന് കുരിശിന്‍ ചുവട്ടില്‍ രക്ഷാകര കര്‍മ്മത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് വ്യകുലയായി നിന്നുവല്ലോ. മാതാവേ, വിശ്വാസത്തിൽ അടിയുറച്ച്‌ നിൽക്കുവാൻ സഹനങ്ങളിൽ പിടിച്ചു നിൽക്കുവാൻ.. തളരാതെ കുടുംബത്തിനും സമൂഹത്തിനും വേണ്ടി അദ്ധ്വാനിക്കുവാൻ… മറ്റുള്ളവരിൽ ഈശോയെ പകർന്നു നൽകുവാൻ.. ഉത്തമമായ മാതൃക നൽകി ഈ ജീവിതം ധന്യമാക്കുവാൻ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ. കാനയിലെ കല്യാണ വിരുന്നില്‍ അമ്മ സമയമായിട്ടില്ല എന്നു പറഞ്ഞു കൊണ്ട് ഒഴിഞ്ഞു മാറിയ ദിവ്യ നാഥനില്‍ നിന്നും അത്ഭുതം ആ കുടുംബത്തിനു വാങ്ങി നല്‍കിയല്ലോ. പരിശുദ്ധ അമ്മേ, നയത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങൾ അങ്ങിൽ നിന്നും ഞങ്ങൾ അഭ്യസിക്കട്ടെ… സ്ഥിരോൽസാഹത്തോടും ധർമ്മനിഷ്ഠയോടും കൂടി ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ ശക്തി നൽകണേ എന്ന് ഈശോയുടെ പക്കൽ മാധ്യസ്ത്ഥം പ്രാർത്ഥിക്കണേ.അമലോൽഭവയും സ്വർഗ്ഗാരോപിതയുമായ കന്യാമാതാവേ.. എല്ലാ മക്കളെയും പാപത്തിൽ നിന്നകന്ന് കൃപയിൽ ജീവിക്കുവാൻ കൃപ നൽകണേ. സ്വർഗ്ഗത്തിലെത്തുന്നതുവരെ ഈശോയിൽ വളരുവാൻ മുന്നേറുവാൻ ഇടയാക്കണമേ…പരിശുദ്ധ അമ്മേ മാതൃവാൽസല്യം നിറഞ്ഞ്‌ അങ്ങേ മക്കൾക്കായി ഈശോയുടെ പക്കൾ മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ… സ്നേഹത്തിന്റെ കുളിർമഴ തൂകി ഞങ്ങൾക്ക്‌ വഴി കാണിക്കണേ. ഉത്തമ ക്രിസ്ത്യാനികള്‍ ആയി ജീവിക്കുവാനും മരണശേഷം സ്വര്‍ഗ്ഗത്തില്‍ ഈശോയോടോത്തു ജീവിക്കുന്നതിനും ഞങ്ങള്‍ക്ക് കര്‍ത്താവില്‍ നിന്നും അനുഗ്രഹം വാങ്ങി നല്കണമേ. ആമേൻ.

നന്മ നിറഞ്ഞ മറിയമേ, നിനക്ക് സ്വസ്തി……………….

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.