Uncategorized

Divya Sakrariyil Ninnitha – Lyrics

ദിവ്യ സക്രാരിയിൽ നിന്നിതാ

Malayalam Christian Devotional Song

ദിവ്യ സക്രാരിയിൽ നിന്നിതാ
ആഗതനാകുന്നു എൻ ഈശോ
ദാഹമോടെ ഞാനും ഈ അൾത്താരയിൽ (ദിവ്യ )
കാഴ്ചയായ് നൽകാം ജീവിതം
മുഴുവൻ, എന്റെ പൊന്നു നാഥനെ
സ്വീകരിക്കുമ്പോൾ ആരാധനാ…
(ദിവ്യ )

പാപ വഴിയെ ഞാൻ നടന്നാലും
ധൂർത്തനായി നിന്നെ മറന്നാലും
സ്നേഹ സ്പർശം നൽകി എന്നെ
സ്വർഗ്ഗരാജ്യം കാട്ടിട്ടും (2)
എന്റെ സ്നേഹ നാഥനീശോയെ
ഞാൻ നിന്റെ സ്വന്തമായിട്ടട്ടെ
(ദിവ്യ )

സ്വർഗ്ഗവാസികൾ ഭൂവാസികൾ
തിരുമുൻപിൽ നിൽക്കും നിമിഷമിതാ
ക്രോവേൻന്മാർ പാടുന്നു സ്രാപ്പേൻന്മാർ വാഴ്ത്തുന്നു (2)
അവരോട് ഞാനുമെന്നായ്
ആരാധന സ്തുതികൾ ഏകുന്നു.
(ദിവ്യ…)

 

Text: Leema Emmanuel

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.