Uncategorized

ഈ കാശെല്ലാം നിങ്ങൾ എന്ത് ചെയ്യുവാ ?

പ്രവാസിയായ അപ്പനോട് മകന്‍ ഒരുനാള്‍ ചോദിച്ചു അപ്പാ ….നിങ്ങൾ കൊറേ കാലമായല്ലോ വിദേശത്ത് ജോലി ചെയ്യുന്നു എന്നാല്‍ ഈ കാശെല്ലാം നിങ്ങൾ എന്ത് ചെയ്യുവാ ?
അപ്പൻ പറഞ്ഞു… മോനേ, ഈ ചോദ്യത്തിന് ഉത്തരം അടുത്ത ഞായറാഴ്ച് നല്‍കാം,

അങ്ങിനെ ഞായറാഴ്ച്ച രാവിലെ മകനെയും കൂട്ടി് അപ്പൻ രാവിലത്തെ കുർബാനയ്ക്ക് തന്നെ അല്പം നേരത്തെ പള്ളിയിലേക്ക് പുറപ്പെട്ടു കയ്യില്‍ രണ്ട് നോട്ട് പുസ്തകവും കരുതിയിരുന്നു.

അങ്ങിനെ ചോദ്യമുന്നയിച്ച മോനെ പള്ളിയുടെ കവാടത്തില്‍ ഇരുത്തി രണ്ട് ബുക്കുകളും കയ്യില്‍ കൊടുത്ത് അപ്പൻ പറഞ്ഞു ഒരു ബുക്കില്‍ പള്ളിയിലേക്ക് കയറിവരുന്ന ആളുകളുടെ എണ്ണവും മറ്റെ ബുക്കില്‍ പള്ളിയില്‍ നിന്ന് ഇറങ്ങി പോകുന്നവരുടെ എണ്ണവും രേഖപ്പെടുത്താന്‍….

മകൻ ഏൽപിച്ച ജോലി ചെയ്യാൻ തുടങ്ങി..

കുർബാന കഴിഞ്ഞ് വീട്ടിലെത്തിയ മകന്റെ ബുക്കുകള്‍ അപ്പൻ പരിശോധിച്ചപ്പോള്‍ പള്ളിയിലേക്ക് വന്നവരുടെ എണ്ണം 673 … എന്നാൽ കുർബാന കഴിഞ്ഞ് മടങ്ങി
പോയവരാകട്ടെ നൂറില്‍ താഴെ മാത്രം….അപ്പൻ ചോദിച്ചു.. എന്താ മോനേ ഇത്… ബാക്കിയുള്ളവര്‍ എവിടെ ..???അവര് പള്ളിയില്‍ തന്നെ ഇരിപ്പുണ്ടോ?…..
മകന്‍ ഇല്ല.

പള്ളിയിലേക്ക് കേറുമ്പോ ഓരോരുത്തരായി കയറി പോയി… എണ്ണാൻ എളുപ്പം….. ഇറങ്ങിപോവുമ്പോ എല്ലാവരും ഒന്നിച്ചാണ് ഇറങ്ങി പോയത് എനിക്ക് ക്യത്യമായി എണ്ണാന്‍ കഴിഞ്ഞില്ല,…
അപ്പൻ മകനോട് പറഞ്ഞു ഇത് തന്നെയാണ് മോനേ…. പണത്തിന്റെ കാര്യവും…… വരുന്നതിന് കണക്കുണ്ടാവും പോകുന്നതിന്ന് ഒരു കണക്കും ഉണ്ടാവില്ല…..
*

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.