Uncategorized

Bible Sacredly Kept in An Indian Temple

ബൈബിൾ പൂജിക്കുന്നൊരു ക്ഷേത്രമോ❓
🏠

വർഗീയത പെരുകുകയും ക്രൈസ്തവരോട് ചിറ്റമ്മ നയം സ്വീകരിക്കുകയും ചെയ്യുന്ന രാജ്യത്ത് വിശുദ്ധ ഗ്രന്ഥം ആദരവോടെ പൂജിക്കുന്ന ക്ഷേത്രം വേറിട്ട കാഴ്ചയായി മാറുന്നു.

കര്‍ണാടകയിലെ ധര്‍വാഡ് ജില്ലയിലെ നവല്‍ഗുഡ് പട്ടണത്തിലെ നാഗലിംഗസ്വാമി ക്ഷേത്രത്തിലാണ് ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ബൈബിള്‍ ഭക്തി നിറവിൽ പൂജിക്കപ്പെടുന്നത്.

ഭക്തജനങ്ങൾ തൊഴുകൈകളോടെയാണ് ഈ ചടങ്ങിൽ ഇന്നും പങ്കെടുക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന യോഗിയായ നാഗലിംഗസ്വാമിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇദേഹവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ബൈബിളിനെ ദിവസവും പൂജിക്കുന്നതിനു കാരണമായി മാറിയതെന്ന് പറയപ്പെടുന്നു.

ബൈബിള്‍ പൂജിക്കുന്നതിനു പിന്നിലെ ഐതിഹ്യമിങ്ങനെയാണ് ;

ബഗല്‍കോട്ട് ജില്ലയിലെ മുഷ്തിഗേരി ഗ്രാമ നിവാസിയായിരുന്ന കല്ലപ്പ എന്നയാള്‍ക്ക് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഒരു ബൈബിള്‍ ഒരിക്കൽ സമ്മാനിച്ചു. അന്നു മുതൽ കല്ലപ്പ ഭക്തിപൂർവ്വം വിശുദ്ധ ഗ്രന്ഥം വായിക്കാൻ തുടങ്ങി.

കന്നഡ ഭാഷയിലുള്ളതാണ് ബൈബിള്‍. ലണ്ടനിലെ മിഷനറീസ് ഓഫ് ജെര്‍മന്‍സ് കമ്മിറ്റിയും വെസ്ലിയന്‍ മിഷനറി സൊസൈറ്റീസും ചേര്‍ന്ന് 1865 ല്‍ മാംഗ്ലൂറിലാണ് ഈ വിശുദ്ധ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

ഒരു ദിവസം നാഗലിംഗസ്വാമി കല്ലപ്പയെ കാണാന്‍ എത്തിയപ്പോള്‍ കല്ലപ്പ ഭക്തിപൂര്‍വ്വം ബൈബിള്‍ വായിക്കുകയായിരുന്നു. എന്നാല്‍ നാഗലിംഗ സ്വാമി എന്തുവിചാരിക്കുമെന്ന് ഭയന്നാകാം കല്ലപ്പ സ്വാമി കാണാതിരിക്കാന്‍ പെട്ടെന്ന് ബൈബിള്‍ ഒളിപ്പിച്ചു. എന്നാല്‍ സംസാരത്തിനിടയില്‍ ഒളിച്ചുവെച്ച ഗ്രന്ഥം കാണാന്‍
കാണിക്കാന്‍ സ്വാമി ആവശ്യപ്പെട്ടു.

കല്ലപ്പ നല്‍കിയ ബൈബിൾ സ്വാമി ആദരപൂർവ്വം വാങ്ങിവായിച്ചു.
പിന്നീടദേഹം ഒരു കൊളുത്ത് ഉപയോഗിച്ച് ദ്വാരമുണ്ടാക്കി. ശേഷം ആ ദ്വാരത്തിലൂടെ ഒരു വിക്ടോറിയന്‍ നാണയം ഇടുകയും അത് മറു വശത്ത് കൂടി പുറത്ത് വരികയും ചെയ്തു. അതിനുശേഷം സ്വാമി പോയി. പോകുംമുമ്പ് കല്ലപ്പയുടെ തീവ്ര വിശ്വാസത്തെ പരീക്ഷിക്കാന്‍ സ്വാമി ഇങ്ങനെയും പറഞ്ഞു.

