Uncategorized

Luke 10, 17 – 21

ലൂക്കാ 10/17 – 21

പ്രവർത്തനം

അയയ്ക്കപ്പെട്ട എഴുപത്തി രണ്ടു പേർ അതിയായ അതിശയത്തോടു കൂടി ക്രിസ്തുവിനെ തിടുക്കത്തിൽ തിരക്കി വന്നു പറയുകയാണ് ‘ കർത്താവേ നിന്റെ നാമത്തിൽ പിശാചുക്കൾ പോലും ഞങ്ങൾക്ക് കീഴ്‌പ്പെടുന്നു.’
ക്രിസ്തുവിന്റെ നാമത്തിലെന്താണ് കീഴടങ്ങാത്തത്! അവന്റെ തിരുനാമത്തിലെന്താണ് കീഴടക്കാനാവാത്തത്!
ഉടയവൻ അവനല്ലെ……
ഉയിരു നൽകി ഈയുലകിൽ വഴി നടത്തുന്നതും അവനല്ലെ!
അവനു വേണ്ടി അനുവർത്തിക്കപ്പെടുന്ന ഇടങ്ങളിലേക്കെല്ലാം അവൻ അഭിഷേകം ചൊരിയുകയാണ്. എത്രമേൽ നീയവനു വേണ്ടി വിയർക്കുന്നുവോ അതിലുമെത്രയോ കൃപകളും വര വഴികളുമാണ് ഇതുവരെയും അവൻ കനിഞ്ഞു നൽകിയത്.
ഇടറി വീഴുവാൻ ഇടതരാതെ എത്ര കരുണയോടെയാണ് നിന്റെ ജീവിതവഴികളിൽ അവൻ കരുണയോടെ കടാക്ഷിച്ചു കരുതിയത്.
നിന്റെ പ്രാർത്ഥനകളിലേക്ക് പ്രായോഗികത കയറി വരവെ
നിന്റെ പ്രാർത്ഥനകളും പ്രവർത്തങ്ങളും തമ്മിലുള്ള ഇട ദൂരങ്ങൾ നേർത്തു വരവെ ജീവിതം വിശുദ്ധിയുടെ പടവുകളിലേക്ക് കയറിക്കൊണ്ടിരിക്കയാണ്.
ദൈവനാമം ധരിക്കുവാൻ കൃപ ലഭിച്ച നമ്മളെത്ര ഭാഗ്യവാന്മാർ..
ദൈവവേലയിൽ വ്യാപൃതരാവാൻ വരം ലഭിച്ച നമ്മളെത്ര ഭാഗ്യവാന്മാർ….
ദൈവത്തെ കരങ്ങളിലെടുത്ത് കണ്ണാലെ കണ്ട് അധരത്തിൽ ഉൾക്കൊണ്ട് ഉള്ള ടരുകളിൽ അവിരാമം വഹിച്ച് ജീവിതത്തിന്റെ ധന്യതയറിയുവാൻ തിരഞ്ഞെടുക്കപ്പെട്ട നമ്മളെത്രയോ ഭാഗ്യവാന്മാർ…..
ക്രിസ്തുവിൽ എല്ലാവരും വിധേയപ്പെടുന്നു…..
ക്രിസ്തുവിൽ എല്ലാവരും കീഴടങ്ങുന്നു…..
ക്രിസ്തുവിൽ എല്ലാവരും കീഴടക്കുന്നു ….
സ്വയം മറക്കുന്നു
പകരം
പരനു വേണ്ടിയും അപരനു വേണ്ടിയും അത്യധികം തീഷ്ണതയോടു കൂടി അധികം അധ്വാനിക്കുന്നു.
അപ്പോൾ ക്രിസ്തു നല്ല തിരക്കിലായിരിക്കും കാരണമെന്തെന്നോ
അവൻ നിന്റെ നാമം ജീവന്റെ പുസ്തകത്തിൽ എഴുതിച്ചേർക്കുവായിരിക്കും.
മിഴി നനവോടെയല്ലാതെ
പിന്നെയൊരിക്കലും നിനക്ക് ദൈവത്തെ സമീപിക്കാനാവില്ല:
സ്മരണകളിൽപ്പോലും…….

ഫാ. മനു ആനത്താനം
എം.സി. ബി.എസ്സ്

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.