Uncategorized

Marriage Songs in Malayalam

Lyrics of Syro Malabar Marriage Songs

1.  രാജപുത്രി നിൻ…

രാജപുത്രി നിൻ അഴകിന്നാര് വർണ്ണിക്കും
നിന്റെ നാഥൻ നിൻആഴകിൽ
എന്നും സംപ്രീതൻ
ആന്തരീകമല്ലയോ നിൻ
സൗന്ദര്യം സർവ്വം
നിന്റെ നാഥൻ രാജവെന്നും
നിന്നിലാകൃഷ്ട്ടൻ (രാജപുത്രി.. )

സ്വർണ്ണ കഞ്ചിതമല്ലയോ നിൻ
ചാരുമേൽ വസ്ത്രം
വർണ്ണശബളാഭം നിന്റെ
ചമയവസ്ത്രങ്ങൾ (2)
തോഴികൾ നിൻ സേവകരാൽ
അനുഗമിക്കുന്നു
രാജസന്നിധിയിൽ നിന്നെ ആനയിക്കുന്നു. (രാജപുത്രി…)

എന്റെ പുത്രി വിസ്മരിക്കുക നിന്റെ
ഭവനം നീ
രാജമന്ദിര വാതിൽ നിന്നെ കാത്ത് നിൽക്കുന്നു (2)
നിറയുമാഹ്ലാദത്തിൻ ഒലിവുകൾ
ചുറ്റുഉയരുന്നു നിന്റെ മണവാൻ
നിന്റെ നാഥനല്ലയോ.. (രാജപുത്രി….)

 

2. ആനന്ദിക്കുക പ്രിയപുത്രി…

ആനന്ദിക്കുക പ്രിയപുത്രി
ആത്മവിഭൂഷിത മണവാട്ടി
നിന്നെ ഇതാ തിരുമണവാളൻ
മണിയറയിങ്കൽ നയിച്ചല്ലോ (2)

തൻ തിരുരക്ത ശരീരങൾ
സ്ത്രീധനമായ് നിനക്കെകീ
നിന്നെ ലഭിക്കാൻ സ്വയമേവം
കുരിശിൽ പാവന ബലിയായ്
(ആനന്ദിക്കുക…)

ആത്മവിശുദ്ധി പകർന്നീടാൻ
നിന്നിൽ തൻ കൃപ വർഷിക്കും
നിൻ പ്രിയ സുതരെ വളർത്താനായ്
ഹൃദയാനന്ദം നൽകുമവൻ
(ആനന്ദിക്കുക..)

 

3. മംഗല്യ സൗഭാഗ്യം…

മംഗല്യ സൗഭാഗ്യം ഏകാൻ
മണ്ണിനെ വിണ്ണൊട് ചേർക്കാൻ
കല്ല്യാണരൂപനാകും യേശുനാഥൻ
കരുണാവർഷം പൊഴിയുന്നു.. മംഗല്യ സൗഭാഗ്യം ഏകാൻ….
ആ… ആ… ആ.. ആ..

യൗസേപ്പിതാവും കന്യാംബികയും
ഓമൽസുതനാം ഈശോയും ( 2 )
കുടുംബമാം യാഗവേദിയിൽ
ആത്മാർപ്പണം ചെയ്യ്തത് പോലെ…
അർപ്പം ചെയ്യാൻ കുടുംബമാകാൻ
ഭാവുഗം നേരുന്നിതാ… ഭാവുഗം നേരുന്നിതാ..
ആ.. ആ.. ആ.. ആ.. (മംഗല്യ സൗഭ)

സദ്ഗുണവദിയാം സാറയുംഒപ്പം
സൗഭാഗ്യവാനാം തോബിയാസും (2)
പാവനമാം സ്നേഹവേദിയിൽ
തങ്ങളിൽ ഒന്നായി തീർന്നത് പോലെ
തുണയായ് ഇണയായി സാക്ഷികളാകാൻ
ഭാവുഗംനേരുന്നിതാ..ഭാവുഗം നേരുന്നിതാ… (2)
ആ.. ആ… ആ… ആ…
(മംഗല്യ സൗഭാഗ്യം)

 

4. സാമ്മോദം നാം…

സാമ്മോദം നാം പാടിടാം
ഹല്ലേലൂയ്യ പാടീടാം
മധുരിതമാശയിൽ
മാനസ മലരിൽ നിറയുന്നു.(2)

പുതിയെരുകിർത്തനമായി ഇന്നാ
മധു ഒഴുകട്ടെ തിരുമുൻപിൽ ( 2 )
ധന്യകയോലും നാവിപ്പോൾ
ദൈവീകതുലിക പൊലല്ലോ ( 2 )
സാമ്മോദം..
ഹല്ലേലൂയ്യ.. ഹല്ലേലൂയ്യ… ഹല്ലേലുയ്യാ.

 

5. മാലഖമാർ പാടുന്ന സമയം…

മാലഖമാർ പാടുന്ന സമയം

സ്വർഗ്ഗം തുറക്കുന്ന സമയം

ഇന്നീ കുടുംബത്തിൽകർത്താവാം ദൈവം

അനുഗ്രഹം ചൊരിയുന്ന സമയം…

ഇസ്രയേലിൻ പ്രിയ ജനമായി
ആദിയിൽ ഉടമ്പടി ചെയ്യ്തു ഞാൻ (2)
ജീവിതകാലം കൃപയോടെ വാഴാൻ
വിശ്വസ്തമാം ബലിയാകാൻ (2) (മാലഖമാർ….)

തിരുസഭയിൽ നവഗെഹമായി
ക്രിസ്തുവിൽ ഉടമ്പടി ചെയ്തിടുമ്പോൾ (2)
ദാമ്പത്യ വല്ലരി പൂവണിയാനായ്
സ്നേഹത്തിൻ കൂദാശയകാൻ… (2)

 

Text by Leema Emmanuel

 

 

Click here for the MP3

Wedding Songs and Tracks

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.