Uncategorized

Lives Saved by Rosary Devotion

ജപമാല ഭക്തി ഉയരങ്ങളിലെത്തിച്ച ജീവിതങ്ങൾ

”അമ്മേ… ഞാൻ നിന്നേക്കാൾ ഭാഗ്യവതിയാണ്. നിന്നെപ്പോലെ ഒരമ്മ എനിക്ക് ഉണ്ടല്ലോ, നിനക്കതില്ലല്ലോ” എന്ന് ഒരിക്കൽ വി. കൊച്ചുത്രേസ്യ പറഞ്ഞു. അതെ, ക്രൈസ്തവരായ നാം ഭാഗ്യം സിദ്ധിച്ചവരാണ്. പരിശുദ്ധ അമ്മയെപ്പോലൊരു അമ്മയെ കിട്ടിയതിൽ. ഈ അമ്മ നമുക്ക് മാധ്യസ്ഥം വഹിക്കാനുള്ളപ്പോൾ നമ്മൾ എന്തിനു ഭയപ്പെടണം?
അനുഭവത്തിന്റെയും അനുഭൂതിയുടെയും തലങ്ങളിൽ മറിയത്തോടൊപ്പം ചരിച്ചവരാണ് വിശുദ്ധാത്മാക്കൾ. മറിയത്തിലൂടെ യേശുവിനെ കണ്ടെത്തി അനുഭവിച്ചവരാണവർ. ”അമ്മയായ മറിയത്തെ കാണാതെ ഉണ്ണിയേശുവിനെ കാണുക പ്രയാസമാണ്” എന്നാണ് വിശുദ്ധ പത്താം പീയൂസ് പറഞ്ഞത്. അനുദിന ജപമാലയും വിശുദ്ധ കുർബാന സ്വീകരണവുമായിരുന്നു കൽ ക്കട്ട തെരുവുകളിൽ കണ്ടെത്തിയ അനാഥരിലും കുഷ്ഠരോഗികളിലും ദൈവത്തെ കാണുവാൻ വാഴ്ത്തപ്പെട്ട മദർ തെരേസ യെ സ്വാധീനിച്ച ഘടകം. ”ദിനംപ്രതി ജപമാല ചൊല്ലുന്നവർ ഒരിക്കലും വഴിതെറ്റി പോവുകയില്ല. ഈ പ്രസ്താവന എന്റെ രക്തംകൊണ്ടെഴുതി ഒപ്പിടാൻ എനിക്കു സമ്മതമാണ്” എന്ന് വിശുദ്ധ ലൂയി മോൺ ഫോർട്ട് പറയുന്നു.
റേഡിയോ കണ്ടുപിടിച്ച മാർക്കോണി മരണസമയത്ത് അവസാനമായി പറഞ്ഞത്, ”മരിക്കുമ്പോഴും എന്റെ കൈവശം ജപമാ ലയുണ്ടായിരുന്നു എന്ന വിവരം ഭാര്യയെ അറിയിക്കുക” എന്നായിരുന്നു. മിലാനിലെ പ്രസിദ്ധനായ എഴുത്തുകാരൻ മൻഡോണി തലക്കീഴിൽ ജപമാല സൂക്ഷിച്ചിരുന്നു.
ക്രിസ്റ്റഫർ ബില്ലിഹാർഡ് എന്ന സംഗീതജ്ഞൻ സംഗീതകച്ചേരിക്ക് മുമ്പ് ജപമാല എടുത്ത് പ്രാർത്ഥിച്ചിരുന്നു. 1945 ൽ ഒൻപതാം പീയൂസ് മാർപാപ്പയെ സന്ദർശിച്ചവർ തങ്ങളുടെ ജപമാല ആശീർവദിച്ചു തരണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അപ്പോൾ പിതാവ് പോക്കറ്റിൽ നിന്ന് സ്വന്തം ജപമാല എടുത്ത് കാണിച്ചുകൊ ണ്ട് അവരോടു പറഞ്ഞു: ”ഞാൻ സൂക്ഷിക്കുന്ന അനർഘനിധിയാണിത്. മുൻഗാമിയിൽനിന്നു ലഭിച്ചതാണിത്. ഈ ആയുധം ഉപയോഗിച്ചാണ് ഞാൻ സഭാമർദ്ദകരെ തോൽപ്പിച്ചോടിച്ചത്. നിങ്ങളുടെ ജീവിതത്തിലും ഈ ജപമാല പാപശക്തികൾക്കെതിരെയുള്ള ആയുധമായിരിക്കട്ടെ.”
ജപമാലയ്ക്ക് രൂപം നൽകിയതും പ്രചാരം നൽകിയതും പരിശുദ്ധ കന്യകാ മറിയം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് എഴുന്നൂറിലധികം വർഷമായി ജപമാല സഭാതനയരുടെ ജീവനാഡിയായി നിലനിൽക്കുന്നത്. 1214 ൽ പരിശുദ്ധ അമ്മ വിശുദ്ധ ഡോമിനിക്ക് വഴിയാണ് ജപമാല നമുക്ക് നൽകിയത്.
