Uncategorized

Pettamma Marannalum – Lyrics

പെറ്റമ്മ മറന്നാലും…

Malayalam Christian Devotional Song

 

പെറ്റമ്മ മറന്നാലും

മറക്കാത്ത സ്നേഹമേ,

ക്രൂശിതനായവനെ

നി എൻ ആശ്രയം
എല്ലാരും എന്നെ പിരിഞ്ഞപ്പോൾ

ആലംബമില്ലാതലഞ്ഞപ്പോൾ

ഒറ്റക്കിരുന്നു കരഞ്ഞപ്പോൾ

നി എന്റെ ആശ്വാസ ധാരയായിവന്നു… (2)

(പെറ്റമ്മ… )

 

എൻ പ്രിയരെല്ലാം എന്നെ വെറുത്തു

ആഴമേറും മുറിവുകൾ എന്നിൽ നൽകി

ഞാൻ ചെയ്യാത്ത കുറ്റം ചുമത്തി

എൻ മനസ്സിൽ ഒരു പാട് വേദനയേകി

നൊമ്പരത്താൽ എന്റെ ഉള്ളം പുകഞ്ഞു

നീറും നിരാശയിൽ തേങ്ങി

അപ്പോൾ അവൻ എന്റെ കാതിൽ

പറഞ്ഞു നിന്നെ ഞാൻ കൈവെടിയില്ല (2)

( പെറ്റമ്മ… )

 

നിൻ വചനങ്ങൾ എത്രയോ സത്യം

ഈ ലോകത്തിൻ മായ വിലാസങ്ങൾ

വ്രത്വo ഞാൻ നിന്നോട് ചേരട്ടെ നാഥ

നി ആണല്ലോ എന്നെ മറക്കാത്ത സ്നേഹം

തോരാത്ത കണ്ണിര് മായ്ക്കും

യേശുവിൻ കുരിശോട് ചേർന്നു ഞാൻ നിന്നു.

അപ്പോൾ അവൻ എന്നെ വാരിപ്പുണർന്നു

വാത്സല്യ ചുംബനമേകി (2)

(പെറ്റമ്മ… )

Text: Leema Emmanuel

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.