Uncategorized

Malayalam Prayer for the Sick

രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥന

“ആരോഗ്യവാന്മാർക്കല്ല രോഗികൾക്കാണ് വൈദ്യനെ കൊണ്ടാവശ്യം” എന്നരുൾചെയ്ത ഈശോയെ, രോഗികളോടും പീഢിതരോടും അവശരോടും അങ്ങ് സവിശേഷമായ സ്നേഹവും പരിഗണനയും പ്രകടിപ്പിക്കുന്നു. ആത്മീയമായും ശാരീരികമായും അവശത അനുഭവിക്കുന്ന രോഗികളെ അങ്ങ് സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും സൗഖ്യപ്പെടുത്തുകയും ചെയ്യുന്നു. അങ്ങേ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിന്റെയും ഞങ്ങളുടെ മധ്യസ്ഥരായ വിശുദ്ധരുടെയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും സുകൃതങ്ങളും പ്രാർത്ഥനകളും പരിഗണിച്ചു രോഗത്താൽ വലയുന്ന ഞങ്ങളുടെ ഈ സഹോദരനോട്/ സഹോദരിയോട്‌ കരുണ കാണിക്കണമേ. എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനും ഉപകരിക്കത്തക്ക വിധം ക്ഷമയോടും സന്തോഷത്തോടും ദൈവതിരുമനസ്സിനോടുള്ള വിധേയത്വത്തോടും കൂടി ശാന്തമായി സ്വീകരിക്കാൻ വേണ്ട അനുഗ്രഹങ്ങൾ നൽകണമേ. ഇയാളെ( ഇവരെ) ചികിൽസിക്കുകയും പരിചരിക്കുകയും ചെയ്യുന്നവരെ അങ്ങ് അനുഗ്രഹിക്കണമേ. രോഗികളുടെ ആശ്രയമായ ഈശോയെ, ഈ സഹോദരന്റെ/ സഹോദരിയുടെ പക്കൽ അങ്ങ് കാവലിരിക്കുകയും പാപപ്പൊറുതിയും ശരീരസൗഖ്യവും നൽകി അനുഗ്രഹിക്കുകയും ചെയ്യണമേ.
ആമേൻ 🙏🙏

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.