ഏ.ഡി 1571 ൽ തുർക്കികൾ വിയന്ന നഗരം ഉപരോധിച്ചപ്പോൾ അഞ്ചാം പീയൂസ് ജനങ്ങളോട് ജപമാല ചൊല്ലുവാൻ ആഹ്വാനം ചെയ്തു. പതാകയിൽ അമ്മയുടെ നാമം ആലേഖനം ചെയ്തു. എണ്ണത്തിലും ആയുധബലത്തിലും മികച്ചുനിന്ന തുർക്കി സൈന്യത്തിനെതിരെ അത്ഭുതകരമായ വിജയം നേടി. ആ ദിവസം സഭ വിജയമാതാവിന്റെ തിരുനാൾ പ്രഖ്യാപിച്ചു. പന്ത്രണ്ടാം പീയൂസ് പറയുന്നു: ”ഫിലിസ്ത്യമല്ലനായ ഗോലിയാത്തിനെ ബാലനായ ദാവീദ് നേരിട്ടത് കവിണ ഉപയോഗിച്ചാണ്. ഗോലിയാത്തിനേക്കാൾ ശക്തനായ പിശാചിനെ ജപമാലകൊണ്ടു കീഴ്‌പ്പെടുത്തുവാ ൻ നമുക്ക് സാധിക്കും.” വി. ഗ്രിഗറി പറയുന്നു: ”വാളേന്തിയിരിക്കുന്നവരേക്കാൾ കൈകളിൽ ജപമാല വഹിക്കുന്ന സൈ ന്യം കൂടുതൽ ശക്തമാണ്.”
1862 മെയ് 26-ന് വി. ഡോൺ ബോസ്‌കോയ്ക്ക് ഒരു ദർശനമുണ്ടായി. കൊടുങ്കാറ്റിൽ ആടിയുലയുന്ന കപ്പൽ. ആ കപ്പലിൽ മാർപാപ്പയെയും കർദ്ദിനാൾമാരെയും മെത്രാന്മാരെയും വൈദികരെയും സന്യസ്തരെ യും അനേകം വിശ്വാസികളെയും കണ്ടു. അപ്പോൾ അദ്ദേഹത്തിനു മനസിലായി ഈ ആടിയുലയുന്ന കൂറ്റൻ കപ്പൽ കത്തോലി ക്കാ സഭയുടെ പ്രതീകമാണ് എന്ന്. ഭയങ്കരമായ കാറ്റിൽ ആടിയുലയുന്ന കപ്പലിലും ചുറ്റും ചെറുതും വലുതുമായ അനേകം കപ്പലുകൾ പ്രത്യക്ഷപ്പെടുകയും കത്തോലിക്ക സഭയുടെ പ്രതീകമായി വിശുദ്ധൻ കണ്ട കൂറ്റൻ കപ്പലിനെ ആക്രമിക്കുന്നതാ യി കാണുകയും ചെയ്തു. ഈ സമയത്ത് മാർപാപ്പയും കത്തോലിക്കാ സഭയും കടന്നു പൊയ്‌ക്കൊണ്ടിരുന്നത് വളരെ ക്ലേശങ്ങളിലൂടെ ആയിരുന്നു. ശത്രുക്കളുടെ വിജയം സുനിശ്ചിതമായപ്പോൾ അന്ധകാരമായിരുന്ന സമുദ്രത്തിൽ രണ്ടു നെടുംതൂണുകൾ ഉയർത്തപ്പെട്ടു. ഒന്നാമത്തെ തൂണിൽ തിരുവോസ്തി കാണപ്പെട്ടു. അതിൽ ഇപ്രകാരം എഴുതിയിരുന്നു. ”വിശ്വാസികളുടെ രക്ഷ!” രണ്ടാമത്തെ തൂണിൽ മാതാവിന്റെ തിരുസ്വരൂപം. അതിൽ ”ക്രിസ്ത്യാനികളുടെ സഹായം!” എന്ന് എഴുതിയിരുന്നു.
ഈ സ്തംഭങ്ങൾ കണ്ടപ്പോൾ കപ്പലിൽ ഉണ്ടായിരുന്നവർക്കെല്ലാം പുതിയൊരു പ്രത്യാശ കൈവന്നു. കപ്പൽ ആ നെടുംതൂണുകളുടെ സമീപത്തേക്ക് നയിച്ചു. അന്ധകാരവും കൊടുങ്കാറ്റും ശാന്തമായി. നമ്മു ടെ ജീവിതത്തിലും വേദനയിലും പ്രശ്‌നത്തിലും അന്ധകാരത്തിലും പരി. അമ്മയും ജപമാലയും നമ്മുടെയും സഹായമാണ്. നമ്മുടെ ജീവിതനൗകയും നമുക്ക് യേശുവിന്റെയും അമ്മയുടെയും അടുത്തേക്ക് നയിക്കാം.
ക്രൈസ്തവന്റെ ആത്മീയ സമരത്തിന്റെ മുന്നണിപ്പോരാളിയാണ് ജപമാല. ഭാരതത്തിൽ കത്തോലിക്കാ ആത്മീയതയെ പച്ചകെടാതെ കാത്തുപരിപാലിക്കുന്നതിൽ മരിയൻ ഭക്തിക്ക് അതിപ്രധാനമായ ഒരു സ്ഥാനമാണുള്ളത്. ലോകത്ത് കുടുംബജപമാലയ്ക്ക് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്ന ഒരിടം വേറെയില്ല. തീർച്ചയായും ഈ നല്ല പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

ബ്ര. വികാസ് കുന്നത്തുംപാറയിൽ

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.