Uncategorized

Morning Prayer

പ്രഭാത പ്രാര്‍ത്ഥന Prayer for the Church

“എന്റെ ജനത്തിന് അനര്‍ഥം ഭവിച്ച നാളില്‍ നീ അവരുടെ കവാടങ്ങള്‍ കടക്കരുതായിരുന്നു. അവന്റെ അനര്‍ഥത്തിന്റെ നാളില്‍ അവന്റെ വിപത്തിനെക്കുറിച്ചു നീ സന്തോഷിക്കരുതായിരുന്നു; അവന്റെ അനര്‍ഥത്തിന്റെ നാളില്‍ നീ അവന്റെ വസ്തുവകകള്‍ കവര്‍ച്ച ചെയ്യരുതായിരുന്നു.(ഒബാദിയ 1:13)” പിതാവായ ദൈവമേ, ലോകത്തിന്റെ പരിപാലകനെ, ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. ഈശോ നാഥാ ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കാം എന്ന് പറഞ്ഞു കൊണ്ട് അവിടുന്ന് വൈദികരെയും സന്യസതരെയും അങ്ങയുടെ സ്നേഹത്തിന്റെ പൂര്‍ണ്ണതയിലെയ്ക്ക് വിളിച്ചു മാറ്റി നിര്‍ത്തിയല്ലോ. ഈ ദിനങ്ങളില്‍ ആക്രമിക്കപ്പെടുന്ന പൌരൊഹത്യത്തെയും സന്യാസത്തിന്റെയും ശുശ്രുഷകളെ ഓര്‍ക്കുന്നു. എത്രയോ പേര്‍ക്ക് വേദന മാറ്റിയ കരങ്ങള്‍. തകര്‍ന്നു പോയ ജീവിതങ്ങള്‍ക്ക് പ്രത്യാശ എകിയവര്‍ എല്ലാവരും ഒരു പോലെ പരിഹസിക്കപ്പെടുന്നു. പ്രിയ നാഥാ ഇരുട്ടിന്റെ ഈ രാത്രി കടന്നു പോകുമെന്നും പ്രഭാതം കടന്നു വരുമെന്നും ഞാന്‍ അറിയുന്നു. ഇന്നേ ദിനത്തില്‍ പുരോഹിതരെയും സന്യാസികളെയും ചെളി വാരിയെറിയുന്നവരോട് ക്ഷമിച്ചു പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവെ അവര്‍ക്ക് ജ്ഞാനം പകരണമേ. യൂദാസ് ഗുരുവിനെ ഒറ്റി കൊടുത്തപ്പോള്‍, ക്രിസ്തുവിനെ ഇല്ലായ്മ ചെയ്തു എന്നോര്‍ത്ത് യഹൂദ ജനം സന്തോഷിച്ചത്‌ പോലെ സഭയുടെ ശത്രുക്കള്‍ സന്തോഷിക്കുന്നു. നാഥാ ഒരു യൂദാസ് ഒറ്റി കൊടുത്തപ്പോള്‍ പതിനൊന്നു പേര്‍ ക്രിസ്തുവിനെ വിട്ടു പോയില്ല എന്ന് തിരിച്ചറിയുന്ന നാളുകള്‍ക്കായി ഒരുക്കണമേ. ഭയവും സങ്കടവും അനുഭവിക്കുന്ന എല്ലാ അഭിഷ്ക്തരെയും സമര്‍പ്പിക്കുന്നു. കര്‍ത്താവെ വലിയ കരുണ ചൊരിയണമേ. അന്ധകാരത്തിന്റെ കരി നിഴല്‍ വീണ ഈ ദിനങ്ങള്‍ക്ക് ശേഷം വലിയ ശക്തിയോടെ അവിടുത്തെ സഭ തിരിച്ചു വരട്ടേ. അന്ധകാരം സഭയെ തകര്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍ അവിടുത്തെ ആടുകള്‍ ചിതറാതെ കാത്തു കൊള്ളണമേ. വലിയ നന്മകളുമായി ഈ ദിനം കടന്നു വരട്ടെ. പരിശുദ്ധ കന്യകാ മറിയമേ, സഭയുടെ സഹനങ്ങളുടെ നിമിഷത്തില്‍ അഭിഷിക്തര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ. ദൈവവിളിയുടെ വാതയാനങ്ങള്‍ കൊട്ടി അടയ്ക്കപ്പെടുവാന്‍ ഇട വരുത്തരുതേ. എല്ലാ നന്മകളും മുടി ചൂടി നില്‍ക്കുന്ന കത്തോലിക്കാസഭയെ അവിടുന്ന് പരിപാലിക്കണമേ ആമേന്‍

വ്യാകുല മാതാവേ, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.