Uncategorized

ദൈവം അനുകൂലമെങ്കിൽ

*ദൈവം നമ്മുക്കു അനുകൂലമെങ്കിൽ നമ്മുക്കു പ്രതികൂലം ആർ?*

അമേരിക്കയിൽ Boston ൽ മാർഗരറ്റു എന്ന വനിത താമസിച്ചിരുന്നു. അവർക്കു ഒരു അടിയന്തിര സന്ദേശം ലഭിച്ചു.
Nova Scotia യയിലുള്ള തൻെറ അമ്മ മരണാസനത്തി
ലായിരിക്കുന്നു.എത്രയും വേഗം
എത്തുക..ഉടനെ അവൾ Boston ൽ നിന്നും Halifax ലേക്കുള്ള train
കയറി..അതിനിടയിലുള്ള ഒരു കൊച്ചു station ആണു Nova Scotia. അവൻ TTR നോടു തന്റെ
വിഷമസ്ഥിതി അറിയിച്ചു ചോദിച്ചു..
“എന്നെ എങ്ങനെയെങ്കിലും Nova Scotia station ൽ ഇറക്കുമോ?

TTR മറുപടി പറഞു..അതെനിക്കു ചെയ്തു തരുവാൻ നിയമപരമായി കഴികയില്ല.കാരണം ആ ചെറിയ സ്റ്റേഷനിൽ stop ഇല്ല. പെട്ടെന്നു
ഭക്തയായ ആ സ്ത്രീയുടെ മനസ്സിലേക്കു ഒരു ദൈവവചനം കടന്നുവന്നു..അവൾ TTR നോടും
ഇപ്രകാരം പറഞു.

“ദൈവം നമ്മുക്കു അനുകൂലം എങ്കിൽ പ്രതികൂലം ആർ?

ഒരുമണിക്കൂറിൽ 1500 k.m ഈ ഭൂമിയെ കറക്കുവാൻ കഴിവുള്ള എൻെറ ദൈവം എന്നെ നിശ്ചിത
സ്ഥാനത്തെത്തിക്ക തന്നെ ചെയ്യും.
അവൾ കണ്ണടച്ചിരുന്നു പ്രാത്ഥിപ്പാൻ തുടങ്ങി…കുറേ സമയം കടന്നുപോയി..
പെട്ടെന്നു train നിന്നു.
TTR ആ സ്ത്രിയുടെ അടുക്കലേക്കോടിവന്നു പറഞു..

“ഇവിടെ ഒരു goods train cross ചെയ്തുപോകാനുണ്ടു..ഇവിടെ
10മിനിട്ടു stop ഉണ്ടു..ഇതു നിങ്ങൾക്കു ഇറങ്ങേണ്ട Nova Scotia station ആണു..വളരെ സൂക്ഷിച്ചു പോകണം..കാരണം ഇവിടെ stop ഇല്ലാത്തതിനാൽ
ആരേയും കാണുകയില്ല..

ദൈവവാഗ്ദാനങ്ങളിൽ കണ്ണടച്ചു വിശ്വസിച്ച യുവതി ചാടിയിറങ്ങി സ്റ്റേഷനിലേക്കു നടന്നു…station ൽ ആരും കാണുകയില്ല എന്ന മനോഭാവത്തോടെ നീങ്ങുമ്പോൾ അവളുടെ പ്രതീക്ഷക്കു വിരോധമായ് അതാ തൻെറ സഹോദരൻ തന്നേയും
കാത്തു നിൽക്കുന്നു…അവൾ സഹോദരനോടു ചോദിച്ചു..
Halifax ലേക്കുള്ള ഈ train ഇവിടെ stop ഇല്ലെന്നറിഞീട്ടും
ച്ചേട്ടൻ ഇവിടെ വന്നതെന്താ?

ജേഷ്ടൻ പറഞു..ഞാൻ കിടന്നുറങ്ങുമ്പോൾ എനിക്കു
ഒരു ഉൾപ്രേരണ കിട്ടി..നീ ഇവിടെ
വരുമെന്നു..എൻെറ ഭാര്യ എനിക്കു ഭ്രാന്താണെന്നു പറഞു..എങ്കിലും എൻെറ മനസ്സിൽ ആരോ ശക്തമായി
ഉൾപ്രേരണ തന്നതു കൊണ്ടു
ഞാൻ ഇവിടെ വന്നതാണു.

മാർഗരറ്റു ദൈവവചനം വീണ്ടും ഓർത്തു..

“ദൈവം നമ്മുക്കു അനുകൂലമെങ്കിൽ പ്രതികൂലം ആർ?

നാം നിനക്കുന്നതിലും ചിന്തിക്കുന്നതിലും പരമായ്
ദൈവം നമ്മെ നടത്തുന്നു.ഒരേ ഒരു കാര്യം മാത്രം. ദൈവം നമ്മുടെ പക്ഷം വരണമെങ്കിൽ
നാം ദൈവത്തിൻെറ പക്ഷം വരണം..അങ്ങനെയുള്ളവർക്കു
ധൈര്യസമേതം എപ്പോഴും പറയാം.

” ദൈവം നമ്മുക്കു അനുകൂലമെങ്കിൽ പ്രതികൂലം ആർ?

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.