Uncategorized

Flash Back

നീ വാ..
നമുക്ക് തിരികെപ്പറന്നു നോക്കാം..
രാമൻകുട്ടി മാഷിന്റെ
മലയാളം ബുക്കിലെ
പൗഡറിപ്പഴും
മണം പോയിണ്ടാവില്ല.
അലവിക്കാന്റെ കാന്റീനിലെ
ഇരുമ്പ് ചൊയക്കണവെള്ളത്തിന്
അടിപിടി തീർന്ന്ണ്ടാവില്ല.
കടിപിടികൂടി കിട്ടിയ
നെല്ലിക്കാക്കയ്പ്പ്
കറപ്പാട്ണ്ടാക്കിയത്
അവിടെത്തന്നുണ്ടോന്ന്
ചുണ്ടിറയത്ത്
നമുക്കിടയ്ക്കിടയ്ക്ക്
തൊട്ടുനോക്കാം.
ഒറ്റ ടവ്വലിൽ ഒരുപാട് മുഖങ്ങൾ
തോർത്തിമടക്കുമ്പൊ
നനവു വറ്റാത്ത,
അതീവ രഹസ്യമായൊരുമ്മയും
അതിൽ കേറിപ്പറ്റിയത്
കൊതിയോടോർത്തുനോക്കാം.
എല്ലാ ചോറ്റുപാത്രങ്ങൾക്കും
ഒരേ രുചിയാണെന്ന്,
കരയുന്നവർക്കെല്ലാം
ഒരേ മുഖഛായയെന്ന്
നമ്മളൊന്നിച്ചിരുന്ന
എല്ലാ ഡസ്കുകളിലും
എഴുതിവയ്ക്കാം.
എന്നിട്ട്..,
പണ്ടെന്നോ നൂണ്ട്കേറ്യേ
ഊടുവഴികൾ
പാഞ്ഞ് കേറി നടക്കുമ്പൊ
നമുക്കിടയിലേയ്ക്കൊരു
മഴ കേറിവരണം.
നനഞ്ഞുനനഞ്ഞു നമ്മളൊട്ടുമ്പൊ
ഒരുപാട് നേരങ്ങളിരുന്നു തഴമ്പിച്ച
അരമതിലിൽ
“ചില മഴകൾ – അത് കുടകൾക്ക്
നനയാനുള്ളതല്ലാ”
എന്ന് കറുപ്പിച്ചെഴുതിവയ്ക്കണം.

Bibin Ezhuplackal

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.