Uncategorized

Baliyay Thirumunpil Nalakam – Lyrics

ബലിയായ് തിരുമുൻപിൽ നൽകാം

Malayalam Christian Devotional Song

 

ബലിയായ് തിരുമുൻപിൽ നൽകാം

അടിയന്റെ അനുതാപ ഗാനം

അവിടുത്തെ അനുഗ്രഹം അതു മാത്രം അനശ്വരം

ഇടയന്റ വഴിതേടി പാടും

ഇടറുന്ന ഹൃദയാർദ്രഗാനം

അവിടുത്തെ അൾത്താര

അതു മാത്രം ആശ്രയം

ബലിയായ് തിരുമുൽപിൽ നൽകാം

അടിയന്റെ അനുതാപ ഗാനം

 

ഇരുൾ വീഴും പാതയിൽ

മെഴുതിരി നാളമായ്

തെളിയുന്ന സത്യമേ

ഉലകിന്റെ നിത്യ തേ

നാദമായ് രൂപമായ്

വിശ്വതേജോ ശിൽപ്പിയായ്

ദുഃഖമെല്ലാം ഏറ്റുവാങ്ങും

നിർദ്ദനന്റെ മിത്രമായ്

ഈ പ്രാർത്ഥന കേൾക്കുമോ….

ഈ അർത്ഥന കാണുമോ….

അഭയം യേശുവിൽ അനുദിനം

(ബലിയായ്….)

 
പഥികന്റെ പാട്ടിലും

പരിശുദ്ധ മാർഗ്ഗമായ്

നിറയുന്ന പുണ്യമേ,

പരമ ദയാനിധേ,

ത്യാഗമായ്.. സ്നേഹമായ്

ഏകരക്ഷാ മാർഗ്ഗമായ്

പാപ ഭൂവിൽ വീണു കേഴും

ദു:ഖിതന്റെ നാദമായ്

ഈ പ്രാർത്ഥന കേൾക്കുമോ…

ഈ അർഥന കാണുമോ…

ശരണം യേശുവിൽ അനുദിനം …

(ബലിയായ്… )

Text: Leema Emmanuel

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.