നിങ്ങള്‍ ഈ വിശുദ്ധ ബൈബിള്‍ വായിക്കുക.. ദൈവം നിങ്ങളെ അനുഗ്രഹിക്കും. എന്നാല്‍ ഞാനിട്ട ഈ സുഷിരം എന്ന് സ്വയം മൂടുന്നുവോ അന്ന് താന്‍ വീണ്ടും വരും..

ഇങ്ങനെ പറഞ്ഞശേഷം ഒരിക്കല്‍ക്കൂടി സ്വാമി ആദരപൂര്‍വ്വം ബൈബിള്‍ വാങ്ങി വണങ്ങിയശേഷം നടന്നുപോയി. കല്ലപ്പയുടെ കല്ലുപോലുള്ള
വിശ്വാസം സ്വാമിയുടെ ഹൃദയത്തെ സ്വാധീനിച്ചതായി പറയപ്പെടുന്നു. മറ്റൊരു കൂട്ടര്‍ സുഷിരം മൂടൂമ്പോള്‍ സ്വാമി പുനര്‍ജനിക്കുമെന്നാണ് വിശ്വസിക്കുന്നത്…

നാഗലിംഗ സ്വാമി പറഞ്ഞതു പ്രകാരം ബൈബിളിലെ ദ്വാരം ചെറുതായി വരുകയാണെന്നാണ് ക്ഷേത്രാധികാരികള്‍ അവകാശപ്പെടുന്നത്. ദ്വാരം കാരണം കാണാന്‍ കഴിയാതിരുന്ന അക്ഷരങ്ങള്‍ വീണ്ടും കാണാന്‍ കഴിയുന്നു എന്നും അവര്‍ പറയുന്നു.

ദ്വാരത്തിന്റെ വ്യാസം ക്ഷേത്രം അധികൃതര്‍ നിശ്ചിത സമയങ്ങളില്‍ അളക്കുന്നുണ്ട്. ബൈബിളിലെ ദ്വാരത്തിനു ചുറ്റും വൃത്തത്തിലുള്ള വരകളും കാണാന്‍ കഴിയും. വര്‍ഷങ്ങളായി ദ്വാരത്തിന്റെ വലിപ്പം അടയാളപ്പെടുത്തിയതാണ് അവ. നേരത്തേ അനുവാദം വാങ്ങിയാല്‍ രാവിലെയുള്ള പൂജയ്ക്ക് മുന്‍പ് ആര്‍ക്കും ബൈബിള്‍ കാണാന്‍ കഴിയും.

ഇത് വിശുദ്ധ ഗ്രന്ഥത്തോടുള്ള ജനങ്ങളുടെ ഭക്തിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. സുഷിരം അടഞ്ഞാലും ഇല്ലെങ്കിലും ഭക്തിയോടെയുള്ള വിശുദ്ധ ഗ്രന്ഥ പൂജ ജനങ്ങളില്‍ ക്രിസ്തീയ വിശ്വാസത്തോടുള്ള ആദരവാണ് വളര്‍ത്തുന്നത്. എന്നാല്‍ ഇതിനെ തടയിടാനുള്ള ശ്രമങ്ങളും നാഗലിംഗ സ്വാമിയോടുള്ള ആരാധനയാക്കി മാറ്റാനുമുള്ള ശ്രമങ്ങളും ചില കേന്ദ്രങ്ങളില്‍ നിന്നും ഇതിനിടയില്‍ നടക്കുന്നുണ്ട്.

ക്ഷേത്രം പ്രസിദ്ധീകരിച്ച നാഗലിംഗ സ്വാമിയുടെ ജിവചരിത്രത്തിലും വിശുദ്ധ ബൈബിളിനെക്കുറിച്ച് പറയുന്നത് അത്യാദരവോടെയാണ്.

വിശുദ്ധ ഗ്രന്ഥത്തോടുള്ള ആദരവുമൂലം ക്രൈസ്തവരോടും ഇവർ സ്നേഹം പ്രകടിപ്പിക്കുന്നു, ഒരു വശത്ത് ക്രൈസ്തവ വിരോധം വളരുമ്പോഴും മറുവശത്ത് ആദരവ് നൽകുന്ന ഇത്തരം ചില ആചാരങ്ങളുമുണ്ടെന്ന് അറിഞ്ഞിരിക്കുക..

  •  – ജയ്മോൻ
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.