Uncategorized

Ninte Thakarchayil Aswasamekan – Lyrics

നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ

Malayalam Christian Devotional Song

 

നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ
നിന്റെ തളർച്ചയിൽ ഒന്ന് ചേരാൻ
നിന്നെ താരാട്ട് പാടി ഉറക്കാൻ
ഇതാ ഇതാ നിന്റെ അമ്മ..(നിന്റെ )

സ്നേഹത്തോടെന്നെ ഉദരത്തിൽ
വഹിച്ചവളല്ലോ
ത്യാഗത്തോടെന്നെ കരങ്ങളിൽ
താങ്ങിയോളല്ലോ
നിൻ വേദനയിൽ നിൻ സഹനത്തീയിൽ
വിങ്ങി വിതുമ്പും നിൻ
ഹൃദയക്കോണിൽ
നിർമ്മല സ്നേഹ തെളിനീര്
നൽകാം ഇതാ ഇതാ നിന്റെ അമ്മ
ഇതാ ഇതാ നിന്റെ അമ്മ (നിന്റെ… )

തിരുക്കുടുംബത്തിൻ നാഥയാണ് അമ്മ
തിരുസഭയുടെ നാഥയാണ് അമ്മ
നിത്യം പരിശുദ്ധ മറിയമാണ് അമ്മ
ഇതാ ഇതാ നിന്റെ അമ്മ
ഇതാ ഇതാ നിന്റെ അമ്മ (നിന്റെ… )

 

Text: Leema Emmanuel

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.