Uncategorized

Oru Nimisham En – Lyrics

ഒരു നിമിഷം എൻ

Malayalam Christian Devotional Song

 

ഒരു നിമിഷം എൻ യേശുവിൻമുൻപിൽ
ഒന്ന് മനസ്സു തുറന്ന്
പങ്കിടാൻ ദാഹം

കദനമേകുമെൻ കഥ പറയുമ്പോൾ
കരുണയോട് അത് മുഴുവൻ കേൾക്കാൻ
നാഥാ നീ മാത്രം എന്നെ കാത്തിരുന്നി
തുവരെയും
ക്രൂശിൽ നീ ചേർത്തു എന്റെ
രോഗ ദുരിതങ്ങൾ എല്ലാം ( ഒരു…)

കാരിരുമ്പിൻ ആണിയെക്കാൾ
കഠോര വേദനയേകി ഞാൻ
ഏറെ നാളായ് പാപം ചെയ്ത്
നിനക്ക് മുൾ മുടി മെനഞ്ഞു ഞാൻ
ക്രൂശിതാ ക്ഷമിക്കൂ..
മറന്നു പോകില്ല നിൻ സ്നേഹം ഞാൻ
മനസ്സ് ഞാൻ അങ്ങിൽ അർപ്പിച്ചിടാം
(ഒരു..)
പാപം എന്നിൽ ഇല്ല എന്ന്
നിരന്തരം ഞാൻ ഓർത്ത് പോയ്
നീതിമാനായ് ഞാൻ നടന്ന്
ചെയ്യെണ്ട നന്മകൾ മറന്ന് പോയ്
യേശുവെ കനിയൂ…
അകന്ന് പോകാതെ നിൻ ആത്മനെ
പകരണെ എന്നും എൻ ജീവനിൽ
( ഒരു….)

Text: Leema Emmanuel

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.