Uncategorized

The Secret of The Rosary

✝Praise the Lord

*ഈ രഹസ്യം, ഇനിയുമറിയാതെപോകരുതേ…*

Holy Rosary

ജപമാലചൊല്ലുമ്പോൾ ഭൂരിപക്ഷമാളുകളുംചെയ്യാറുള്ള രണ്ടബദ്ധങ്ങളൊഴിവാക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

ആദ്യത്തെ അബദ്ധം, യാതൊരുവിധ കൃപകൾക്കുംവേണ്ടി പ്രാർത്ഥിക്കാതിരിക്കുക എന്നുള്ളതാണ്. ചിലരോട് അവരുടെ ജപമാലാനിയോഗമെന്താണെന്നുചോദിച്ചാൽ എന്തുപറയണമെന്നവർക്കറിയില്ല. ജപമാലചൊല്ലുമ്പോഴെല്ലാം എന്തെങ്കിലും പ്രത്യേക കൃപയ്ക്കുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. മഹനീയമായ ക്രിസ്തീയ പുണ്യങ്ങളിലൊന്നു നട്ടുവളർത്തുന്നതിൽ, അല്ലെങ്കിൽ നിങ്ങളുടെ പാപങ്ങളിലൊന്ന് അതിജീവിക്കുന്നതിൽ ദൈവത്തിന്റെ സഹായംചോദിക്കുക.

രണ്ടാമത്തെയബദ്ധം, സാധിക്കുന്നിടത്തോളംവേഗത്തിൽ ജപമാലചൊല്ലിത്തീർക്കുക എന്നതല്ലാതെ മറ്റൊരു നിയോഗം ചൊല്ലുന്നവർക്കില്ലെന്നതാണ്. നമ്മിൽ ധാരാളംപേർ ജപമാലചൊല്ലുന്നതിനെ ഒരു ഭാരമായിക്കാണുന്നതുകൊണ്ടാണിത്.
ഭൂരിപക്ഷംപേരും ജപമാല ചൊല്ലുന്നത് വിസ്മയകരമാംവിധം വേഗത്തിലാണ്. തന്മൂലം അവർ വാക്കുകൾ യഥാവിധം ഉച്ചരിക്കുന്നേയില്ല. ഇത്തത്തിലുള്ള അശ്രദ്ധമായ അഭിവാദനത്താൽ യേശുവും മാതാവും സംപ്രീതരാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു!

ആയിരക്കണക്കിനു ജപമാലകൾചൊല്ലിയിട്ടും നാം മുമ്പ് ആയിരുന്നതിനേക്കാൾ ഒട്ടുംതന്നെ നന്നായിട്ടില്ലെന്നതിൽ അത്ഭുതമില്ല!

പ്രിയസഹോദരങ്ങളേ, വളരെയെളുപ്പത്തിൽ നിങ്ങളിലേക്കു കടന്നുവരുന്ന വേഗതയെ നിയന്ത്രിക്കണമെന്നും ‘സ്വർഗ്ഗസ്ഥനായ പിതാവേ’യും ‘നന്മനിറഞ്ഞ മറിയമേ’ യും ചൊല്ലുമ്പോൾ പലതവണ അല്പമൊന്നു നിറുത്തണമെന്നും ഞാൻ നിങ്ങളോടപേക്ഷിക്കയാണ്.

പ്രാർത്ഥനകൾ കഴിയുന്നത്രവേഗത്തിൽ ചൊല്ലിത്തീർക്കുകയെന്ന നിങ്ങളുടെ ദുഃശീലംനിമിത്തം ഇത് ആദ്യമൊക്കെ ബുദ്ധിമുട്ടായിത്തോന്നും. എന്നാൽ ധ്യാനാത്മകമായി ചൊല്ലുന്ന ഒരു ദശകം, അതിവേഗം ചൊല്ലിത്തീർക്കുന്ന ആയിരക്കണക്കിനു ജപമാലകളേക്കാൾ കൂടുതൽ യോഗ്യതയുള്ളതാണ്.

അവസാനമായി, ഇതുമോർക്കുക; നാം പരിശുദ്ധകന്യകാമാതാവിനു വിശ്വസ്തതയോടെ കാഴ്ചവയ്ക്കുന്ന ചെറിയ ശുശ്രൂഷകൾക്ക്, ജീവിതത്തിലും മരണത്തിലും നിത്യതയിലും വളരെയധികം ഉദാരമായി മാതാവുവഴിയായി ഈശോ പ്രതിഫലം നൽകും.
☘☘☘☘☘☘☘

(From ‘The Secret of The Rosary by St.Louis De Montfort)

🙋🏼‍♀Ave Maria

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.