Uncategorized

Baptism Songs in Malayalam

Lyrics of Syro Malabar Baptism Songs

1. യോർദ്ദാൻ നദിയിൽ…

യോർദ്ദാൻ നദിയിൽ ദൈവസുതൻ
മാമ്മോദീസാ മുങ്ങുമ്പോൾ
വിണ്ണിൻ തുറക്കുന്നു വാഴ്ത്തിപ്പാടാം
തിരുനാമം (2)

ദൈവത്തിൻ പ്രിയപുത്രനിതാ…
സംപ്രീതൻ ഞാനീ സുതനിൽ (2)
പാവനനാദം മുഖരിതമായി
വാഴ്ത്തിപ്പാടാം തിരുനാമം (2)
(യേർദ്ദാൻ…)

പുതുജന്മത്തിൻ ജീവജലം
ആത്മവിശുദ്ധി പകർന്നരുളും ( 2 )
മേഘപഥത്തിൽ വെൺപ്രാവായ്
പാവന രൂപനിറങ്ങുന്നു (2)
(യേർദ്ദാൻ…)

 

2. സൈന്യങ്ങൾ തൻ കർത്താവെ…

സൈന്യങ്ങൾ തൻ കർത്താവെ
എത്ര വിശിഷ്ടം നിൻഗേഹം
നിൻ തിരു സന്നിധി ചെരനായ്
ആത്മാവെന്നും കെഴുന്നു.

ജീവിപ്പവനാം ദൈവത്തിൻ
അപദാനാമൃത ഗാനങൾ
മാമക ചിത്തവും എൻ നാവും
മോദമോടെവം പാടുന്നു (2)
മോദമോടെവം പാടുന്നു. (സൈ..)

സൈന്യങൾ തൻ രാജാവാം
ദൈവത്തിൻ ബലിപീംത്തിൽ
ഉരുകിൽ മീവൽ പക്ഷികളും
സങ്കേതം കണ്ടെത്തുന്നു (2)
സങ്കേതം കണ്ടെത്തുന്നു .( സൈ…)

 

3. വാഴ്ത്തിപ്പാടാം കർത്താവിൻ…

വാഴ്ത്തിപ്പാടാം കർത്താവിൻ
പാവനമാകും തിരുനാമം
സീമാതീത മഹത്വം നാം
സാദരമെന്നും കീർത്തിക്കാം (2)

പാത ഒരുക്കാൻ ആഗതനായ്
യോഹന്നാനിൽ നിന്നീശോ (2)
യോർദ്ദാൻ നദിയിൽ വിനയമോടെ
മാമ്മോദീസാ കൈക്കൊണ്ടു.( 2 )

ജ്ഞാനസ്ജ്ഞാന ജലത്താലെ
നിർമ്മലരാക്കുക ഞങ്ങളെ നീ..(2)
നിത്യം ദൈവീക തിരുനാമം
മഹിമ അണിഞ്ഞു വിളങ്ങട്ടെ (2)
(വാഴ്ത്തി..)

Text by Leema Emmanuel

 

Click here for

Baptism Songs & Tracks in MP3

 

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.