Uncategorized

അറിവിന്റെ മിഥ്യ

Stephen Sloman ഉം Philip Fernbach എന്നിവർ തങ്ങളുടെ രചനകളിൽ ഉപയോഗിക്കുന്ന ഒരു പദമാണ് knowledge illusion. “നമ്മൾ വ്യക്തിപരമായി വളരെക്കുറച്ചുമാത്രം അറിയാവുന്നവരാണെങ്കിലും നമ്മൾ ഒരുപാട് അറിവുള്ളവരാണെന്നാണ് നമ്മൾ കരുതുക, കരുതുന്നത്. മറ്റുള്ളവരുടെ മനസ്സിൽ ഉള്ള അറിവുകളെ , അല്ലേൽ മറ്റുള്ളവരുടെ അറിവുകളെ നമ്മുടെ അറിവുകൾ പോലെ, നമ്മൾ അത് കൈകാര്യം ചെയ്യുന്നു.” മറ്റുള്ളവരുടെ അറിവുകളെ നമ്മളുടേതായി കരുതി നമ്മുടെ സ്വത്വചിന്തകൾക്കു മൂടുപടം ഇടുന്ന ചിന്താധാരയാണ് knowledge illusion. ഇതുവഴി മനുഷ്യന്റെ individual rationality (വ്യക്തി ചിന്തകൾ )എന്നത് അപ്രത്യക്ഷമാവുകയും (group thinking) ഒരു കൂട്ടത്തിന്റെ ചിന്തകളുടെ പുറകെയുള്ള കണ്ണടച്ചുള്ള ഒരു നടത്തമായി അത് മാറ്റപ്പെടും. അവിടെ വ്യക്തികൾ മറന്നു പോകുന്നു ഓരോരുത്തരും ഓരോ വ്യക്തിയാണെന്നും , വ്യക്തിപരമായി ചിന്തിക്കാൻ കഴിയുന്നവരാണെന്നും , വ്യത്യസ്തരാണെന്നുമുള്ള യാഥാർത്യങ്ങൾ. കൂട്ടം സത്യമാണെന്ന മിഥ്യകളിൽ ചങ്ങലക്കിടപെടുന്നു . സത്യങ്ങൾ അറിയണമെങ്കിൽ അംഗീകരിക്കണം നിന്റെ അജ്ഞതകൾ . നിന്റെ ചിന്തിക്കാനുള്ള കഴിവിനെ മറന്നു മറ്റുള്ളവർക്ക് പുറകെ ഓടാതിരിക്കുക . നിന്റെ ചിന്തകളിലും സത്യമുണ്ട് , അത് നീ കണ്ടെടുക്കണം . സ്വയം കണ്ടെത്തുന്ന അറിവുകൾക്കും സത്യങ്ങൾക്കും ജീവനോളം ഊർജമുണ്ട് . കൂട്ടമല്ല സത്യം നീയാണ് സത്യം . ഒന്നുകൂടി ,You know only less than you think

ഷെബിൻ ജോസഫ്

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.