Uncategorized

Kneel Down before HIM

ദൈവം അനുഗ്രഹിച്ച ഭവനങ്ങളൊക്കെ മുട്ടുകുത്തി ഉള്ള പ്രാർത്ഥനകൾ ഏകദേശം നിർത്തി . നല്ല സോഫ യിൽ ഒക്കെ ഇരുന്നു പ്രാര്ഥിക്കാനൊക്കെ കഴിയുന്ന നല്ല കാലം വന്നു . എന്നാൽ ഇത് നല്ലകാലമാണോ പന്നകാലമാണോ എന്ന് വിലയിരുത്തണം . വിശുദ്ധ വേദപുസ്തകത്തിൽ ഒൻപതു പേര് മുട്ടുകുത്തി പ്രാർത്തിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട് , അതിൽ ഒരാളായ ദാനിയേൽ നല്ല പ്രായത്തിൽ എത്തിയിട്ടും മുട്ട് കുത്തി പ്രാർത്ഥിക്കുമായിരുന്നു . ഇതര ജാതി സമുദായ സഭക്കാരൊക്കെ അവരുടെ കൃത്യ സമയത്തു മുട്ടുകുത്തി പ്രാർത്ഥിക്കാറുണ്ട് …ദൈവ സന്നിധിയിൽ മുട്ടുകുത്തുന്നവനെ മുട്ടുകുത്തിക്കാൻ ആരൊക്കെ ശ്രമിച്ചാലും നടക്കില്ല .മൊർദെഖായി എന്നാ ഒരു മനുഷ്യനുണ്ടായിരുന്നു . അവൻ അതിരാവിലെ ദൈവ സന്നിധിയിൽ മുട്ട് കുത്തും.., അതിനു ശേഷം ആരുടേയും മുന്നിൽ മുട്ടുകുത്തില്ലായിരുന്നു. ഹാമാൻ എന്നൊരുവനുണ്ടായിരുന്നു . എല്ലാവരും മുട്ടുകുത്തി വണങ്ങുന്നത് അവനു ഇഷ്ടം ആയിരുന്നു .
അവൻ ഒരു പൊങ്ങച്ചക്കാരനായിരുന്നു . ഹാമാൻ പല്ലു കടിച്ചു കൊണ്ട് മൊർദെഖായിയോടു പറഞ്ഞു , “നിന്നെ ഞാൻ ഒരു ദിവസം മുട്ട് കുത്തിക്കും” . പക്ഷെ അതിനു ഹമാനു കഴിഞ്ഞില്ല എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു . ഒടുവിൽ ഹാമാനും ഹാമാന്റെ തലമുറയും നശ്ശിച്ചു പോയി . തല്ക്കാലം അല്പം വേദന അനുഭവിച്ചാലും ദൈവ സന്നിധിയിൽ മുട്ട് കുത്തുന്ന ഒരുവനെ തകർക്കാൻ ആർക്കും കഴിയില്ല ..

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.